Image

ബാലഭാസ്കറിന്റെ മരണം: അപകടത്തിനു മുന്‍പ് കാര്‍ ആക്രമിക്കപ്പെട്ടെന്ന് മൊഴി

Published on 14 August, 2020
ബാലഭാസ്കറിന്റെ മരണം: അപകടത്തിനു മുന്‍പ് കാര്‍ ആക്രമിക്കപ്പെട്ടെന്ന് മൊഴി
പള്ളിപ്പുറം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകം തന്നെയെന്നും അപകടത്തിനു മുന്‍പ് കാര്‍ ആക്രമിക്കപ്പെടുന്നത് താന്‍ കണ്ടെന്നുമുള്ള നിലപാടുമായി കലാഭവന്‍ സോബി (സോബി ജോര്‍ജ്) സംഭവം അന്വേഷിക്കുന്ന സിബിഐ സംഘത്തിനു മുന്നില്‍. ക്രൈംബ്രാഞ്ചിനോട് പറയാത്ത   മൊഴിയാണ് സോബി സിബിഐ സംഘത്തിന് നല്‍കിയത്. "അപകടം നടന്ന കാറില്‍ നിന്ന് ഏതാനും ചില പെട്ടികള്‍ മറ്റൊരു വാഹനത്തില്‍ കയറ്റിയത് താന്‍ കണ്ടു' എന്ന മുന്‍ നിലപാട് മാറ്റുകയും ചെയ്തു. 

ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം അപകടം നടന്ന സ്ഥലത്ത് അന്വേഷണം നടത്തിയ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരന്‍ നായരുടേയും ഡിവൈഎസ്പി അനന്തകൃഷ്ണന്റയും സംഘത്തിനു മുന്നിലായിരുന്നു മൊഴി. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ ആളാണ് കലാഭവനിലെ മുന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് ആയ സോബി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക