അറ്റ്‌ലാന്റ: മുപ്പത്തെട്ടാം വയസില്‍ ടോണി തോമസ് കരിപ്പാപ്പറമ്പില്‍ അന്ത്യയാത്രയായത് മലയാളി സമൂഹത്തിനു ഞെട്ടലായി. യുവത്വതിന്റെ പ്രസരിപ്പില്‍ തങ്ങളോടൊപ്പമുണ്ടായിരുന്ന വ്യക്തി വിട പറഞ്ഞുവെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും വിഷമം. നാട്ടിലും ഇവിടെയും തുടരുന്ന ദുരന്ത കഥകള്‍ക്കിടയില്‍ ഇത് മറ്റൊന്നു കൂടിയായി. സി.വി.എസ്. മാനേജറായിരുന്നു. സ്‌നെല്വില്ലിലായിരുന്നു താമസം.