Image

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും

Published on 12 August, 2020
മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും ഇന്ന് പെട്ടിമുടിയിലേക്ക് പോകുക.

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഇതോടെ, മരിച്ചവരുടെ എണ്ണം 55 ആയി. 15 പേരെക്കൂടി കണ്ടെത്താനുണ്ട്. ദുരന്തമേഖലയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരത്തുള്ള ഗ്രാവല്‍ ബാങ്കിന് മറുകരയില്‍നിന്നും പുഴയില്‍നിന്നുമാണ് ബുധനാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. അഞ്ച് മണ്ണുമാന്തിയന്ത്രങ്ങളും നൂറ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാവല്‍ ബാങ്ക് ഭാഗത്ത് തിരച്ചില്‍ നടത്തുന്നത്.

രക്ഷാപ്രവര്‍ത്തനവും തിരച്ചിലും പൂര്‍ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക