ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് വ്യാജപതിപ്പ് പുറത്തുവന്നത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് അന്വേഷിക്കണമെന്ന് നിര്‍മ്മാതാവും ഫെഫ്ക പ്രതിനിധിയുമായ ഷിബു ജി സുശീലന്‍.
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒടിടി വഴി റിലീസിന് തിയേറ്ററുടമകളുടെ സംഘടന ഫിയോക് അനുമതി നല്‍കിയിരുന്നു. കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ചോര്‍ന്നുവെന്ന് കാട്ടി നിര്‍മ്മാതാക്കളിലൊരാളായ ആന്റോ ജോസഫ് നേരത്തെ ഐജി ശ്രീജിത്തിന് പരാതി നല്‍കിയിരുന്നു.
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ചോർന്നത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് വ്യക്തമാക്കണമെന്നും, ആ സ്റ്റുഡിയോക്ക് എതിരെ കേസ് നല്‍കണമെന്നും എന്നും ഷിബു ജി സുശീലന്‍ ഫെയ്സ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ആന്റോജോസഫ് പ്രൊഡ്യൂസ് ചെയ്ത ടോവിനോ നായകൻ ആയ കിലോമീറ്റേർസ് &കിലോമീറ്റേർസ് എന്ന സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയിൽ നിന്ന് ആണ് പോയത് ?
ആ സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്‌തോ ?
അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കിൽ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വർക്ക് ചെയ്യാൻ കൊടുക്കും ..