Image

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രോപ്പര്‍ട്ടി ടാക്‌സ് നിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു

അജു വാരിക്കാട് Published on 13 August, 2020
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രോപ്പര്‍ട്ടി ടാക്‌സ് നിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു
റിച്ച്മണ്ട്, ടെക്‌സസ്: 2020ലെ  ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രോപ്പര്‍ട്ടി ടാക്‌സ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ പി ജോര്‍ജ്. കൗണ്ടി പ്രോപ്പര്‍ട്ടി ടാക്‌സില്‍ കഴിഞ്ഞ വര്‍ഷത്തെ നിരക്കായ 100 ഡോളറിന് 0.4447 ഡോളറില്‍ നിന്ന് പുതിയ നിരക്കായ $ 100ന് 0.424967 ഡോളറായി കുറച്ചു കൊണ്ടാണ് കെ പി ജോര്‍ജ് പ്രഖ്യാപനം ഇറക്കിയത്.

കൗണ്ടി ടാക്‌സില്‍ നല്‍കിയ ഇളവുകള്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിനെയോ (ഇ.എം.എസ്) മറ്റു പൊതുസേവനങ്ങളെയോ ബാധിക്കില്ല എന്ന് ജോര്‍ജ് പറഞ്ഞു.

കൗണ്ടി പ്രോപ്പര്‍ട്ടി ടാക്‌സ് മൊത്തത്തിലുള്ള നികുതിയുടെ ഒരു ചെറിയ ശതമാനമാണെന്നും ഇപ്പോള്‍ നല്‍കിയ ഇളവ് കൗണ്ടി നിവാസികള്‍ക്ക്  ആവശ്യമായ ആശ്വാസം ലഭിക്കുന്നതിന് പര്യാപ്തമല്ലെന്നും ഈ വിഷയത്തിലുള്ള  സംശയങ്ങള്‍ക്കും  തെറ്റിദ്ധരിപ്പിക്കലുകള്‍ക്കും മറുപടിയായി  ജോര്‍ജ് പറഞ്ഞു. ശരിയായ ആശ്വാസം ലഭിക്കുന്നതിനായി, 2020 ജനുവരിയില്‍ കണക്കാക്കിയ പ്രോപ്പര്‍ട്ടി അെ്രെപസല്‍ 2019ലെ തലത്തിലേക്ക് മാറണം. അതിനായി ജോര്‍ജ് കമ്മീഷണര്‍സ് കോര്‍ട്ടില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. 'നിര്‍ഭാഗ്യവശാല്‍, നികുതി ഇളവിനായി ഒരു പ്രത്യേക സെഷനും വിളിക്കില്ലെന്ന് ഗവര്‍ണര്‍ അബോട്ട് സൂചിപ്പിച്ചു, ഇത് നമ്മുടെ സംസ്ഥാന നിയമസഭാംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള കഴിവ് തടസ്സപ്പെടുത്തുന്നു,' ജോര്‍ജ് പറഞ്ഞു.
വിശദമായ നികുതി നിരക്ക് വിവരങ്ങള്‍ കാണുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join WhatsApp News
HoustonMallu 2020-08-13 10:17:39
Wow! You should be really ignorant to believe this or KP should think that Fort Bend residents are stupid. KP is an utter failure as the County Executive!!! Last week Fort Bend county tried to raise your property taxes by 8% and failed due to the public protest. An online petition has started against that and demands lowering taxes by 8% and hundreds of people have already signed it. Today the commissioner's court announced a tax cut, but Fort Bend county citizens should understand the facts. County did not cut any taxes. They are taking credit for the state funds reimbursements from the state revenue cap made through extra money earned by increasing property valuation and call it a tax cut. In other words, they raised your property valuation and collected more money. What a pointless argument to make believe average citizens. County should take credit when they cut taxes and control spending. Until then we will fight to lower property tax by 8% from the 2019 rate, a counter action of the 8% increase proposed by the county on July 28.
FortbendCountyResident 2020-08-13 12:38:11
Hundred percent agree with Houston Mallu's opinions written above. Really the taxes are increased at fortbend county. I was having some hope with KPG, but all invain. Now too much taxes, too much lies, too much taking credits, just like a typical Kerala politician in Kerala and in India. Our people also must adopt some kind of truth and sincerity to the voting public.
Susy 2020-08-13 20:26:50
Be a Roman when in Rome When in America be an American, don’ act like malayalam achayan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക