Image

ലൈഫ് മിഷന്‍ ക്രമക്കേട്: മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല; സി.ബി.ഐ അന്വേഷണം വേണം: പ്രതിപക്ഷ നേതാവ്

Published on 10 August, 2020
 ലൈഫ് മിഷന്‍ ക്രമക്കേട്: മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല; സി.ബി.ഐ അന്വേഷണം വേണം: പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേട് ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല
ശിവശങ്കറിനും തദ്ദേശ ഭരണ സെക്രട്ടറിക്കും ഈ ഇടപാടിലുള്ള പങ്ക് എന്താണെന്ന് വ്യക്തമാക്കണം. ദുബായിലുള്ള എന്‍.ജി.ഒ ആയ എമിറൈറ്റ്‌സ് റെഡ് റെസന്റ് എന്ന സ്ഥാപനം 20 കോടി രൂപയാണ് ലൈഫ് മിഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ദുബായില്‍ പോയിരുന്നു. മുഖ്യമന്ത്രി എത്തുന്നതിന് നാലു ദിവസം മുന്‍പ് ശിവശങ്കറും സ്വപ്‌നയും ഒരേ ഫ്‌ളൈറ്റില്‍ ദുബായിലേക്ക് പോയിരുന്നു. അവിടെ നടന്ന ചര്‍ച്ചയുടെ ഫലമാണ് ഈ പ്രൊജക്ട്. പാവപ്പെട്ടവര്‍ക്ക് വീട് വച്ചുകൊണ്ടുക്കാന്‍ എന്‍.ജി.ഒ വരുന്നതില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പില്ല. 

റെഡ് ക്രോസ് എന്ന സംഘടനയുടെ ഭാഗമാണ് റെഡ് റെസന്റ്.  അവിടെ നിന്നും ഒരു തീരുമാനമുണ്ടായാല്‍ ഇവിടെയുള്ള റെഡ് ക്രോസിനെ അറിയിക്കും. എന്നാല്‍ അങ്ങനെയൊരു അറിയിപ്പ് വന്നിട്ടില്ല എന്നാണ് തന്റെ അന്വേഷണത്തില്‍ വ്യക്തമായത്.  അതില്‍ അവര്‍ വിദേശ കാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. മദര്‍ എന്‍.ജിഒയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് നടത്തുന്നത്. അതിനു വിപരീതമായി ഈ പദ്ധതി എങ്ങനെ നടപ്പായി എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. 

വീട് വച്ചുകൊടുക്കുന്നതില്‍ നടപടികള്‍ പാലിച്ചോ എന്ന് വ്യക്തമാക്കണം. നടപടിയുണ്ടായില്ലെങ്കില്‍ എന്തുകൊണ്ട് ഉണ്ടായില്ല. റെഡ് റെസന്റും ലൈഫുമായി ഒരു എംഒയു ഒപ്പിട്ടിട്ടുണ്ട്. എന്ന്, ആരുമായി, എവിടെവച്ചാണ് ഒപ്പുവച്ചത്. അസതില്‍ സ്വപ്‌ന സുരേഷ് പങ്കെടുത്തോ? മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ അവര്‍ ഉണ്ടായിരുന്നോ? എന്ന് വ്യക്തമാക്കണം. പാലിക്കേണ്ട നടപടികള്‍ ഒന്നും പാലിച്ചിട്ടില്ല പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 

യൂണിടാക് എന്ന ഒരു സ്വകാര്യ കമ്പനിയെ നടത്തിപ്പിന് തിരഞ്ഞെടുത്തിരുന്നു. ഏതാന് ഈ കമ്പനി?. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണിത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല ഇവ നടന്നത് എന്ന് വിശ്വസനീയമായ കാര്യമല്ല. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ കമ്മീഷന്‍ പറ്റാന്‍ ഇവര്‍ക്ക് ആരാണ് അവസരം ഉണ്ടാക്കി കൊടുത്തത്. 

സ്വപ്‌നയ്ക്ക് കമ്മീഷനായി കിട്ടിയ ഒരു കോടി രൂപ ലോക്കറില്‍ വയ്ക്കാന്‍ ഉപദേശിച്ചു നല്‍കിയതും ശിവശങ്കറാണ്. മുഖ്യമ്രന്തിയുടെ അറിവും സമ്മതത്തോടെയും നടന്ന ഇത് വലിയ അഴിമതിയാണ്. എല്ലാം എന്‍.ഐ.എ അന്വേഷിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്‍.ഐ.എയില്‍ വിശ്വാസമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തദ്ദേശ ഭരണ സെക്രട്ടറി കൂടി ഉള്‍പ്പെട്ട ഈ അഴിമതി അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞെന്ന് വരില്ല.

ഒരു സി.ബി.ഐ അന്വേഷണത്തിന്റെ പ്രസക്തി ഇവിടെ വര്‍ധിക്കുകയാണ്. അഴിമതി കാര്യങ്ങളില്‍ അന്വേഷണം നടക്കണമെങ്കില്‍ സി.ബി.ഐ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. കണ്‍സള്‍ട്ടന്‍സികള്‍, പുറംവാതില്‍ നിയമനങ്ങള്‍, താത്ക്കാലിക നിയമനങ്ങള്‍ എല്ലാം പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണം വേണം-ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക