Image

യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂളില്‍ ആരംഭിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 04 June, 2012
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂളില്‍ ആരംഭിച്ചു
ലിവര്‍പൂള്‍: ലിവര്‍പൂള്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ റിജീയണിന്റെ നാലാമത്‌ ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂള്‍, സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആരംഭിച്ചു.

മേയ്‌ 27 ന്‌ ഇടവകയില്‍ ഈ വര്‍ഷത്തെ പന്തക്കുസ്‌താ പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഇടവകയുടെ സഹ. വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും പ്രത്യേക ശുശ്രൂഷകളും നടത്തപ്പെട്ടു. ശേഷം നടന്ന ചടങ്ങില്‍ ഇടവകയുടെ സഹ. വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്‌, സെക്രട്ടറി തൊമ്മച്ചന്‍ സ്‌കറിയായില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്‌ട്‌ ലിവര്‍പൂള്‍ ഇടവകയില്‍ ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.

മാഞ്ചസ്റ്റര്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആതിഥേയത്തില്‍, സെപ്‌റ്റംബര്‍ 29, 30 തീയതികളില്‍, വിഥിന്‍ഷൊയിലെ, ഫോറം സെന്ററില്‍ നടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ രജിസ്‌ട്രേഷന്‍ എടുത്ത്‌ അവധികള്‍ ക്രമീകരിച്ച്‌ ഇതില്‍ വന്ന്‌ പങ്കെടുക്കണമെന്ന്‌ അനുഗ്രഹീതരാകേണ്‌ടതാണെന്ന്‌ യുകെ റീജിയണല്‍ കൗണ്‍സില്‍ ആഹ്വാഹനം ചെയ്‌തു.
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലിവര്‍പൂളില്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക