Image

ആശുപത്രിയില്‍ ഡോക്ടറില്ല; പൂര്‍ണ ഗര്‍ഭിണിയ്ക്ക് ശസ്ത്രക്രിയ നടത്തി എംഎല്‍എ

Published on 11 August, 2020
ആശുപത്രിയില്‍ ഡോക്ടറില്ല; പൂര്‍ണ ഗര്‍ഭിണിയ്ക്ക് ശസ്ത്രക്രിയ നടത്തി എംഎല്‍എ

ഐസ്‌വാള്‍:  മണ്ഡലത്തിലെ ഭൂചലന കെടുതി അനുഭവിക്കുന്നവരെ കാണാനെത്തിയ എംഎല്‍എ വീണ്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞു. മണ്ഡലസന്ദര്‍ശനത്തിനിടെയാണ് ആശുപത്രിയില്‍ പ്രസവവേദന അനുഭവിക്കുന്ന യുവതിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ ഇല്ലെന്ന വിവരം അറിയുന്നത്. യുവതിയുടെ ആരോഗ്യസ്ഥിതിവച്ച്‌ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് എംഎല്‍എ ആശുപത്രിയിലെത്തി യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.


പ്രസവചികിത്സയിലും ഗൈനക്കോളജിയിലും വിദഗ്ധനായ ഡോക്ടര്‍ പലപ്പോഴും മണ്ഡലസന്ദര്‍ശന വേളയില്‍ സ്‌റ്റെതസ്‌കോപ്പ് കൈയില്‍ കരുതും. തിങ്കളാഴ്ച ആദ്ദേഹം തന്റെ മണ്ഡലത്തിലെ ചമ്ബായ് പ്രദേശത്തെ ഭുചലന മേഖലകള്‍ സന്ദര്‍ശിക്കാനും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി എത്തിയതായിരുന്നു അദ്ദേഹം. അപ്പോഴാണ് ആശുപത്രിയിലെ ഡോക്ടര്‍ ലീവാണെന്നും പ്രസവവേദന അനുഭവിക്കുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അറിയുന്നത്.


താന്‍ എത്തുമ്ബോള്‍ മുപ്പത്തിയെട്ടുകാരിയായ പൂര്‍ണഗര്‍ഭിണിക്ക് പ്രസവവേദന തുടങ്ങിയിരുന്നതായും രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായിരുന്നെന്നും എംഎല്‍എ പറഞ്ഞു. മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്ത രീതിയിലായിരുന്നു അവരുടെ ആരോഗ്യനില. ഉടന്‍ തന്നെ യുവതിയെ ശസ്ത്രക്രിയക്ക്് വിധേയയാക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

ഡോക്ടറും കുഞ്ഞും സുഖമായി ഇരിക്കുന്നതായി എംഎല്‍എ പറഞ്ഞു. ആവശ്യഘട്ടങ്ങളില്‍ ആളുകളെ സഹായിക്കുകയെന്നത് തന്റെ കടമായാണെന്നും എംഎല്‍എ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക