Image

കൊവിഡ് ബാധിതര്‍ 2.017 കോടി; മരണം 7.36 ലക്ഷം

Published on 10 August, 2020
കൊവിഡ് ബാധിതര്‍ 2.017 കോടി; മരണം 7.36 ലക്ഷം

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 20,173,775ല്‍ എത്തി. 736,300 പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു .12,996,871 പേര്‍ രോഗമുക്തരായപ്പോള്‍, 6,440,604പേര്‍ ചികിത്സയിലാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷത്തോളം പുതിയ രോഗികളുണ്ടായി. മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. അമേരിക്കയില്‍ രോഗികള്‍ 5,231,737 (+32,293) എത്തിയപ്പോള്‍ മരണസംഖ്യ 65,949(+332) ആയി. ബ്രസീലില്‍ 3,039,349(+3,767) പേര്‍ രോഗികളും 101,269(+133) പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ 2,266,954(+52,817) ആ:ണ് രോഗികള്‍. 45,352(+886) പേര്‍ മരിച്ചു. 

റഷ്യയില്‍ 892,654 (+5,118) പേര്‍ രോഗികളായപ്പോള്‍ 15,001 (+70) പേര്‍ മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ 559,859 പേര്‍ രോഗികളായി. 10,408 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക