Image

കൈകാലുകള്‍ കൊണ്ട് ഒരേ സമയം പൃഥ്വിയേയും ഇന്ദ്രനേയും കുടുംബത്തേയും വരക്കുന്ന യുവാവ്

Published on 13 August, 2020
കൈകാലുകള്‍ കൊണ്ട് ഒരേ സമയം പൃഥ്വിയേയും ഇന്ദ്രനേയും കുടുംബത്തേയും വരക്കുന്ന യുവാവ്

കൈ കൊണ്ട് ക്യാന്‍വാസില്‍ അത്ഭുതം തീര്‍ക്കുന്ന അനേകം ആളുകള്‍ നമുക്കിടയിലുണ്ട്. അംഗപരിമിതരായ ചില ആളുകള്‍ കാലുകള്‍ കൊണ്ട് വരയ്ക്കുന്ന വാര്‍ത്തകളും നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരേ സമയം രണ്ടും കൈകകളും കാലുകളും ഉപയോഗിച്ച് നാലു വിവിധ ചിത്രങ്ങള്‍ വരയ്ക്കുന്ന ഒരു മിടുക്കനുണ്ട്. അതും തല കുത്തി കിടന്നു കൊണ്ട്. അനസ് എന്ന ഈ കലാകാരന്‍  ഇങ്ങനെ വരച്ച നടന്‍ പൃഥ്വിരാജിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും ഒപ്പം വരയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സുകുമാരന്‍, മല്ലികാ സുകുമാരന്‍, ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെയാണ് കൈകാലുകള്‍ കൊണ്ട് ഒരു ചുമരിന്റെ നാലു മൂലകളിലായി അനസ് വരച്ചത്. സുകുമാരനെയും മല്ലികയെയും ചുവരിനു താഴെ കൈകള്‍ കൊണ്ടു വരച്ചപ്പോള്‍ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും മുകളില്‍ കാലുകള്‍ കൊണ്ടു വരച്ചു. അനസ് വരയ്ക്കുന്ന വിഡിയോ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചതോടെ സംഗതി വൈറലായി.

അനസിന്റെ അത്ഭുതപൂര്‍വമായ പ്രകടനത്തെ നിരവധി ആളുകളാണ് പ്രകീര്‍ത്തിക്കുന്നത്. നേരത്തെ വിജയ് സേതുപതി ഉള്‍പ്പടെയുള്ള താരങ്ങളെയും അനസ് ഇത്തരത്തില്‍ വരച്ചിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക