Image

പെട്ടിമുടി ദുരന്തം: പുഴയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 49 ആയി

Published on 10 August, 2020
പെട്ടിമുടി ദുരന്തം: പുഴയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 49 ആയി

മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി തിങ്കളാഴ്ച കണ്ടെടുത്തു. പെട്ടിമുടി പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും അഞ്ചും ആറും കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. 

കഴിഞ്ഞ ദിവസങ്ങളിലും പുഴയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇനി 22 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. 

പുഴയിലും ലയങ്ങള്‍ നിലനിന്നിരുന്ന സ്ഥലത്തും വലിയ പാറകള്‍ വന്നുകിടക്കുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് നാലാം ദിനം തിരച്ചില്‍ പൂരോഗമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക