Image

ടൊവീനോ ചിത്രം `കിലോമീറ്റേഴ്‌സ്‌ ആന്‍ഡ്‌ കിലോമീറ്റേഴ്‌സ്‌' ഒടിടി റിലീസിന്‌

Published on 14 August, 2020
ടൊവീനോ ചിത്രം `കിലോമീറ്റേഴ്‌സ്‌ ആന്‍ഡ്‌ കിലോമീറ്റേഴ്‌സ്‌'  ഒടിടി റിലീസിന്‌


ആന്റോ ജോസഫ്‌ നിര്‍മ്മിച്ച്‌ ടൊവീനോ തോമസ്‌ നായകനാകുന്ന `കിലോമീറ്റേഴ്‌സ്‌ ആന്‍ഡ്‌ കിലോമീറ്റേഴ്‌സ്‌' ഒടിടി പ്‌ളാററ്‌ഫോമില്‍ റിലീസ്‌ ചെയ്യാന്‍ തിയേറ്ററുകളുടെ സംഘടനായ അനുമതി. നിര്‍മ്മാതാവ്‌ വന്‍ സാമ്പത്തിക നഷ്‌ടം നേരിട്ട സാഹചര്യത്തിലാണ്‌ തിയേറ്റര്‍ ഉടമകളുടെ സംഘടന ഇപ്രകാരം തീരുമാനമെടുത്തത്‌. എന്നാല്‍ ഈ തീരുമാനം മറ്റൊരു ചിത്രത്തിനും ബാധകമായിരിക്കില്ലെന്ന്‌ സംഘടന അറിയിച്ചു.
ചിത്രം ഈ മാസം 20ന്‌ ഹോട്ട്‌സ്‌റ്റാറില്‍ റിലീസ്‌ ചെയ്യും. ഓണത്തിനു ശേഷം ടെലിവിഷന്‍ പ്രീമിയറിനും സാധ്യതയുണ്ട്‌. ജയസൂര്യ ചിത്രം സൂഫിക്കും സുജാതയ്‌ക്കും ശേഷം ഒടിടി റിലീസിനെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്‌.
വ്യാജപ്പതിപ്പ്‌ ഇറങ്ങുമെന്ന ആശങ്ക മൂലമാണ്‌ ഒടിടി റിലീസിനിറങ്ങുന്നതെന്ന്‌ നിര്‍മ്മാതാവ്‌ ആന്റോ ജോസഫ്‌ തിയേറ്റര്‍ ഉടമകളെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചോര്‍ന്നതായി കഴിഞ്ഞ മാസം പോലീസില്‍ പരാതി നല്‍കിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക