Image

പ്രക്ഷോഭത്തിനു മീതേ തോക്കുമായി ബെലാറസ് പ്രസിഡന്റ്

Published on 26 August, 2020
 പ്രക്ഷോഭത്തിനു മീതേ തോക്കുമായി ബെലാറസ് പ്രസിഡന്റ്

മിന്‍സ്‌ക്: പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നവര്‍ക്കു മീതേ തോക്കുമായി ഹെലികോപ്റ്ററില്‍ റോന്ത് ചുറ്റി ബെലറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകഷങ്കോ. തലസ്ഥാനനഗരിയായ മിന്‍സ്‌കില്‍ പതിനായിരങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തിനു മീതേ പറക്കുന്ന വിഡിയോ ലുകഷങ്കോ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

കറുത്ത വസ്ത്രവും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും അണിഞ്ഞ് തോളില്‍ തോക്കും തൂക്കിയിട്ട് മിന്‍സ്‌കിന്റെ വിവിധ ഭാഗങ്ങളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. പ്രക്ഷോഭകര്‍ എലികളെപ്പോലെ ഓടുകയാണ് എന്ന് പരിഹസിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. മറ്റൊരു ദൃശ്യത്തില്‍ കലാഷ്‌നിക്കോവ് മാതൃകയിലുള്ള തോക്കുമായി സൈനികരുടെ അകമ്പടിയില്‍ വന്നിറങ്ങുന്നതും കാണാം. പതിനഞ്ചുകാരനായ മകന്‍ കോല്യയും സൈനിക യൂണിഫോമില്‍ തോക്കുമായി ഒപ്പമുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക