Image

`അര്‍ണബ്‌, ദി ന്യൂസ്‌ പ്രോസ്റ്റിറ്റിയൂട്ട്‌' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റ്‌ര്‍ പുറത്തു വിട്ടു

Published on 14 August, 2020
`അര്‍ണബ്‌, ദി ന്യൂസ്‌ പ്രോസ്റ്റിറ്റിയൂട്ട്‌'  ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റ്‌ര്‍ പുറത്തു വിട്ടു

മാധ്യമപ്രവര്‍ത്തനകനും റിപ്പബ്‌ളിക്‌ ചാനല്‍ എഡിറ്ററുമായ അര്‍ണബ്‌ ഗോസ്വാമിയെ കുറിച്ചാണ്‌ രാം ഗോപാല്‍ വര്‍മ്മയുടെ അടുത്ത ചിത്രം. ആഗസ്റ്റ്‌ 12ന്‌ രാത്രി അര്‍ണബിന്റെ ചാനല്‍ ചര്‍ച്ച തുടങ്ങുന്ന 9ന്‌ 9 മിനുട്ട്‌ മുമ്പ്‌ രാം ഗോപാല്‍ വര്‍മ്മ തന്റെ ചിത്രം `അര്‍ണബ്‌, ദി ന്യൂസ്‌ പ്രോസ്റ്റിറ്റിയൂട്ട്‌' എന്ന സിനിമയുടെ പേരിലുള്ള ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റ്‌ര്‍ പുറത്തു വിട്ടു.

നടന്‍ സുശാന്ത്‌ സിങ്ങ്‌ രാജ്‌പുത്തിന്റെ ആത്മഹത്യയുമായി ബന്ധിപ്പിച്ച്‌ ബോളിവുഡിനെ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശ്‌ഷിപ്പിച്ചതിനുള്ള മറുപടിയാണ്‌ ആര്‍വിജിയുടെ ഈ സിനിമ. സുശാന്ത്‌ സിങ്ങ്‌ രാജ്‌പുത്തിന്റെ മരണത്തെ തുടര്‍ന്ന്‌ ഹിന്ദി സിനിമാ മേഖലയെ കുറിച്ച്‌ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ചില ചാനലുകള്‍ ഈ വിഷയത്തില്‍ ചര്‍ച്ചനടത്തുകയും ചെയ്‌തിരുന്നു.
സിനിമയുടെ പേര്‌തീരുമാനിച്ചതിനെ കുറിച്ച്‌ രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകള്‍:
അര്‍ണബ്‌, ദ്‌ ന്യൂസ്‌ പ്രോസ്റ്റിറ്റിയൂട്ട്‌ എന്നാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. അര്‍ണബിനെ കുറിച്ച്‌ വിശദമായി പഠിച്ച ശേഷം ടാഗ്‌ ലൈന്‍ എന്തു കൊടുക്കണമെന്ന്‌ ചിന്തിച്ചു. ന്യൂസ്‌ പിമ്പെന്നോ, ന്യൂസ്‌ പ്രോസ്റ്റിറ്റിയൂട്ട്‌ എന്നോ പേര്‌ കൊടുക്കണമെന്ന്‌ ഞാന്‍ തീരുമാനിച്ചു. രണ്ടും പ്രസക്തമായിരുന്നു. ഒടുവില്‍ ന്യൂസ്‌ ദ്‌ പ്രോസ്റ്റിറ്റിയൂട്ട്‌ എന്നു പര്‌ കൊടുക്കാമെന്ന്‌ തീരുമാനിച്ചു. എനിക്കറിയാം, ഈ ട്വീറ്റുകളില്‍ ഞാന്‍ കുറച്ച്‌ മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്‌. അര്‍ണബില്‍ നിന്നാണ്‌ ഈ വാക്കുകള്‍ ലഭിച്ചത്‌.'' ട്വീറ്റില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക