Image

മൂന്നു മാസമായി കോബാറിലെ ആശുപത്രീയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണമടഞ്ഞു.

Published on 12 August, 2020
 മൂന്നു മാസമായി കോബാറിലെ ആശുപത്രീയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി  മരണമടഞ്ഞു.

അല്‍ കോബാര്‍ : പക്ഷാഘാതം വന്നത് മൂലം കഴിഞ്ഞ മൂന്നുമാസമായി കോബാര്‍ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി  മരണമടഞ്ഞു.

തിരുവനന്തപുരം വക്കം കയൈവരം നാസിം മന്‍സിലില്‍ അബ്ദുള്‍ സമദിന്റെയും ജമീല ബീവിയുടെയും മകനായ അബ്ദുള്‍ സമദ് നഹാസ് (48 വയസ്സ്) ആണ് മരണമടഞ്ഞത്.

കോബാറിലെ ഒരു കടയിലെ സെയില്‍സ്മാനായി ജോലി നോക്കി വരികയായിരുന്ന നഹാസിന്, മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ്  പക്ഷാഘാതം പിടിപെട്ടത്. സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ തീവ്രപരിചരണവിഭാഗത്തില്‍ മൂന്നുമാസമായി ചികിത്സയില്‍ ആയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അസുഖം മൂര്‍ച്ഛിച്ചു മരണമടയുകയായിരുന്നു.

ഭാര്യ: റീജ .
മക്കള്‍: സാറ ഷെഹ്തസര്‍, മര്‍ഹബ നഹാസ്

കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹത്തിന്റെ നിയമനടപടിക്രമങ്ങള്‍  പൂര്‍ത്തിയാക്കാനായി,  നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക