Image

കൊവിഡ് വ്യാപനത്തില്‍ കുറവില്ലാതെ ദക്ഷിണേന്ത്യ

Published on 12 August, 2020
കൊവിഡ് വ്യാപനത്തില്‍ കുറവില്ലാതെ ദക്ഷിണേന്ത്യ

ചെന്നൈ: ആന്ധ്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് പുതിയ 9597കോവിഡ് 19 കേസുകള്‍. 93 പേര്‍ മരിച്ചു. ആന്ധ്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയര്‍ന്നു. നിലവില്‍ 90,425 പേരാണ് ചികിത്സയിലുളളത്. 1,61,425 പേര്‍ രോഗമുക്തി നേടി. 2,296 പേര്‍ മരിച്ചു. 

7883 പുതിയ കേസുകളാണ് കര്‍ണാടകയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2802 കേസുകളും ബെംഗളുരുവിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7034 പേര്‍ ഇന്ന് രോഗമുക്തിയും നേടി. 113 പേരാണ് അസുഖത്തെത്തുടര്‍ന്ന് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് 1,96,494 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,343 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 1,12,633 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,510 പേര്‍ മരിച്ചു. 

അതേസമയം തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5871 പുതിയ കോവിഡ് 19 കേസുകള്‍. 119 പേര്‍ മരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 2 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. കേരളത്തില്‍ നിന്നെത്തിയ എട്ടുപേര്‍ ഉള്‍പ്പടെ 25 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. 

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,520 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5278 ആണ്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക