Image

വാക്‌സിന്‍: ജര്‍മനിക്കു പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി

Published on 17 August, 2020
വാക്‌സിന്‍: ജര്‍മനിക്കു പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി



ബര്‍ലിന്‍: കൊറോണവൈറസിനെതിരായ വാക്‌സിന്‍ വൈകാതെ തന്നെ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍. അതേസമയം, യുവാക്കള്‍ക്കിടയില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തെ കരുതിയിരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ വരുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം എന്തായാലും വാക്‌സിന്‍ തയാറായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കൃത്യമായൊരു സമയ പരിധി പറയാന്‍ അദ്ദേഹം തയാറായില്ല.

ഗവേഷകരും ശാസ്ത്രജ്ഞരും പൊതുജനങ്ങളുമെല്ലാം കോവിഡിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടാണ്. മാനവ ചരിത്രത്തിലെ എക്കാലത്തെയും വേഗത്തിലുള്ള വിജയം ഇക്കാര്യത്തില്‍ നമുക്ക് നേടാനാകുമെന്നും സ്പാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വര്‍ഷം തന്നെ വാക്‌സിന്‍ തയാറാകുമെന്ന റിപ്പോര്‍ട്ട് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പിന്‍വലിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

റിപ്പോര്‍ട്ട്:ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക