Image

സൈനിക വിന്യാസം: ബെലാറസിന്റെ ആരോപണം നാറ്റോ നിഷേധിച്ചു

Published on 24 August, 2020
 സൈനിക വിന്യാസം: ബെലാറസിന്റെ ആരോപണം നാറ്റോ നിഷേധിച്ചു

ബര്‍ലിന്‍: ബെലാറസിന്റെ അതിര്‍ത്തികളില്‍ വിദേശ ശക്തികള്‍ സൈനിക വിന്യാസം നടത്തുന്നതായി പ്രസിഡന്റ് അലക്‌സാന്‍ഡര്‍ ലുകാഷെങ്കോയുടെ ആരോപണം നാറ്റോ നിഷേധിച്ചു.

അതിര്‍ത്തി കാക്കാന്‍ സൈന്യം സര്‍വസജ്ജമാമാണെന്ന് സൈനിക വേഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ ലുകാഷെങ്കോ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണം അടിസ്ഥാനരഹിതമാണെന്ന ഔദ്യോഗിക വിശദീകരണം നാറ്റോ നല്‍കിയത്.

ഇതിനിടെ, തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടി വിജയിച്ച ലുകാഷെങ്കോ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെമ്പാടും പ്രക്ഷോഭം തുടരുകയാണ്. 26 വര്‍ഷമായി ലുകാഷെങ്കോയുടെ ഭരണത്തിനു കീഴിലാണ് ബെലാറസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക