Image

ഷെങ്കന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് വീസകള്‍ പരിഗണിക്കുന്നു

Published on 24 August, 2020
 ഷെങ്കന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് വീസകള്‍ പരിഗണിക്കുന്നു

പാരീസ്: വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ വീസ അപേക്ഷകളുടെ പ്രോസസിംഗ് ഷെങ്കന്‍ രാജ്യങ്ങള്‍ വീണ്ടും ആരംഭിച്ചു. നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന വീസ നടപടികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

ഏതാണ്ട് അഞ്ച് മാസത്തിനു ശേഷമാണ് വീസ അപേക്ഷകന്‍ വീണ്ടും പരിഗണിക്കാന്‍ ഷെങ്കന്‍ രാജ്യങ്ങള്‍ തയാറായത്.ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല കോഴ്‌സുകള്‍ക്കും ഹ്രസ്വകാല താമസത്തിനുമായി വീസക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വീസ സേവനങ്ങള്‍ പുനരാരംഭിച്ച കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവല്‍ ലെനെയ്ന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്തു. ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നോര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇന്ത്യയിലെ വീസ സെന്ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ക്രൊയേഷ്യ നിലവില്‍ ഹോട്ട്‌സ്‌പോട്ടായി ഇയു രാജ്യങ്ങള്‍ പ്രഖ്യാപിച്ചത് അവിടേയ്ക്കുള്ള യാത്ര അപകടം പിണഞ്ഞതിന്റെ വെളിച്ചത്തിലാണ്.

പഠന ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ഫ്രാന്‍സില്‍ ഹ്രസ്വകാല, ദീര്‍ഘകാല താമസത്തിനായി അപേക്ഷിക്കാമെന്നാണ് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ ട്വീറ്റിലൂടെ അറിയിച്ചത്.ടാലന്റ് പാസ്‌പോര്‍ട്ട്, പ്രഫസര്‍മാര്‍ അല്ലെങ്കില്‍ ഗവേഷകര്‍, 'അസിസ്റ്റന്റ് ഡി ഫ്രാച്ചൈസ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വീസ അപേക്ഷകര്‍ക്കും അപേക്ഷിക്കാം.

ഓഗസ്റ്റ് 17 മുതല്‍ ഏഴ് വിഎഫ്എസ് കേന്ദ്രങ്ങള്‍ (മുംബൈ, ഡല്‍ഹി, കോല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി) തെരഞ്ഞെടുത്ത വീസ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പ്രവര്‍ത്തനമാരംഭിച്ചിരുന്നു.നിലവിലുള്ള ഷെങ്കന്‍ ചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലേക്ക് പ്രവേശനം അനുവദിക്കുന്നത്.എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അന്താരാഷ്ട്ര യാത്രയ്ക്കായുള്ള സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കണം.

ഓഗസ്റ്റ് 1 മുതല്‍, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഫ്രാന്‍സില്‍ എത്തുമ്പോള്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് 19 പിസിആര്‍ പരിശോധന നടത്തിയിരിക്കണം. 11 വയസിനു താഴെയുള്ള കുട്ടികളെ മാത്രമേ ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളു.ഫ്രാന്‍സിലേക്ക് ഒരു സ്റ്റഡി വീസക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി, ഓഗസ്റ്റ് 22 മുതല്‍ 31 വരെ ഓണ്‍ലൈനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഫ്രാന്‍സിലെ ഒരു ഫ്രഞ്ച് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടുകയും ആവശ്യമായ പേപ്പറുകള്‍ കൈവശം ലഭിക്കുകയും ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് പഠന ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല, ദീര്‍ഘകാല താമസത്തിനായി ഫ്രാന്‍സിലേക്ക് വീസക്ക് അപേക്ഷിക്കാനര്‍ഹത.

ഉന്നത വിദ്യാഭ്യാസത്തിനായി വര്‍ഷംതോറും മൂന്ന് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതായാണ് കണക്ക്. ഇതില്‍ 45 ശതമാനം വിദ്യാര്‍ഥികളും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സാധാരണയായി 15 മുതല്‍ 30 വരെ ദിവസങ്ങളാണ് ഷെങ്കന്‍ വീസ പ്രോസസിംഗ് നടത്താന്‍ വേണ്ടുന്നത്.

എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വീസ സെന്ററുകളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ വീസ ലഭിക്കാന്‍ 30 മുതല്‍ 40 ദിവസം വരെ സമയമെടുക്കുമെന്നും അറിയിപ്പുണ്ട്. 26 യൂറോപ്യന്‍ രാജ്യങ്ങളാണ് ഷെങ്കണ്‍ വീസയില്‍ ഉള്‍പ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക