Image

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു

Published on 10 August, 2020
കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു

കോട്ടയം: ജില്ലയില്‍ മഴക്കെടുതിയില്‍ രണ്ട് മരണം കൂടി. വെള്ളക്കെട്ടില്‍ വീണ് പെരുമ്പായിക്കാട് സ്വദേശി സുധീഷ് (38), ആനിക്കല്‍ കുര്യന്‍ ഏബ്രഹാം എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിന് പോയ സുധീഷിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇന്നു രാവിലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ കടമുറി വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചിരുന്നു. ഇന്നലെ കാര്‍ ഒഴുക്കില്‍പെട്ട് അങ്കമാലി സ്വദേശി മരണമടഞ്ഞിരുന്നു. 

ജില്ലയില്‍ വന്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
കാര്‍ഷിക  മേഖലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ 30.71 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് ഒന്‍പതു വരെ 1200.68 ഹെക്ടറിലെ കൃഷിയാണ് നഷ്ടമായത്. കപ്പ,വാഴ, റബര്‍, നെല്ല് എന്നിവയാണ് പ്രധാനമായും നശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക