Image

കൊവിഡ്: 62,064 പുതിയ കേസുകളും 1,007 മരണവും; ലോകത്ത് രോഗബാധിതര്‍ രണ്ട് കോടി കടന്നു

Published on 10 August, 2020
കൊവിഡ്: 62,064 പുതിയ കേസുകളും 1,007 മരണവും; ലോകത്ത് രോഗബാധിതര്‍ രണ്ട് കോടി കടന്നു


ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കൂടി വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പുതിയ രോഗബാധിതര്‍ ഉണ്ടായപ്പോള്‍ 1,007 പേര്‍ മരണമടഞ്ഞു.  രാജ്യത്ത് ഇതുവരെ 22,15,075 പേര്‍ രോഗബാധിതരായി. 44,386 ആണ് മരണസംഖ്യ. 69% ആണ് രോഗമുക്തി നിരക്ക്. 

15,35,744 പേര്‍ രോഗമുക്തരായപ്പോള്‍, 6,34,945 പേര്‍ ചികിത്സയിലുണ്ട്. 10 സംസ്ഥാനങ്ങളില്‍ നിന്നാണ് രോഗബാധയുടെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് ഒമ്പത് വരെ 2,45,83,558 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 4,77,023 ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. 

ഒരാഴ്ചയായി ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ജുലായ് 20-26 വരെ 3.2 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 4,871 ആയിരുന്നു ഈ ദിവസങ്ങളിലെ മരണസംഖ്യ. ജൂലായ് 27-ഓഗസ്്റ്റ് 2 വരെ 3.7 ലക്ഷം പേരിലേക്ക് വൈറസ് ബാധയെത്തി. 5,345 പേര്‍ മരണമടഞ്ഞു. ഓഗസ്റ്റ് 3-9 വരെ 4.1ലക്ഷമാണ് രോഗബാധിതര്‍. 6,279 പേര്‍ ഈ ദിവസങ്ങളില്‍ മരണമടഞ്ഞു. 

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 12,248 പേര്‍ രോഗികളായി. 390 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ 1066 രോഗികളും 48 മരണവും ഇന്നലെയുണ്ടായി. ആന്ധ്രാപ്രദേശില്‍ 97 മരണങ്ങളും 10,820 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ 5994 പുതിയ കേസുകളും 119 മരണങ്ങളുമുണ്ടായി. ബിഹാറില്‍ 3934 പുതിയ രോഗികളും 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, ലോകത്താകെ രോഗബാധിതരുടെ എണ്ണം 
20,025,245 ആയി. 733,997 പേര്‍ മരണമടഞ്ഞു. 12,899,792 പേര്‍ രോഗമുക്തരായി. 6,391,456 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. അമേരിക്കയില്‍ ആകെ രോഗികള്‍ 5,199,444ല്‍ എത്തിയപ്പോള്‍ മരണസംഖ്യ165,617 ആയി. ബ്രസീലില്‍ 3,035,582 ആണ് രോഗബാധിതര്‍. 101,136 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 887,536 പേര്‍ രോഗികളും 14,931 മരണമടയുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ 559,859 പേര്‍ രോഗികളായി. 10,408 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 480,278 പേരിലേക്കാണ് വൈറസ് എത്തിയത്. 52,298 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക