Image

തൊണ്ടവേദനയും പനിയും; തനിക്ക്‌ കോവിഡ്‌ പോസിറ്റീവെന്ന്‌ നടി നിക്കി ഗല്‍റാണി

Published on 15 August, 2020
തൊണ്ടവേദനയും പനിയും;  തനിക്ക്‌ കോവിഡ്‌ പോസിറ്റീവെന്ന്‌ നടി നിക്കി ഗല്‍റാണി

നടി നിക്കി ഗല്‍റാണിക്ക്‌ കോവിഡ്‌ പോസിറ്റീവ്‌. താരം തന്നെയാണ്‌ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്‌. കഴിഞ്ഞ ആഴ്‌ചയാണ്‌ തനിക്ക്‌ കോവിഡ്‌ പോസിറ്റീവായതെന്ന്‌ നടി പറയുന്നു.
`കഴിഞ്ഞ ആഴ്‌ച എനിക്ക്‌ തൊണ്ടവേദനയും രുചിയില്ലായ്‌മയും പനിയുമായിരുന്നു. ലാബ്‌ പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ കോവിഡ്‌ പോസ്‌റ്റീവാണെന്ന്‌ പറഞ്ഞു. ഇപ്പോള്‍ അസുഖം ഭേദമായി വരുന്നു. നല്ല ആശ്വാസം തോന്നുന്നു. എന്നെ ചികിത്സിച്ച ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി.'

ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയിരുന്ന ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ താന്‍ പാലിച്ചിരുന്നെന്നും നടി പറയുന്നു. മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം വരുമോ എന്ന്‌ താന്‍ ഭയപ്പെട്ടിരുന്നതായും താരം പറയുന്നു. ഏവരും മാസ്‌ക്‌ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ കഴുകുകയും വേണം. വീടുകളില്‍ തുടരുക എന്നത്‌ ബുദ്ധിമുട്ടാണെങ്കിലും അത്തരം പ്രോട്ടോകോള്‍ അനുസരിച്ചേ മതിയാകൂ എന്നും താരം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക