Image

ടോജോ തോമസ് കാലിഫോർണിയ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിൽ

സാജൻ ജോസ് Published on 09 August, 2020
ടോജോ തോമസ് കാലിഫോർണിയ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിൽ
കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ ബേ-ഏരിയയിലെ കാസ്‌ട്രോ വാലി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ഏഴംഗ സമിതിയിലേക്ക് മലയാളിയായ ടോജോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.

പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അല്‍ പാദ്രോ, ഇല്യാ പ്രൊകൊപ്പോഫ് എന്നിവര്‍ക്കൊപ്പമാണ് മേഖലയുടെ ചുമതല വഹിക്കുന്ന അലമേഡ കൗണ്ടി സൂപ്പര്‍വൈസര്‍ നെയ്റ്റ് മൈലി, ബേ-ഏരിയ മലയാളികള്‍ക്ക് സുപരിചിതനായ ടോജോ തോമസിനെയും നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

കാസ്‌ട്രോ വാലി മുന്‍സിപ്പല്‍ കൗണ്‍സിലില്‍ ഇത്തരമൊരു പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദസ്ത്ത് ഏഷ്യന്‍ വംശജനാണ്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, ട്രസ്റ്റി ബോര്‍ഡ് മെമ്പറും ഫോമയുടെ വെസ്റ്റ് റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റുമാണ് ടോജോ തോമസ്. കാസ്‌ട്രോ വാലി പ്രദേശത്തെ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ പൂര്‍ണ്ണസുരക്ഷ ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികള്‍ക്കാവും ടോജോ തോമസ്സ് സാരഥ്യം വഹിക്കുക.

പുതിയ സ്ഥാനലബ്ദിയില്‍ മലയാളികളുള്‍പ്പെടെയുള്ള പ്രവാസിസമൂഹത്തിന്റെയും അമേരിക്കന്‍ വംശജരുടെയും ആശംസകളും പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ദശകങ്ങളിലായി സാമൂഹിക പ്രശ്‌നങ്ങളില്‍ നിരവധി ഇടപെടലുകളാണ് ടോജോ തോമസ് നടത്തിയിട്ടുള്ളത്. മുന്‍പ് കൗണ്ടി സ്‌കൂള്‍ ബോര്‍ഡിലേയ്ക്കും അലമേഡ സൂപ്പര്‍വൈസര്‍ പദവിയിലേയ്ക്കും ജനവിധി തേടിയിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തെ വ്യക്തതയോടെ നോക്കിക്കാണുകയും അതില്‍ ഭാഗഭാക്കാവുകയും ചെയ്യുന്നു എന്നതാണ് ആലപ്പുഴയില്‍ നിന്നും തൊണ്ണൂറുകളുടെ തുടക്കത്തില്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയ ടോജോ തോമസിനെ വ്യത്യസ്തനാക്കുന്നത്.

റോഡ് സുരക്ഷാമാനദണ്ഡങ്ങളുടെ നടത്തിപ്പിനും സമ ്രഗമാറ്റങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് അദ്ദേഹം ഉറപ്പുകൊടുക്കുന്നു.
ടോജോ തോമസ് കാലിഫോർണിയ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിൽടോജോ തോമസ് കാലിഫോർണിയ കാസ്ട്രോ വാലി മുൻസിപ്പൽ കൗൺസിലിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക