ഡബ്‌ളിന്‍: അയര്‍ലന്‍ഡിന്റെ ചരിത്രത്തില്‍, ഒരുപക്ഷേ യൂറോപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു മലയാളി വനിത നഴ്‌സിംഗ് ബോര്‍ഡ് പദവിയിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടി. പാലാ കല്ലറക്കല്‍ വില്യം-റോസമ്മ ദമ്പതികളുടെ മകളും തൊടുപുഴ തെക്കേമതിലുങ്കല്‍ മനോജിന്റെ ഭാര്യയും ആയ രാജിമോള്‍ മനോജ് ആണ് ഈ പദവിയിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്.
പാലാ അല്‍ഫോണ്‍സ കോളേജ്, ഡല്‍ഹി സര്‍ ഗംഗാറാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ പഠന ശേഷം ഡല്‍ഹി, സൗദി അറേബ്യ, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലുകളിലെ ഔദ്യോഗിക പരിശീലനങ്ങള്‍ക്ക് ശേഷം 2003-ലാണ് ശ്രീമതി രാജിമോള്‍ അയര്‍ലണ്ടിലേക്ക് ഉപരിപഠനത്തിനും ജോലിക്കും ആയി ഇമ്മിഗ്രേറ്റ് ചെയ്യുന്നത്. ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യന്‍ ഐസിയു നഴ്‌സ് രാജിമോള്‍ ആണ്.
കഴിഞ്ഞ രണ്ടു ദശാബ്ദം ആയി അയര്‍ലണ്ടില്‍ ഔദ്യോഗിക സേവനം ചെയ്യുകയും അതോടൊപ്പം ഉന്നത വിദ്യാഭ്യാസം തുടരുകയും ചെയ്ത രാജിമോള്‍ നഴ്‌സിങ്ങില്‍ വ്യത്യസ്ത മാസ്റ്റേഴ്‌സ് ഡിഗ്രികള്‍ (Masters in Nursing Management, Royal College of Surgeons, Masters in Clinical Practice & Critical Care Nursing, University College of Dublin) കരസ്ഥമാക്കുകയും അയര്‍ലന്‍ഡിലെ തന്നെ പല ഹോസ്പിറ്റലുകളിലും വ്യത്യസ്ത (നഴ്‌സിംഗ് മാനേജര്‍, Telephone Triage നേഴ്‌സ് മുതലായ) പദവികളില്‍ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആയ മക്കളോടുകൂടി (മാനവ് & മിഡ്‌നാവ്) വിക്ലോയില്‍ സ്ഥിരതാമസം ആണ്.
നീണ്ട കാലയളവിലെ അയര്‍ലണ്ട് ജീവിതത്തില്‍ നേടിയെടുത്ത മികവുറ്റ എത്‌നിക് & മിക്‌സഡ് കമ്മ്യൂണിറ്റി/ സൊസൈറ്റി ബന്ധങ്ങളും പുതിയ തലമുറ മൈഗ്രന്റ്‌സ് ആയുള്ള നിരന്തര സംവാദങ്ങളും ഐറിഷ് നഴ്‌സിംഗ് സിസ്റ്റത്തിനെക്കുറിച്ചുള്ള ഗ്രാസ്‌റൂട്ട് ലെവല്‍ അറിവും തന്റെ സെലക്ഷനിലേക്കുള്ള ചവിട്ടുപടികള്‍ ആയാസരഹിതമാക്കും എന്നുള്ള വിശ്വാസത്തില്‍ ആണ് രാജിമോള്‍. പഠനകാലത്തു തന്നെ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഒരു NCC കേഡറ്റും മികച്ച ഡിബേറ്ററും ബൈക്ക് റൈഡിങ് & ട്രാവല്‍ ഹോബിയും ഉള്ള രാജിമോള്‍ ഇതിനോടകം 20ല്‍ പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: സിറില്‍ വില്യം കല്ലറയ്ക്കല്‍