Image

സഞ്‌ജയ്‌ദത്തിന്റെ ആരോഗ്യ നില: അനാവശ്യമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന്‌ ഭാര്യ മന്യതാ ദത്ത്‌

Published on 13 August, 2020
സഞ്‌ജയ്‌ദത്തിന്റെ ആരോഗ്യ നില:  അനാവശ്യമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന്‌ ഭാര്യ മന്യതാ ദത്ത്‌

സഞ്‌ജയ്‌ദത്തിന്റെ ആരോഗ്യ നിലയെ കുറിച്ച്‌ അനാവശ്യമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ മന്യതാ ദത്ത്‌. ഈ അവസരത്തില്‍ പ്രകാശം പരത്താനും പോസിററിവിറ്റി പകരാനുമാണ്‌ ശ്രമിക്കേണ്ടെതെന്നും മന്യതാ ദത്ത്‌ പറഞ്ഞു.
മന്യതാ ദത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്‌ ഇപ്രകാരമാണ്‌. `` അദ്ദേഹത്തിന്റെ ആരോഗ്യനിലയെകുറിച്ച്‌ ആശങ്കപ്പെട്ടവരോടും അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയുണ്ട്‌. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടെങ്കില്‍മാത്രമേ ഞങ്ങള്‍ക്ക്‌ ആ ഘട്ടം പിന്നിടുവാന്‍ കഴിയൂ. ഇതും കടന്നു പോകുമെന്ന്‌ എനിക്ക്‌ വിശ്വാസമുണ്ട്‌. സഞ്‌ജുവിനെ കുറിച്ചുള്ള അവാസ്‌തവമായ വാര്‍ത്തകള്‍ നിങ്ങളാരും വിശ്വസിക്കരുത്‌. സഞ്‌ജയ്‌ ഒരു പോരാളിയാണ്‌. എപ്പോഴത്തെയും പോലെ അദ്ദേഹം ഈ വെല്ലുവിളിയും നേരിടും. അതിനെ അതിജീവിക്കും. നിങ്ങളുടെ പിന്തുണകള്‍ അദ്ദേഹത്തിന്‌ ഉണ്ടാകണം.
61-കാരനായ സഞ്‌ജയ്‌ ദത്തിന്‌ അര്‍ബുദമാണെന്ന വാര്‍ത്തകഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ ആശുപ്‌ത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ രണ്ടു ദിവസത്തിനുള്ളില്‍ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്യുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ സഞ്‌ജയ്‌ദത്തു തന്നെയാണ്‌ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി താന്‍# കുറച്ചു നാള്‍ മാറി നില്‍ക്കുകയാണെന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക