Image

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുവിലെ ഈ വികൃതിക്കുട്ടൻമാരെ ഓർമ്മയുണ്ടോ?

Published on 12 August, 2020
 അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുവിലെ ഈ വികൃതിക്കുട്ടൻമാരെ ഓർമ്മയുണ്ടോ?
2000ത്തിൽ റിലീസായ കുട്ടികളുടെ ചിത്രം അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുവിലെ ഈ വികൃതിക്കുട്ടൻമാരെ ഓർമ്മയുണ്ടോ? ചിത്രത്തിലെ രോഹൻ, മോനപ്പൻ എന്നീ കഥാപാത്രങ്ങളായി ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത റോഹൻ പെയ്ന്ററും പോൾ മാത്യുവും തൊണ്ണൂറുകളിലെ കുട്ടികളുടെ ഇഷ്ടതാരങ്ങളായിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്.പോൾ മാത്യുവിന്റെ പിതാവ് മാത്യു പോളാണ് ചിത്രം സംവിധാനം ചെയ്തത്. ആൻസി കെ തമ്പി, പർവീൺ ദബാസ്, അന്തര മാലി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരന്നത്.
ചിത്രത്തിൽ രോഹനായെത്തിയ മഹാരാഷ്ട്ര ബാന്ദ്ര സ്വദേശിയായ രോഹൻ പെയ്ന്റർ നിരവധി പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ നടനാണ്. ടൊറന്റോയിൽ ഛായാഗ്രഹണം പഠിക്കുകയാണ് രോഹനിപ്പോൾ. പോൾ മാത്യു പരസ്യ സംവിധായകനാണ്.
 അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുവിലെ ഈ വികൃതിക്കുട്ടൻമാരെ ഓർമ്മയുണ്ടോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക