Image

മോഡേണ്‍ വസ്‌ത്രത്തില്‍ സുന്ദരിയായി നവ്യ; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രങ്ങള്‍

Published on 15 August, 2020
മോഡേണ്‍ വസ്‌ത്രത്തില്‍ സുന്ദരിയായി നവ്യ;  സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രങ്ങള്‍


ചുവപ്പില്‍ തിളങ്ങി നവ്യാ നായര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങളാണ്‌ ആരാധകര്‌ക്കിടയില്‍ ഇപ്പോള്‍ വൈറലാകുന്നത്‌. ചുവപ്പ്‌ നിറമുള്ള മോഡേണ്‍ വസ്‌ത്രത്തില്‍ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ തരംഗമാവുകയാണ്‌.

ബാലാമണിയായി പ്രേക്ഷകരുടെ മനസില്‍ ഇഷ്‌ടം കൂടിയ നടിയാണ്‌ നവ്യാ നായര്‍. പിന്നീട്‌ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമാ രംഗത്ത്‌ സജീവമായ നവ്യ പ്രേക്ഷകര്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നടിമാരില്‍ ഒരളായി മാറി. പിന്നീട്‌ വിവാഹം കഴിഞ്ഞ്‌ മുംബൈയിലേക്ക്‌ പോയ നവ്യ ആറ്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്‌. വി.കെ പ്രകാശ്‌ സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ്‌ നവ്യയുടെ രണ്ടാം വരവ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക