Image

ഏറെ പുതുമകളോടെ ആറാമത് പൂഴിക്കോല്‍ സംഗമം സമാപിച്ചു

Published on 02 June, 2012
ഏറെ പുതുമകളോടെ ആറാമത് പൂഴിക്കോല്‍ സംഗമം സമാപിച്ചു
ജൂണ്‍ രണ്ടാം തിയതി cambridge cottonham club ഇല്‍ വച്ച് നടന്ന ആറാമത് പൂഴിക്കോല്‍  സംഗമം പുതുമയാര്‍ന്ന അവതരണ ശയിലികൊണ്ടും നയന മനോഹരമായ കലാപരിടികള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.  രാവിലെ കൃത്യം പത്ത് മണിക്കുതന്നെ uk  യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന പൂഴിക്കോല്‍ നിവാസികളുടെ ഒത്തു ചേരല്‍ UKKMA സെക്രട്ടറിയും പൂഴിക്കോല്‍ സംഗമത്തിന്റെ മുഘ്യ സംഘാടകരില്‍ ഒരാളുമായ ശ്രി എബ്രഹാം ലുക്കോസ്‌ ഉത്ഘാടനം ചെയ്തു.  തിരക്കേറിയ പ്രവാസി ജീവിതത്തിനിടയിലും ഇത്തരം ഒത്തു ചേരലുകള്‍ നമ്മളില്‍ തന്നെ എന്നും nostalgic  ആയി ഹ്രദയത്തില്‍ സൂഷ്ഷിക്കുന്ന സ്വന്തം ഗ്രമാന്തരീഷം നമ്മുടെ വരും തലമുറയിലേക്കും പകര്‍ന്നു നല്‍കുവാന്‍ സഹായക മാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 
കുട്ടികളുടെ വിവിധ കലാ കായിക പരിപാടികളോട് കൂടി തുടങ്ങിയ ഒത്തുചേരലില്‍ കുട്ടികളുടെ "എന്റെ ഗ്രാമം" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗ മത്സരം ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു. വിഭവ സമൃദ്ധമായ സദ്ദ്യക്ക്‌ ശേഷം, പ്രവാസി മലയാളികള്‍ക്ക് മാതൃ രാജ്യത്തോടുള്ള കടമ എന്ന വിഷയത്തെ ക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ സജ്ജീവമായി പങ്കെടുത്ത എല്ലാവരും  പിറന്ന മണ്ണിനോടുള്ള അഭികാമ്യവും കടപ്പാടും രേഘപ്പെടുത്തി.
 
ചര്‍ച്ചക്ക് ശേഷം പൂഴിക്കോലില്‍ പുതിയതായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്കൂള്‍ ബില്‍ടിംഗ് ഫണ്ടിലേക്ക് എല്ലാ പൂഴിക്കോല്‍ നിവാസികളും ഉദാരമായ ധന സമാഹാരകരണം നടത്തുവാനും തീരുമാനിച്ചു.

അടുത്ത വര്‍ഷത്തില്‍ നടക്കുന്ന ഏഴാമത് പൂഴിക്കോല്‍ സംഗമം Manchester ഇല്‍  വച്ച് നടത്തുവാനും അതിന്റെ co-ordinetor ആയി ശ്രീ ദിലീപ് മാത്യു വിനെ തിരഞ്ഞെടുത്തു.  UKKCA മുന്‍ president ശ്രീ Ciril പടപുരക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിവധ കലാ കായിക പരിപാടികള്‍ക്ക് ശ്രീ ബിജു മടക്കക്കുഴി,അനീഷ്‌, ജീവന്‍,തോമസ്‌ തുടങ്ങിയവര്‍ നേത്രുത്യം നല്‍കി.

മത്സര വിജയികള്‍ക്ക് ശ്രീ ബോബി കൊല്ലപരംബില്‍ സമ്മാന ദാനം നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക