കൂട്ടായ്മയുടെ എഴുത്ത് ( ദിനസരി-15: ഡോ .സ്വപ്ന.സി.കോമ്പാത്ത്)
EMALAYALEE SPECIAL
09-Aug-2020
EMALAYALEE SPECIAL
09-Aug-2020

Too
many cooks spoiled the broth എന്നൊരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. അതിനോടു
ഛായയുള്ള ഒരു നാടൻ പ്രയോഗം നമ്മുടെ നാട്ടിലുമുണ്ട്. ആളുകൂടിയാൽ പാമ്പ്
ചാവില്ലെന്നാണ് ഞങ്ങളുടെ നാട്ടിലൊക്കെ പറയാറ്. ഈ വാമൊഴിയെ തിരുത്തി
മുന്നേറുന്ന ഒരു സംരഭമാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച " പുഴമീനുകളെ
കൊല്ലുന്ന വിധം ".ബന്യാമിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട ഭാവനയുടെ
കൂട്ടായ്മ. പലമയുടെ ഏകതാനത പോലെ പലർ ചേർന്നെഴുതിയ ഒരൊറ്റ പുസ്തകം അതും നോവൽ
പോലെ ആദിമധ്യാന്തം നൈരന്തര്യം കാത്തു സൂക്ഷിക്കേണ്ട ഒരു ജനുസ്സിലാണ് ഈ
പരീക്ഷണം നടത്തിയിരിക്കുന്നത്.
- 'ഖസാക്കിന്റെ ഇതിഹാസ " ത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഡി.സി ബുക്സ് സംഘടിപ്പിച്ച നോവൽ ക്യാംപിൽ പങ്കെടുത്തവരും കഥയമമ എന്ന ഫെയ്സ്ബുക്ക് ക്യാമ്പെയ്നിങ്ങിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ടവരുമായ പന്ത്രണ്ടോളം പേരാണ് ഈ നോവലിനെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. തുടക്കവും ഒടുക്കവും ബന്യാമിന്റേണ്. അദ്ദേഹത്തിന്റെ ഒന്നാം അധ്യായത്തിന്റെ തുടർച്ചയായി പന്ത്രണ്ട് എഴുത്തുകാർ പന്ത്രണ്ട് അധ്യായങ്ങൾ ഒരു മാല പോലെചേർത്തു വെക്കുന്നു. കിംഗ് ജേൺസ്, ആൻസി മോഹൻ മാത്യു, അഞ്ജു സജിത്ത്, അമൽ സുരേന്ദ്രൻ ,വിഷ്ണു വി.ദേവ്, ജിതേഷ് ആസാദ്, അനു പി ഇടവ, കാർത്തിക മോഹനൻ, നിസാർ മൊയ്തീൻ പുതു വന ,ശില്പ നിരവിൽ പുഴ, ടി.വി.രാഹുൽ രാജ്, ശ്രീലാൽ എന്നിവരാണ് ബന്യാമിന്റെ സഹഎഴുത്തുകാർ

.jpg)
ചിറ്റപ്പനെന്നും
കുഞ്ഞമ്മയെന്നും നാട്ടുകാരും അവർ പരസ്പരവും വിളിക്കുന്ന ദമ്പതികളിലെ
ചിറ്റപ്പന്റെ മരണമാണ് ഈ നോവലിലെ പ്രധാന സംഭവം. ഇതിനെ തുടർന്നുള്ള
സംഭവവികാസങ്ങളും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് നോവലിന്റെ കാതൽ. ഒരു
സ്വഭാവിക മരണം എങ്ങനെ അസ്വാഭാവിക മരണമായിമാറുന്നു എന്നതാണ് നോവലിന്റെ
ഹൈലൈറ്റ്. ചിറ്റപ്പൻ, കുഞ്ഞമ്മ, ജയചന്ദ്രൻ, ലാസർ, മറിയാ എസ്തേർ, ബിജോയ്
തുടങ്ങിയ നിരവധി കഥാപാത്രങ്ങളിലൂടെ നമ്മുടെ കാഴ്ചക്കും ചിന്തക്കും
അപ്പുറത്തുള്ള ഭ്രമകല്പനകളിലെ ശരിതെറ്റുകൾ ബോധ്യപ്പെടുത്തുകയാണ് ഈ നോവൽ.
സാധാരണ കുറ്റാന്വേഷണനോവലുകളിൽ കണ്ടുവരുന്ന ഭീതിജനകമായ സന്ദർഭങ്ങളും ലൈംഗികതയുടെയും അക്രമങ്ങളുടെയൊന്നും അതിപ്രസരം ഇതിലില്ല. ഒരു കുറ്റാന്വേഷകനിലൂടെ അഴിഞ്ഞുവരുന്ന അതിസങ്കീർണ്ണമായ കുരുക്കുകളുമില്ല. പക്ഷേ പല ചേർന്നെഴുതുന്ന അധ്യായങ്ങളുടെ ചേരുംപടിയുള്ള ചേർച്ചയും പലരുടെയും ഭാഷാപ്രയോഗവുമെല്ലാം എടുത്തു പറയേണ്ടതാണ് .ജീവനും മരണവും ചേർന്നു നടത്തുന്ന അതിനിഗൂഢമായ സന്ധിസംഭാഷണങ്ങളെന്ന് കരുതാവുന്ന രംഗങ്ങൾ, ഉദ്വേഗമുളവാക്കുന്ന ശൈലി എന്നിവയെല്ലാമാണ് നോവലിന്റെ സവിശേഷതകൾ .കണ്ടെത്തലുകളേക്കാൾ ,ധാരണകൾ അവ ശരിയായാലും തെറ്റായാലും എങ്ങിനെ സമസ്യകളുടെ ഉത്തരമായി മാറുന്നു എന്ന പകപ്പിലേക്കായിരിക്കും വായാനാവസാനം നമ്മൾ ചെന്നുപതിക്കുന്നത്. പലർ ചേർന്നുള്ള ഇത്തരം പുസ്തകങ്ങൾ ഇനിയുമുണ്ടാകട്ടെ

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments