Image

കമല ഹാരിസ് റണ്ണിംഗ് മേറ്റാകുന്നത് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വ അംഗീകാരം: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 12 August, 2020
കമല ഹാരിസ് റണ്ണിംഗ് മേറ്റാകുന്നത് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വ അംഗീകാരം: ഏബ്രഹാം തോമസ്
ഒടുവില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതപ്പെടുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നോടെപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക ആരായിരിക്കും എന്ന് വ്യക്തമാക്കി. 50% കറുത്ത വര്‍ഗക്കാരിയും 50% ഇന്ത്യന്‍ വംശജയുമായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസാണ് ബൈഡന്റെ റണ്ണിംഗ് മേറ്റ് ആവുക. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ പ്രൈമറികളില്‍ മത്സരിക്കുകയും ബൈഡനെ നിശിതമായി ഡിബേറ്റുകളില്‍ വിമര്‍ശിക്കുകയും ചെയ്ത് ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞ ഹാരിസ് പ്രചരണ ഫണ്ടുകളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇത് വി പി ടിക്കറ്റ് ലക്ഷ്യമിട്ട് നടത്തിയ തന്ത്രപരമായ നീക്കമായി നിരീക്ഷകര്‍ വിശേഷിപ്പിച്ചു. ആരായിരിക്കും ബൈഡന്റെ വി പി സ്ഥാനാര്‍ത്ഥി എന്ന് മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്തപ്പോഴും ബൈഡന്‍ മനസ്സ് തുറന്നില്ല. സാധാരണ എന്തും വെട്ടിതുറന്ന് പറയുന്ന ഹാരിസിന്റെ മൗനം നിരീക്ഷകരെ അമ്പരപ്പിച്ചു. പ്രഖ്യാപനം ബൈഡനില്‍ നിന്ന് ഉണ്ടാകുന്നത് വരെ കാത്തിരിക്കുവാന്‍ തന്നെ അവര്‍ തീരുമാനിച്ചു. 2008 ന് ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് പ്രത്യേക പരിഗണനകളാണ് ലഭിക്കുന്നത്. അതിനിടയില്‍ അവര്‍ക്കെതിരെ ഉണ്ടായ അനീതിയും അധികൃതരുടംെ ക്രൂരതയും വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമായി.

സ്ത്രീകള്‍ക്ക് വളരെ വൈകിയാണ് യു എസില്‍ വോട്ടവകാശം ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ പരിഗണിച്ചിരുന്നില്ല. 1984 ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വാള്‍ട്ടര്‍ മൊണ്ടേലിന്റെ റണ്ണിംഗ് മേറ്റായി ജെറാള്‍ഡില്‍ ഫെറാറോ എത്തിയതാണ് ഇതിന് അപവാദമായത്. ഒരു അഭിഭാഷികയായിരുന്ന അവര്‍ മൊണ്ടേല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റൊണാള്‍ഡ് റീഗനോട് പരാജയപ്പെട്ടപ്പോള്‍ അഭിഭാഷക വൃത്തിയിലേക്ക് മടങ്ങി. 2011 ല്‍ 75-ാം വയസ്സില്‍ അവര്‍ മരിച്ചു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയിന്റെ റണ്ണിംഗ് മേറ്റായ സാറ പേലിനാണ് രണ്ടാമത്തെ വനിത വി പി സ്ഥാനാര്‍ത്ഥി, 2008 ല്‍ മക്കെയിന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയോച് പരാജയപ്പെട്ടതോടെ പേലിനും തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഇവര്‍ അലാസ്‌ക ഗവര്‍ണറും റിയാലിറ്റി ഷോ കമന്റേറ്ററും ആയിരുന്നു.

വി പി സ്ഥാനാര്‍ത്ഥിയാവുന്ന മൂന്നാമത്തെ സ്ത്രീയാണ് ഹാരിസ്. മാതാവ് ഇന്ത്യന്‍ വംശജയും പിതാവ് കറുത്ത വര്‍ഗക്കാരനായ അമേരിക്കക്കാരനും ആണ്. വി പി സ്ഥാനാര്‍ത്ഥിയാവുന്ന ആദ്യ (ഏഷ്യന്‍) ഇന്ത്യനും ആദ്യ കറുത്ത വര്‍ഗക്കാരിയായ അമേരിക്കക്കാരിയുമാണ് ഹാരിസ്. ഒരു ഇന്ത്യന്‍ വംശജയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ ഉപരി ഒരു കറുത്ത വര്‍ഗക്കാരിയായി അറിയപ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇതിന് അതിന്റേതായ ന്യായീകരണങ്ങളുമുണ്ട്. കറുത്ത വര്‍ഗക്കാരായ വോട്ടര്‍മാര്‍ 13%ത്തോളം വരും ഇന്ത്യന്‍ വംശജരായ വോട്ടര്‍മാര്‍ 2%ത്തോളമേ വരു.

55 വയസ്സുകാരിയായ ഹാരിസ് സെനറ്റിലെ ആദ്യ ടേം മുന്നോട്ട് കൊണ്ടു പോകുന്നു. സാന്‍ഫ്രാന്‍സിസ്‌ക്കോ ഡിസ്ട്രിക്റ്റ് അറ്റേണി ജനറലും കാലിഫോര്‍ണിയ സംസ്ഥാന അറ്റേണി ജനറലുമായിരുന്നു. പ്രോസിക്യൂട്ടറായിരിക്കെ അവര്‍ സ്വീകരിച്ച കടുത്ത നിലപാടുകള്‍ വിമര്‍ശന വിധേയമായിരുന്നു. പാര്‍ട്ടിയിലെ ലിബറലുകള്‍ക്ക് അവരുടെ നിലപാടുകള്‍ സ്വീകാര്യമായിരുന്നില്ല.കുറെ വര്‍ഷങ്ങളായി ബൈഡനും ഹാരിസും സൗഹൃദത്തിലായിരുന്നു. ബൈഡന്റെ മൂത്ത മകന്‍ അന്തരിച്ച ബ്യൂ അറ്റേണി ജനറലായിരിക്കുമ്പോള്‍ ഹാരിസിന്റെ അടുത്ത സുഹൃത്തായിരുന്നു. ബൈഡന്റെ ഇപ്പോഴത്തെ ഭാര്യ ജില്ലും ഹാരിസിനെ ഇഷ്ടപ്പെടുന്നു. ജില്ലിന്റെയും കൂടി ശുപാര്‍ശ മാനിച്ചാണ് ബൈഡന്‍ അവരെ റണ്ണിംഗ് മേറ്റാക്കിയത്. ഒരു സ്ത്രീയെ റണ്ണിംഗ് മേറ്റാക്കും എന്ന് ബൈഡന്‍ പറഞ്ഞിരുന്നു. വെളുത്ത വര്‍ഗക്കാരിയായ സെന എമിക്ലോബുച്ചറിനേയും ഹിസ്പാനിക്കായ സെന എലിസബത്ത് വാറനെയും ബൈഡന്‍ പരിഗണിച്ചിരുന്നു. അതിനിടയിലാണ് ഫ്‌ലോറിഡയില്‍ ഒരു കറുത്ത വര്‍ഗക്കാരനെ പോലീസ് അതിദാരുണമായി കൊലപ്പെടുത്തിയത്. ഹാരിസിന്റെ സാധ്യത വളരെ മുകളിലായി.

വളരെ അപൂര്‍വ്വമായാണ് മുഖ്യധാര ഇത്തരം അംഗീകരാങ്ങള്‍ ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കുന്നത്. ഇത് ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
Join WhatsApp News
Mathai 2020-08-12 07:01:43
When did she visit Chennai India to see her grandparents and the roots and her mother’s family ???
truthandjustice 2020-08-12 09:31:16
What favor she do for Indians? And if she is a VP candidate, how many Indian American will vote for Joe Biden who is very weak candidate and he is going to bankrupt America and the morality of this country what we have is going to be wiped off.
BobyVarghese 2020-08-12 11:51:53
Indian Americans do not support the abolition of our police, or Military. We don't want to get rid of the FBI or the supreme court. Indian Americans respect the National Flag as well as National Anthem. Indian Americans want law and order. We didn't come to this country for looting. Kamala Harris is in the wrong party.
SP 2020-08-13 08:55:55
W House not a family business headquarters!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക