Image

മഴക്കെടുതി: പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍; സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി

Published on 10 August, 2020
മഴക്കെടുതി: പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍; സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തീവ്ര മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയന്‍ ഈ ആവശ്യം ഉന്നയിച്ചത്.

കാലവര്‍ഷത്തില്‍ ഇതുവരെ ഉണ്ടായ നാശനഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു.വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും യോഗത്തില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക