Image

കോവിഡ്: സാധാരണ നിലയിലേക്ക് എത്താനുള്ള മാര്‍ഗം വളരെ ദീര്‍ഘിച്ചതാണെന്നു ലോകാരോഗ്യ സംഘടന

Published on 10 August, 2020
കോവിഡ്: സാധാരണ നിലയിലേക്ക് എത്താനുള്ള മാര്‍ഗം വളരെ ദീര്‍ഘിച്ചതാണെന്നു ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ്-19 മാറി ലോകം സാധാരണ നിലയിലേക്ക് എത്താനുള്ള മാര്‍ഗം വളരെ ദീര്‍ഘിച്ചതാണെന്നും ഒരു രജത രേഖ ഒരിക്കലും പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോ ഗബ്രേസിയൂസ.

"നിരവധി വാക്‌സിനുകള്‍ ഇപ്പോള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്, ആളുകള്‍ക്ക് അണുബാധ തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ കൈവെടിയാന്‍ പാടില്ല. എല്ലാവരും ജാഗ്രതയോടെ തുടരുകയാണ് ആവശ്യം' - അദ്ദേഹം വിശദീകരിച്ചു. സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റിയാനുമായി വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഗബ്രേസിയൂസ്.

മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈ കഴുകുക, പരിശോധന വര്‍ധിപ്പിക്കുക തുടങ്ങിയ ആരോഗ്യ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇരുവരും എല്ലാ സര്‍ക്കാരുകളോടും ജനങ്ങളോടും ആഹ്വാനം ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക