Image

' 9 മണിക്ക് 9 മിനിട്ടുള്ളപ്പോള്‍ അര്‍ണബിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങും'; പ്രഖ്യാപനവുമായി രാം ഗോപാല്‍ വര്‍മ

Published on 12 August, 2020
' 9 മണിക്ക് 9 മിനിട്ടുള്ളപ്പോള്‍ അര്‍ണബിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങും'; പ്രഖ്യാപനവുമായി രാം ഗോപാല്‍ വര്‍മ


മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ച് സിനിമയെടുക്കാനൊരുങ്ങുകയാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താചര്‍ച്ചയ്ക്കിടയില്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനല്‍ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അര്‍ണബ് ആരോപിച്ചതിനു പിന്നാലെയാണ് സിനിമാപ്രഖ്യാപനവുമായി ആര്‍ ജി വി രംഗത്തു വന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് അദ്ദേഹം.

ന്യൂസ് പ്രൈം ടൈമിനു 9 മിനിട്ട് മുമ്പാണ് തന്റെ പോസ്റ്റര്‍ ഇറങ്ങുന്നതെന്നും സംവിധായകന്‍ പറയുന്നു. രാജ്യത്തിന് അറിയേണ്ട സത്യങ്ങളെല്ലാം അതോടെ അറിയുമെന്നും ട്വീറ്റിലൂടെ രാം ഗോപാല്‍ വര്‍മ്മ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക