Image

ഐപിഎല്‍ ക്രിക്കറ്റ് ടൈറ്റില്‍ സ്പോണ്‍സറാകാന്‍ ശ്രമമാരംഭിച്ച്‌ പതഞ്ജലി

Published on 10 August, 2020
ഐപിഎല്‍ ക്രിക്കറ്റ് ടൈറ്റില്‍ സ്പോണ്‍സറാകാന്‍ ശ്രമമാരംഭിച്ച്‌ പതഞ്ജലി

ഐപിഎല്‍ ക്രിക്കറ്റ് ടൈറ്റില്‍ സ്പോണ്‍സറാകാന്‍ ശ്രമമാരംഭിച്ച്‌ പതഞ്ജലി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്  ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനിടെ ചൈനീസ് കമ്ബനിയായ വിവോയെ ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ടൈറ്റില്‍ സ്പോണ്‍സറെ തേടുകയാണ് ബിസിസിഐ.

സ്പോണ്‍സര്‍ഷിപ്പിനായി നിരവധി കമ്ബനികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതില്‍ മുന്‍പന്തിയിലുള്ളത് യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലിയാണ്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെ പതഞ്ജലിയുടെ വക്താവായ എസ് കെ ടിജരവാല ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സറാവാന്‍ കഴിഞ്ഞാല്‍ പതഞ്ജലിക്ക് ആഗോള മാര്‍ക്കറ്റില്‍ ഒരു പുതിയ മാനം കൈവരുമെന്നും അദ്ദേഹം ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക