സ്ലൈഗോ, അയര്‍ലന്‍ഡ്: ഇന്ത്യന്‍ അസോസിയേഷന് ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ 74 -ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . ആരോഗ്യ സഹമന്ത്രി ഫ്രാങ്ക് ഫീഹന് മുഖ്യാതിഥി ആയിരുന്നു.
പൂര്‍ണമായും ഐറിഷ് സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങുകള്‍ക്ക് ഇന്ത്യയുടെ സാംസ്കാരിക തനിമ ഉണര്‍ത്തുന്ന കലാപരിപാടികള്‍ മാറ്റുകൂട്ടി.അസോസിയേഷന് കള്‍ച്ചറല്‍ സെക്രട്ടറി അബി മറിയം വര്‍ഗീസ് പരിപാടികള്‍ക്ക് നേതൃത്വം നല്കി .
റിപ്പോര്‍ട്ട്: നൈനാന് തോമസ്