Image

പാവല്‍ കൊണ്ട് വള്ളിക്കുടില്‍ തീര്‍ത്ത് ക്യാമറാമാന്റെ ദ്രുശ്യചാരുത

Published on 09 August, 2020
പാവല്‍ കൊണ്ട് വള്ളിക്കുടില്‍ തീര്‍ത്ത് ക്യാമറാമാന്റെ ദ്രുശ്യചാരുത

ന്യൂജേഴ്സി: അമേരിക്കയിലെ ഒരുപാട് പച്ചക്കറി തോട്ടങ്ങളും അവയുടെ പിന്നിലെ വ്യക്തികളും ഷിജോ പൗലോസിന്റെ ക്യാമറയിലൂടെ ഏഷ്യാനെറ്റില്‍ വര്‍ഷങ്ങളായി ജനം കാണുന്നു. ഷിജോയും നല്ലൊരു കര്‍ഷകനാണെന്നു വീട് സന്ദര്‍ശിക്കുമ്പോല്‍ മനസിലാകും.

ക്യാമറയിലെ കലാവിരുത് പച്ചക്കറി ക്രുഷിയിലും ഷിജോ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാവല്‍ കൊണ്ട് ഒരു വള്ളിക്കുടില്‍ തന്നെ തീര്‍ ത്താണു ദ്രുശ്യചാരുതയാര്‍ന്ന ക്രുഷി.

മറ്റെല്ലാ പച്ചക്കറികളൂമൂണ്ടെങ്കിലും പാവലിനു പ്രാധാന്യം നല്കിരിക്കുന്നു. മലയാളി ഒഴിച്ച്സകലമാന ജീവികളും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ് പാവക്ക എന്നതു തന്നെ കാരണം. ഏതാനും വര്‍ഷമായുള്ള അനുഭവത്തില്‍ നിന്നാണു പാവക്കക്കു ഈ പ്രാധാന്യം കൈവന്നത്.

നോര്‍ത്ത് അമേരിക്കയിലെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഏഷ്യാനെറ്റ് ക്യാമറമാനും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്ററുമായ ഷിജോ പൗലോസും കുടുംബവും ന്യു മില്‌ഫോര്‍ഡിലാണു താമസം. ബിന്‍സി ഷിജോ ആണ് ഭാര്യ. മക്കള്‍ മരിയ, മരീസ്സ.

പാവല്‍ കുടിലില്‍ നല്ല തണുപ്പ്. കസേരയിട്ടിരുന്ന് വായിക്കാന്‍ ബെസ്റ്റ് സ്ഥലം....വളവും വെള്ളവും ക്രുത്യമായി നല്കാന്‍ ഷിജോ സമയം കണ്ടെത്തുന്നു. ആറു തരം പാവക്കള്‍ ഇവിടെയുണ്ട്

ഇ-മലയാളി ലേഖകര്‍ അവിചാരിതമായി എത്തിയപ്പോള്‍ പാവക്ക എല്ലാം വിളഞ്ഞു നില്‍ക്കുകയാണ്. പിറ്റേന്ന് അത് പറിച്ചു. വിളവെടുപ്പിനു ഭാര്യയും മക്കളും മാത്രമല്ല ചില സുഹ്രുത്തുക്കളുമെത്തി.

കഴിഞ്ഞ വര്‍ഷം ബര്‍ഗന്‍ കൗണ്ടിയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഷിജോയ്ക്കായിരുന്നു

എറണാകുളം ജില്ലയിലെ കൊറ്റമം സ്വദേശിയാണ്. എം.സി.എന്‍. ചാനലില്‍ പ്രവര്‍ത്തനം ആരംഭിച്ച്, പിന്നീട് ശാലോം ടി.വി.യിലും, ഇപ്പോള്‍ ഏഷ്യാനെറ്റ് എച്ച് ഡി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളില്‍ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരുന്നു. എഷ്യാനെറ്റിലെ യൂ. എസ്. റൗണ്ടപ്പ്, 750ല്‍ പരം എപ്പിസോഡുകള്‍ ഇതിനകം ചെയ്തു കഴിഞ്ഞു.

സൗമ്യത കൈ മുതലായുള്ള ഷിജോ പൗലോസ്, ന്യൂജേഴ്സിയിലെ അറിയപ്പെടുന്ന ക്യാമറാമാന്‍ ആണ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്,ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങള്‍; കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന്റെ തത്സമയ കവറേജ്; വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടനത്തിന്റെ തത്സമയ കവറേജ് എന്നിവയെല്ലാം ശ്രദ്ധേയമായ നേട്ടങ്ങളാണ്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകൃത മീഡിയ പ്രൊഫഷണലാണ്.ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അക്രഡിറ്റേഷനുമുണ്ട്.
പാവല്‍ കൊണ്ട് വള്ളിക്കുടില്‍ തീര്‍ത്ത് ക്യാമറാമാന്റെ ദ്രുശ്യചാരുതപാവല്‍ കൊണ്ട് വള്ളിക്കുടില്‍ തീര്‍ത്ത് ക്യാമറാമാന്റെ ദ്രുശ്യചാരുതപാവല്‍ കൊണ്ട് വള്ളിക്കുടില്‍ തീര്‍ത്ത് ക്യാമറാമാന്റെ ദ്രുശ്യചാരുതപാവല്‍ കൊണ്ട് വള്ളിക്കുടില്‍ തീര്‍ത്ത് ക്യാമറാമാന്റെ ദ്രുശ്യചാരുതപാവല്‍ കൊണ്ട് വള്ളിക്കുടില്‍ തീര്‍ത്ത് ക്യാമറാമാന്റെ ദ്രുശ്യചാരുത
Join WhatsApp News
2020-08-09 22:38:06
പച്ചക്കറി കൃഷിയോട് ആഴമായ അഭിനിവേശവും പ്രതിബദ്ധയും!! Great going ഷിജോ പൗലോസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക