വാഷിംഗ്ടണ്‍, ഡി.സി: വ്യക്തികള്‍ക്ക് നാലു മാസം മുന്‍പ് നല്കിയ 1200 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് (നാലംഗ കുടുംബത്തിനു 3400 ഡോളര്‍) വീണ്ടും നല്കാന്‍ തയ്യാറായിരിക്കാന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് മനുചിനോട് താന്‍ നിര്‍ദേശിച്ചതായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് അറിയിച്ചു.
ഇതൊടേ സ്റ്റിമുലസ് ചെക്ക് വീണ്ടും കുട്ടുമെന്ന പ്രതീക്ഷയുണര്‍ന്നു. ജോലികള്‍ നില നിര്‍ത്താന്‍സ്റ്റേറ്റിന്റെയും പ്രാദേശിക ഗവണ്മെന്റുകളുടെയും പങ്കളിത്തത്തത്തോടെസഹായം എത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ എല്ലാം ഡമോക്രാറ്റുകള്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.
ഇതേ സമയം, കോവിഡ് മൂലം ഇന്നലെയും 1,116 പേര്‍ മരിച്ചു. തുടര്‍ച്ചയായി ആയിരത്തിലധികം പേര്‍ മരിക്കുന്നത് ആശങ്ക പടര്‍ത്തുന്നു.
ഫ്‌ലോറിഡ-229, കാലിഫോര്‍ണിയ-152, ടെക്‌സസ്-232, ന്യു യോര്‍ക്ക്-8, ന്യു ജെഴ്‌സി-4 എന്നിങ്ങനെയാണ് മരണം. കാലിഫോര്‍ണിയയില്‍ മത്രമാണു ഇന്നലെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തില്‍ കൂടുതല്‍ ഉണ്ടായത്. അത് ശുഭകരമായി കരുതുന്നു
ന്യു യോര്‍ക്കില്‍ ബോളിംഗ് അല്ലിസ് തിങ്കളാഴ്ച മുതലും മ്യൂസിയങ്ങള്‍ ഓഗസ്റ്റ് 24 മുതലും തുറക്കും. മ്യൂസിയത്തില്‍ കയറ്റാവുന്നവരുടെ എണ്ണം 25 ശതമാനം മാത്രം
ന്യു യോര്‍ക്കില്‍ 85,500 പേരെ ഇന്നലെ പരിശോധിച്ചപ്പോള്‍ കൊറോണ വൈറസ് ബാധിതര്‍ 727 മാത്രം (.85 ശതമാനം)