Image

പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാറ്റമില്ലാതെ തുടരുന്നു

Published on 13 August, 2020
പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാറ്റമില്ലാതെ തുടരുന്നു

ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ (84) ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഡ​ല്‍​ഹി​യി​ലെ സൈ​നി​ക റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം. പ്ര​ണാ​ബി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നും സൈ​നി​ക ആ​ശു​പ​ത്രി വ്യാ​ഴാ​ഴ്ച രാ​വി​ലെ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ വ്യ​ക്ത​മാ​ക്കി.


വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ തു​ട​രു​ന്ന പ്ര​ണാ​ബി​ന്‍റെ ര​ക്ത​ചം​ക്ര​മ​ണം അ​ട​ക്ക​മു​ള്ള​വ​യി​ല്‍ സ്ഥി​ര​ത​യു​ണ്ടെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു. പ്ര​ണാ​ബി​ന്‍റെ ധ​മ​നി​ക​ളി​ലെ​യും ഹൃ​ദ​യ​ത്തി​ലെ​യും ര​ക്ത​യോ​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ (ഹീ​മോ​ഡൈ​നാ​മി​ക്ക​ലി) യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ സ്ഥി​ര​ത​യു​ണ്ടെ​ന്നു സൈ​നി​ക ആ​ശു​പ​ത്രി ബു​ധ​നാ​ഴ്ച പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക