Image

ഗുഡ് ലക്ക് സഖിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 15 August, 2020
ഗുഡ് ലക്ക് സഖിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 കീര്‍‌ത്തി സുരേഷിന്റെ ഗുഡ് ലക്ക് സഖിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ഗുഡ് ലക്ക് സഖി സംവിധാനം ചെയ്യുന്നത് നാഗേഷ് കുക്കുനൂര്‍ ആണ്, വര്‍ത്ത് എ ഷോട്ട് മോഷന്‍ ആര്‍ട്സ് ബാനറില്‍ സുധീര്‍ ചന്ദ്ര പദിരിയും ശ്രാവ്യവര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. തനു വെഡ്സ് മനുവല്‍ ക്യാമറ ചലിപ്പിച്ച ചിരാന്തന്‍ ദാസ് ആണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. ശ്രീക്കര്‍ പ്രസാദ് ആണ് എഡിറ്റിങ്. ആധി പിനിസെട്ടി, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക