Image

കരിപ്പൂര്‍ വിമാനദുരന്തം: യാത്രകാര്‍ക്കായ് ജികെപിഎ നിയമസഹായ സെല്‍ രൂപീകരിച്ചു

Published on 10 August, 2020
കരിപ്പൂര്‍ വിമാനദുരന്തം: യാത്രകാര്‍ക്കായ് ജികെപിഎ നിയമസഹായ സെല്‍ രൂപീകരിച്ചു


കുവൈറ്റ് സിറ്റി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്ക് പറ്റിയവര്‍ക്കും എയര്‍ലൈന്‍സ് ഇന്‍ഷ്വറന്‍സ്, സര്‍ക്കാര്‍ ഇതര പ്രഖ്യാപിത നഷ്ടപരിഹാരങ്ങള്‍ സമയബന്ധിതമായി സൗജന്യ സേവനമായി നേടികൊടുക്കാന്‍ പ്രവാസികളുടെ ആഗോള കൂട്ടായ്മ ജികെപിഎ ഭാരവാഹികളുടെയും വിദഗ്ദരുടെയും നിയമസഹായ സമിതിക്ക് രൂപം കൊടുത്തതായി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. പരിക്ക് പറ്റിയ യാത്രക്കാരെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും ഏകോപിപ്പിച്ച് കോഴിക്കോട്ട്, ജികെപിഎ ഹെല്പ് ഡെസ്‌ക് തുറക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി അറിയിച്ചു.

മംഗലാപുരം വിമാനദുരന്തം, 2018-19 ലെ പ്രളയദുരന്തം തുടങ്ങിയവ സംഭവിച്ചപ്പോള്‍ 'പ്രവാസികള്‍' ആയതുകൊണ്ട് നാട്ടിലെ നിയമവ്യവസ്തിതിയിലെ അജ്ഞാതയും വര്‍ഷങ്ങളായി നാട്ടില്‍ നിന്നുമാറി നില്‍ക്കുന്നതിനാലും കുറഞ്ഞ അവധികള്‍ക്കകത്ത് നിന്ന് കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തടസം കാരണവും ന്യായമായ നഷ്ടപരിഹാരങ്ങള്‍ ലഭിക്കാതെ മുന്‍പ് നിശബ്ദരാക്കപ്പെട്ടത് ആവര്‍ത്തിക്കാതിരിക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡോ. എസ്. സോമന്‍ പറഞ്ഞു.

പ്രഖ്യാപിത സഹായങ്ങള്‍ പലപ്പോഴും പ്രഖ്യാപനങ്ങള്‍ ആയി ഒതുങ്ങുകയും ഒറ്റക്ക് ഒറ്റക്ക് നിന്ന് ഒന്നും ലഭിക്കാതെ പോവുകയും ചെയ്യുന്നതും ഇന്‍ഷ്വറന്‍സ് ലഭ്യമാക്കിത്തരാം എന്ന വാഗ്ദാനം നല്‍കി അഡ്വാന്‍സ് കൈപറ്റി ചൂഷണം ചെയ്യുന്ന ചില ഇന്‍ഷ്വറന്‍സ് ഏജന്റുമാരില്‍ നിന്നും സംരക്ഷണം നല്‍കാനും നഷ്ടപരിഹാരം ലഭിക്കാന്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ പിന്തുണ നല്‍കാനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ വിജയത്തിനായി സഹകരിക്കുന്ന എല്ലാ കൂട്ടായ്മകളുമായും വ്യക്തികളുമായും സഹകരിക്കാനും സംഘടന സന്നദ്ധരാണ്.

നിലവില്‍ പ്രാഥമിക സമിതിയില്‍ ജികെപിഎ ഭാരവാഹികളായ സിദിഖ് കൊടുവള്ളി (സ്റ്റേറ്റ് പ്രസിഡന്റ്), ഡോ: എസ് സോമന്‍ ( സ്റ്റേറ്റ് ജനറല്‍ സെക്രെട്ടറി) , എം.എം. അമീന്‍ (സ്റ്റേറ്റ് ട്രഷറര്‍) , ഹബീബ് പട്ടാമ്പി ( സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), സൈമന്‍ അലക്‌സാണ്ടര്‍ ( സ്റ്റേറ്റ് മെംബെര്‍ഷിപ് കോഓര്‍ഡിനേറ്റര്‍), അഡ്വ നോബല്‍ രാജു (ലീഗല്‍ അഡൈ്വസര്‍) , മജീദ് പൂളക്കാടി (സൗദി ചാപ്റ്റര്‍ പ്രസിഡന്റ്) എന്നിവരും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് പ്രതിനിധികളും ആണു ഉള്ളത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക