Image

കോവിഡ് മഹാമാരി: ഇലക്ഷന്‍ രംഗത്തുനിന്നും പിന്മാറുന്നതായി ജോസ് സെബാസ്റ്റ്യന്‍

Published on 12 August, 2020
കോവിഡ് മഹാമാരി: ഇലക്ഷന്‍ രംഗത്തുനിന്നും പിന്മാറുന്നതായി ജോസ് സെബാസ്റ്റ്യന്‍
കോവിഡ് മഹമാരി ഭീതിപടര്‍ത്തി സംഹാരതാണ്ഡവമാടുമ്പോള്‍ മത്സര രംഗത്തുനിന്നും പിന്മാറുന്നതായി ഫോമയുടെ ജോയിന്റ് ട്രഷറർ  സ്ഥാനാര്‍ത്ഥി ജോസ് സെബാസ്റ്റ്യന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള സാഹചര്യമല്ല, അതിനാല്‍ തന്നെ സ്വമനസ്സാലെ പിന്മാറുന്നതായും, പിന്‍മാറ്റം തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാന്‍ ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കറായി ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ഇലക്ഷനുവേണ്ടി സമയം ചെലവഴിക്കുന്നതിനു പകരം ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ (കോവിഡ് പ്രതിരോധിക്കാന്‍) റെസ്പിരേറ്ററി തെറാപ്പിസ്റ്റ് എന്ന നിലയില്‍ മുന്‍ഗണന നല്‍കുന്നു. കോവിഡിനെ പ്രതിരോധിക്കുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാളാണ്. ഒട്ടേറെ മാനസീക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈ സമയം ഇലക്ഷനായി ആരേയും ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ല. മറ്റൊരു അവസരത്തില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കാമെന്ന വിശ്വാസത്തോടെയാണ് പിന്മാറുന്നത്.

നാളിതുവരെ പിന്തുണ നല്‍കിയവരോടും, സ്‌നേഹിച്ചവരോടും നന്ദിമാത്രമേയുള്ളൂ. ആരോടും പരാതിയും പരിഭവവുമില്ല. ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും സഹകരിക്കുമെന്നും ജോസ് സെബാസ്റ്റ്യന്‍ അറിയിച്ചു.
Join WhatsApp News
Philipcherian 2020-08-12 08:14:00
Why should you fight now, especially when you are front line worker in this pandemic time? Please take your whole energy for the needy people at this time. My case is also not worked out as I planned. Write it later. Be safe Jose.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക