Image

ഫ്രാങ്കോയ്‌ക്കെതിരെ ഫാ. ഡൊമിനിക് പട്യാല

Published on 12 August, 2020
ഫ്രാങ്കോയ്‌ക്കെതിരെ ഫാ. ഡൊമിനിക് പട്യാല
കോടതിയില്‍ ജലന്തര്‍ ബിഷപ്പു എന്ന നിലയില്‍ പ്രതിക്കുട്ടില്‍ കയറുമ്പോള്‍ ജലന്തര്‍ രൂപതയക്കു മാത്രമല്ല, കത്തോലിക്കാ സഭയ്ക്കും എല്ലാ ക്രിസ്തീയ സഭകള്‍ക്കും അപമാനമാണ്- ഫ്രാങ്കോയെ പുറത്താക്കാത്ത സഭ നിലപാടിനെതിരെ കപൂച്ചിന്‍ സഭയിലെ മുതിര്‍ന്ന വൈദിനായ ഫാ. ഡൊമിനിക് പട്യാല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ് 

2018 Sept. 21-ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തപ്പോൾ
KCBC യോഗം കൂടുകയും അന്നത്തെ
KCBC ചെയർമാൻ സൂസപാക്യം പിതാവ്
ഒരു പ്രസ്താവന ഇറക്കി:
"ബിഷപ്പും സിസ്റ്ററും സഭയുടെ രണ്ടു മക്കളാണ്.
ഇവരിൽ ആരോ ഒരാൾ കള്ളം പറയുന്നു.
അത് ആരാണെന്നു നമുക്കറിഞ്ഞുകൂടാ.
കേസു കോടതിയിൽ ആയ സ്ഥിതിക്ക്,
എല്ലാവരും സംയമനം പാലിക്കണം" എന്നു്.....!!!
വളരെ നല്ലൊരു ഉപദേശമായിരുന്നു അതു്.
എന്നാൽ ആ ഉപദേശത്തിനു പുല്ലുവില കല്പിക്കാതെ പിറ്റേ ദിവസം മുതൽ ബിഷപ്പുമാരുടേയും പ്രാർത്ഥനക്കാരുടേയും ധ്യാനഗുരുക്കന്മാരുടേയും നീണ്ട നിര പാലാ സബ്ജയിലിനു മുന്നിൽ അണിനിരക്കുകയും ഫ്രാൻങ്കോയെ രക്തസാക്ഷിയായും വിശുദ്ധനായും പ്രഖ്യാപിക്കുകയുമുണ്ടായി...... അതിനെതിരെ
KCBC ഒന്നും മിണ്ടിയില്ല.
ഇവിടെ വേട്ടക്കാരനുണ്ടു് ഇരയുമുണ്ടു്. വേട്ടക്കാരനോടൊപ്പം പക്ഷം ചേരാൻ വമ്പന്മാരുള്ളപ്പോൾ ഇരയോടൊപ്പം പക്ഷം ചേരാൻ സാധാരണക്കാരും.
ഈ കേസിനേക്കുറിച്ചു പോലീസുമാത്രമേ അന്വേഷിച്ചിട്ടുള്ളു. സഭാതലത്തിൽ ഒരന്വേഷണവും നടന്നിട്ടില്ല. സഭയ്ക്കു സംവിധാനമുണ്ടല്ലൊ. എന്തുകൊണ്ടു അന്വേഷിക്കുന്നില്ല❓️
തലശ്ശേരി രൂപതയിലുള്ള രണ്ടു വൈദികരെ ഈയിടെ സഭ പുറത്താക്കിയല്ലൊ. എന്തുകൊണ്ടു് ഈ കാര്യത്തിൽ മൗനം ❓️
"നിങ്ങളുടെ നിശ്ശബ്ദത മൂലം ഒരു തെറ്റും വളരാൻ അനുവദിക്കരുത് "
എന്ന ഫ്രാൻസീസ് പാപ്പയുടെ നിർദ്ദേശം പാലിക്കാൻ എല്ലാ നല്ല മനുഷ്യരും തയ്യാറാകണം'.
എന്നെ വിമർശിക്കുന്നവരെ സ്വാഗതം ചെയ്യുന്നു !!!
ഫ്രാങ്കോയോടുള്ള വൈരാഗ്യം കൊണ്ടാണു ഞാൻ പോസ്റ്റ് ഇടുന്നതെന്നു വിമർശിക്കുന്നവരോട്.....
ജീവിതത്തിൽ ഒരിക്കൽപ്പോലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല..... തമ്മിലറിയുകയുമില്ല.
ഇരയെ വട്ടംകൂടി നിന്നു തുടരെ തുടരെ ആക്രമിക്കുന്നതു കാണുമ്പോൾ കണ്ടില്ലാ എന്നു നടിക്കാൻ എനിക്കു പറ്റില്ല.
വലിയ വലിയ വമ്പന്മാരും കൊമ്പന്മാരും ഫ്രാങ്കോയ്ക്കു കുട പിടിച്ചെങ്കിലും പണി പാളിപ്പോയി എന്നു വളരെ വൈകിയാണ് ആശാൻ മനസ്സിലാക്കിയത്.
കോട്ടയം > എറണാകുളം > ഡെൽഹി ഓട്ടം പൂർത്തിയായപ്പോൾ അടവൊന്നു മാറ്റാൻ തീരുമാനിച്ചു.
വമ്പന്മാരും കൊമ്പന്മാരുമായ ഫ്രാങ്കോയിസ്റ്റുകളെക്കൊണ്ടും കാര്യമില്ല എന്ന തിരിച്ചറിവോടെ ഏഴാം തരം ഫ്രാങ്കോയിസ്റ്റുകളെ കൊണ്ടു ഒരു കവചമുണ്ടാക്കി......
മാനസ്സാന്തരത്തിൻ്റേയും ഭക്തിയുടേയും മുഖം മൂടിയണഞ്ഞു ധ്യാനകേന്ദ്രങ്ങളെ കൊള്ളയടിച്ചവന്മാരേയും സമൂഹത്തിൽ സാമ്പത്തിക തട്ടിപ്പു നടത്തിയവരേയും തന്ത യേയും തള്ളയേയും പീഡിപ്പിക്കുന്നവരേയും യാതൊരു തൊഴിലുമില്ലാത്തവരേയും കൂലിക്കെടുത്തു തട്ടിക്കുട്ടിയ ഒരു എഴാംകിട ഫ്രാങ്കോയിസ്റ്റു പട.!!!
ഫ്രാങ്കോയെ.....
ഇവരെ സൂക്ഷിക്കണം !!!
കാരണം, കൂലിപ്പടയാണ്. ദാഹിക്കുമ്പോഴും വിശക്കുമ്പോഴും വേണ്ടതു വേണ്ടതു കൊടുത്തില്ലെങ്കിൽ അവരുടെ ഭാവം മാറും, കൂറുമാറും.
താങ്കൾ കോട്ടയം കോടതിയിൽ ജലന്തർ ബിഷപ്പു എന്ന നിലയിൽ പ്രതിക്കുട്ടിൽ കയറുമ്പോൾ ജലന്തർ രൂപതയക്കു മാത്രമല്ല.........
ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയ്ക്കും എല്ലാ ക്രിസ്തീയ സഭകൾക്കും അപമാനമാണ്.
Fr Dominic Pathyala Ofm Cap.

Join WhatsApp News
PhilipChiramel 2020-08-12 14:27:17
Well said !! I do appreciate the courage of Fr. Dominic Paddiala for standing up for the victim. May god bless you. Down-Down fake and mob leaders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക