Image

യു എ ഇ ട്രംപിനെ സഹായിക്കുന്നോ ? (ബി ജോൺ കുന്തറ)

Published on 14 August, 2020
യു എ ഇ ട്രംപിനെ സഹായിക്കുന്നോ ? (ബി ജോൺ കുന്തറ)
ഗൾഫ് മേഖലയിൽ സമാധാനം ഒരു പടികൂടി മുന്നോട്ട്.യൂ എ ഇ ഇസ്രായേൽ നയതത്ര ബന്ധം സ്ഥാപിക്കുന്നു'

യു എസ്‌ പ്രെസിഡൻറ്റ് തിരഞ്ഞെടുപ്പു വെറും എൺപതു ദിനങ്ങൾ അകലെ ഇരു ഭാഗത്തും പ്രചരണങ്ങൾ ചൂടുപിടിച്ചിരിക്കുന്ന സമയം ഏതാനും ദിനങ്ങൾക്കകം ഔദ്യോഗിക പാർട്ടി നാമനിര്‍ദ്ദേശം. ഇതാ യുണൈറ്റഡ് അറബ് എമിരേറ്റ്സ് ഗൾഫിലെ സുപ്രധാന രാജ്യം മുന്നോട്ടു വൻന്നിരിക്കുന്നു ഇസ്രായേലിനു മുന്നിൽ സമാധാനത്തിൻറ്റെ പാതയിൽ.

ഈയൊരു നീക്കം തീർച്ചയായും ട്രംപിൻറ്റെ വിദേശ നയചാതുര്യത്തിന് ഒരു സുവർണ്ണ കീര്‍ത്തിമുദ്ര സമ്മാനിച്ചിരുന്നു. ട്രംപിൻറ്റെ മരുമകനും  മിഡിലീസ്റ്റ് നയ ഉപദേഷ്ട്ടാവായ ജെറി കുഷ്ണർ നടത്തിയ ശ്രമം ആയിരുന്നു ഇരു രാജ്യങ്ങളെയും സമാധാന മേശക്കു മുന്നിൽ എത്തിച്ചത്

1967 മിഡിലീസ്റ്റ് യുദ്ധത്തോടെ ഇസ്രായേൽ ഈമേഖലയിലെ എല്ലാ രാജ്യങ്ങളുടെയും ശത്രു ആയിമാറി ആ യുദ്ധത്തിൽ ഇസ്രായേൽ അതിർത്തി രാഷ്ട്രങ്ങളുടെ ഭൂമി പിടിച്ചെടുത്തിരുന്നു. പിന്നീട് നിരവധി യുദ്ധങ്ങൾ ചെറുതും വലുതുമായി ഈ പ്രദേശം കണ്ടു നിരവധി ജീവനുകൾ എടുക്കപ്പെട്ടു.
1978 പ്രസിഡൻറ്റ് ജിമ്മി കാർട്ടറിൻറ്റെ ശ്രമത്തിൽ ഇസ്രായേൽ സമ്മതിച്ചു, പ്രസിദ്ധ ക്യാമ്പ് ഡേവിഡ് കരാര്‍, ഈജിപ്തിൽ നിന്നും പിടിച്ചെടുത്ത സീനായ് പ്രദേശം തിരികെ നൽകുവാൻ അതോടെ ഇരു രാജ്യങ്ങളും സമാധാന ഉടമ്പടിയിൽ ഒപ്പുവയ്ച്ചു നയതന്ത്ര കേന്ദ്രങ്ങൾ തുറന്നു. പിന്നീട് ജോർദ്ദാൻ രാജാവും ഇതേ നടപടികൾ സ്വീകരിച്ചു കൈയേറിയ അവരുടെ സ്ഥലവും ഇസ്രായേൽ തിരികെ നൽകി.

എന്നിരുന്നാൽത്തന്നെയും, സൗദി ഭരണത്തിൻറ്റെ നേതിർത്വത്തിൽ മറ്റു രാജ്യങ്ങൾ ഇസ്രയേലുമായി യാതൊരു സമാധാന ചർച്ചക്കും തയ്യാറില്ല ഇസ്രയേലിൻറ്റെ പരിപൂർണ്ണ നാശം അതാണ് തങ്ങളുടെ ഉദ്ദേശം എന്നും പ്രഗ്യാപിച്ചു. അന്ന് റഷ്യ ആയിരുന്നു ഇവരുടെ പ്രധാന സഹായി.

1978 ൽ നടന്ന ഇറാൻ ആഭ്യന്തിര വിപ്ലവം അതിൽ ഷായെ പുറത്താക്കി, അയ്യതുള്ള കൊമേനിയുടെ നേതിർത്വത്തിൽ   ഇസ്ലാം ഷിയാ വിഭാഗം ഭരണം പിടിച്ചെടുത്തു ഇതോടെ മിഡിലീസ്റ്റിലെ എല്ലാ വ്യവസ്ഥകൾക്കും രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കും വമ്പിച്ച മാറ്റമാണ് സംഭവിച്ചത്.

സുന്നി ഷിയാ ശത്രുത കാലാകാലങ്ങളായി അറബ് മേഖലയിൽ നിലനിൽക്കുന്നു.സൗദി അറേബ്യക്ക് സ്വാധീനതയുള്ള സുന്നി മുസ്ലിം രാഷ്ട്രങ്ങളാണ്  മിഡിലീസ്റ്റിൽ ഒട്ടനവധി . ഇസ്രായേലുമായുള്ള ശത്രുത രണ്ടാം സ്ഥാനത്തേക്കു നീങ്ങി. പ്രധാന ശത്രു ഇറാനായി മാറി. ഇറാൻ അണുആയുധ ശക്തി ആകുന്നതിനുള്ള ശ്രമം തുടങ്ങിയപ്പോൾ ശത്രുത ഭീതി ആയിമാറി.

ഒബാമ ഭരണകൂടം ഇറാനുമായി നടത്തിയ അണു ആയുധ നിയന്ത്രണ ഉടമ്പടി അറബ് രാജ്യങ്ങൾക്കും ഇസ്രായേലിനും തൃപ്തികരം ആയിരുന്നില്ല കാരണം ഖരാർ ലംഘിക്കുന്നതിനുള്ള നിരവധി ഉപായങ്ങൾ ഇറാന് അനുകൂലമായി ഉടമ്പടിൽ കണ്ടു. ആ കാരണത്താൽ ട്രംപ് ഭരണം ഏറ്റെടുത്തപ്പോൾ നടത്തിയ ആദ്യ തീരുമാനങ്ങളിൽ ഒന്ന് അണുആയുധ ഉടമ്പടിലിൽ നിന്നും പിന്മാറുക.

സൗദി രാജാവിൻറ്റെ ആശീർവാദത്തിൽ യു എ ഇ,ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്  ഇന്നലെ എടുത്ത തീരുമാനം തികച്ചും കണക്കുകൂട്ടുകൾ നടത്തി കരുതിക്കൂട്ടി. അമേരിക്കൻ തിരഞ്ഞെടുപ്പു സംജാതമായിരിക്കുന്നു ട്രംപിനെതിരെ മത്സരിക്കുന്നത് ബൈഡൻ, ഇറാൻ അണുആയുധ ഉടമ്പടിക്കു പിന്നിൽ പ്രവർത്തിച്ച ഒബാമസമയ ഉപരാഷ്ട്രപതി. ഇയാൾ അമേരിക്കൻ പ്രസിഡൻറ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇറാൻ ആയിരിക്കും അതിൽ മുതലെടുക്കുവാൻ പോകുന്നത്.
ഇറാൻ ഒഴികെ ഈ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും ട്രംപ് വീണ്ടും വിജയിച്ചു കാണണം എന്നതാണ് ആഗ്രഹം.യു എ ഇ എടുത്ത തീരുമാനം തീർച്ചയായും ട്രംപിൻറ്റെ വിദേശനയ നയം നേടിയ വൻവിജയം. ഇതോടുകൂടി നിരവധി മാറ്റങ്ങൾ മിഡിലീസ്റ്റിൽ നടക്കും. താമസിയാതെ അബുദാബി,ബഹറിൻ കുവൈറ്റ് അവസാനം സൗദി ഭരണവും ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പുവയ്ക്കും. മിഡിലീസ്റ്റിൽ സമാധാന വഴിക്കുള്ള ആദ്യ പടികൾ നിർമ്മിതമായിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക