Image

മോശയുടെ വഴികള്‍ (നോവല്‍-8: സാംസി കൊടുമണ്‍)

Published on 28 August, 2020
മോശയുടെ വഴികള്‍  (നോവല്‍-8: സാംസി കൊടുമണ്‍)
പതിനഞ്ച്

പകലെല്ലാം ഒê കച്ചവടക്കാരന്റെ വേഷപ്പകര്‍ച്ചയില്‍ മോശ നാടെല്ലാം ചുറ്റിനടന്നു. കാലത്തിനല്ലാതെ മറ്റൊന്നിനും വലിയ മാറ്റങ്ങളില്ല. ജനം ഇപ്പോഴും ഫറവോന്റെ കാര്യവിചരകêടെ ചാട്ടാവാറിന് കീഴില്‍ത്തന്നെ. അവêടെ കഷ്ടതകള്‍ വര്‍ദ്ധിച്ചിട്ടേയുള്ളു. നടന്ന് നടന്ന് ഒടുവില്‍ നൈയിലിന്റെ കരയില്‍ മോശ ഇêì. ഒളിച്ചോട്ടരാത്രിയ്ക്ക് മുമ്പ് വന്നിêന്ന അതേ കല്ലില്‍ . സാറായെçറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലേക്ക് ഇരച്ചു വêì. അവള്‍ ഇന്ന് അന്നത്തേപ്പോലെ വെള്ളം എടുക്കാനായി വന്നിêìവെങ്കില്‍. മനസ്സു കൊതിച്ചു. പെട്ടന്ന് സിപ്പോറയെപ്പറ്റിയുള്ള ഓര്‍മ്മകളും ഉദിച്ചു.  റെഗുവേലിന്റെ മകള്‍ സിപ്പോറ നമ്മുടെ ഗോത്രത്തില്‍ പെട്ടതു തന്നയോ എന്ന് ഇന്നലെ അമ്മ സന്ദേഹിക്കയുണ്ടായി. അപ്പനും എന്തൊക്കയോ മനസ്സില്‍ കരുതിയിട്ടുണ്ട്. വംശത്തില്‍ പെട്ട ഒêവളെ പരിഗ്രഹിച്ച് സന്താനങ്ങളെ ജനിപ്പിക്കണമെന്നവര്‍ മോഹിçì. എല്ലാം ദൈവ ഹിതം പോലെ നടക്കട്ടെ. മോശ സ്വയം സമാധാനിു.

പെട്ടന്ന് ഒê സ്തീ വെള്ളം നിറച്ച കലവുമായി മോശയുടെ അêകിലൂടെ നടന്നു. സാറായുടെ കണ്ണുകളും, ആകാരവും. മോശ ഇരിപ്പടത്തില്‍ നിന്നും എഴുനേറ്റ് അവêടെ അരികിലേക്ക് മെല്ലെ നടന്നു. പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു: “”നിങ്ങള്‍ ആരാണ്.’’ അപ്പോഴും മോശ അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോçìണ്ടായിരുന്നു അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ നിഴല്‍ വിരിയവേ മോശമെല്ലെ ചിരിച്ചു. അവളൂടെ കണ്ണുകളില്‍ നിìം ഭയം അകന്നു. പകരം അപരിചിതത്വത്തിന്റെ ചോദ്യ ഭാവം. മോശ സ്വയം വെളിപ്പെടുത്താതെ ചോദിച്ചു:

“”അല്ലയോ സഹോദരി ഞാന്‍ ഒê വഴിപോക്കന്‍. പണ്ടൊരു നാള്‍ ഇതെ വഴിയില്‍ സാറാ എന്ന ഒരു സ്ത്രിയെ കാéകയുണ്ടായി. നിന്റെ കണ്ണുകള്‍ക്ക് അതേ ഭാവം നിനക്ക് അവരെ അറിയുമോ’’  അവളുടെ മുഖത്തെ ഭയത്തിന്റെ നിഴലുകല്‍ മാറി.   “”ഞാന്‍ എസ്ര. സാറാ എന്റെ അപ്പന്റെ മകള്‍ തന്നെ. ഞാന്‍ അവള്‍ക്ക് അëജത്തി. സാറാ ഇപ്പോല്‍ അവളുടെ ആടുകളുമായി ഇതുവഴി വരും.” എസ്ര നടന്നുനിങ്ങി

മോശയുടെ ഉള്ള് സന്തോഷത്താല്‍ തുള്ളി. തനിക്ക സാറയെക്കാണമല്ലോ. അവളോടെല്ലാം പറയണം. അവന്‍ തിരിമാനിച്ചു. ഇത്ര നാള്‍ തിരിച്ചു വരാത്തതില്‍ അവള്‍ പരിഭവിçമോ? അവള്‍ക്കിപ്പോള്‍ എത്ര മക്കള്‍ കാണും. ഇങ്ങനെ സാറയെക്കുറിച്ചാലോചിച്ച്, അവന്‍ ആ കല്ലില്‍ തന്നെ ഇരുന്നു. അങ്ങു ദൂരെ അവന്‍ ആടിന്റെ കരച്ചില്‍ കേട്ടു. അതിë പിന്നാലെ സാറായുടെ ഉച്ചത്തിലുള്ള വഴിവിട്ടോടുന്ന ആടുകളൊടുള്ള ശകാരവും. തന്നെ ഗുഹയിലാക്കി ഫറവോനില്‍ നിന്നും മറച്ചവള്‍. എന്നും തന്റെ നന്മയും ജയവും ആഗ്രഹിച്ചിട്ടുണ്ടാകാം. സാറാ എന്റെ കൂടെയുണ്ടെങ്കില്‍ തീര്‍ച്ചയായും യഹോവ എന്നെ ഏല്‍പ്പിച്ച കാര്യത്തില്‍ ഞാന്‍ വിജയിക്കതന്നെ ചെയ്യും. മോശ ആഗ്രഹിച്ചു.

അവള്‍ ഇടം വലം നോക്കാതെ ആടുകളെ തെളിക്കുന്നു. അവള്‍ തന്നെ കടന്നു പോയപ്പോള്‍, ആടുകള്‍ക്കായി അപകട സൂചനയുടെ ബാങ്കുവിളിച്ചു. ഒരു ഇടയëം, ആടുകള്‍çം മാത്രം അറിയാവുന്ന ശബ്ദ തരംഗം. ആടുകള്‍ അവിടെ നിì. സാറാ ‘യത്തോട് ചുറ്റിëം നോക്കി. അപരിചിതനെക്കണ്ടവള്‍ പകച്ചു. തന്റെ ആടുകളെ മോഷ്ടിക്കാന്‍ വന്നവനെì നിരൂപിച്ച്, അവള്‍ ഇടയക്കോലില്‍ കൈവച്ചു. അപരിചിതന്‍ തന്നെ നോക്കി ചിരിçì, കള്ളനല്ലന്ന തിരിച്ചറിവില്‍ അവള്‍ നിì. “”സാറാ...” അവന്‍ വിളിച്ചു. അവള്‍ക്ക് അവളുടെ ചെവികളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എത്രയോ നാളുകളായി കേള്‍ക്കാന്‍ കൊതിച്ച ശബ്ദം. മê‘ുമിയില്‍ തേടിനടന്ന ശബ്ദം.

“”എന്റെ യജമാനനോ..’’ ആവള്‍ ആശ്ചര്യപ്പെട്ടു. മോശ അവളെ നോക്കി വിവര്‍ണ്ണനായി. ഇതാ അവള്‍ രണ്ടാം തവണയും തന്നെ യജമാനന്‍ എì വിളിച്ചുരിക്കുന്നു.

“”സാറാ ഞാന്‍ നിന്റെ യജമാനനല്ല. ദാസനത്രേ...’’ ഒന്നുനിര്‍ത്തി സ്വയം വീണ്ടെടുത്തവന്‍ പറഞ്ഞു: ഞാനും ഒരിടയന്‍.  അവന്‍ ആടുകള്‍ക്ക് മുന്നോട്ടു പോകാനുള്ള ശബ്ദവീചികള്‍ പുറപ്പെടുവിച്ച് സാറക്കൊപ്പം നടന്നു. അവന്‍ ഗുഹയില്‍ നിന്നും യാത്രതിരിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കഥകളെല്ലാം ഒìം വിടാതവളോടു പറഞ്ഞു. അവള്‍ അവനെ വിസ്മയം പൂണ്ടു നോക്കി.

ഇനി നിന്റെ കഥകളോ എന്ന മട്ടില്‍ മോശ അവളെ നോക്കി. ആവള്‍ ആടുകളിലേക്ക് നോക്കി മൗനിയായി. കാലം അവളെ മാറ്റിയിരിക്കുന്നു. ഒê നിശ്വാസത്തോട് അവള്‍ പറഞ്ഞു തുടങ്ങി:

“”എന്റെ അപ്പന്‍ അന്നത്തെ വിഴ്ച്ചയില്‍ നിന്നും എഴുനേറ്റില്ല. അധികം കഴിയാതെ ചോരതുപ്പി അമ്മയും കല്ലുകള്‍ക്കിടയില്‍ തന്റെ അടിമജീവിതം അവസാനിപ്പിച്ചു. എനിç താഴെ ഒരനുജത്തിയുണ്ട്. ഞാന്‍ അവളുടെ ജീവിതത്തിന്റെ ചുമതലക്കാരിയായി. അമ്മയുടെ യജമാനന്റെ ഇഷ്ടികകളത്തില്‍ ഒêടിമയായി ചോരതുപ്പി ജീവിçന്നതിനേക്കാള്‍ മêഭൂമിയുടെ സ്വാതന്ത്ര്യം ഞാന്‍ ഇഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ ഏതോ വഴിയാത്രയില്‍ അമ്മക്ക് വീéകിട്ടിയ ഒരാട്ടിന്‍çട്ടിയെ (അതോ ഏതോ ഇടയനൊപ്പം പèവെച്ച ജിവിതത്തിë കിട്ടിയ കൂലിയോ) ഞാന്‍ വളര്‍ത്തി. മറ്റാêം തിരിച്ചരിയാത്തപോലെ ഞാന്‍ ഒê ഇടയവേഷം കെട്ടി. മêഭൂമിയില്‍ ഇടയന്മാര്‍ പെêവെയിലില്‍ കിടìറങ്ങുമ്പോള്‍ ഞാന്‍ എന്റെ ആടിനെ അവêടെ മുട്ടാടുകളുടെ അടുക്കലേç പറഞ്ഞുവിടും. അങ്ങനെ എന്റെ പെണ്ണാട് പ്രസവിച്ചു. ഇപ്പോള്‍ അതൊê കൂട്ടമായിരിçì. ഞാന്‍ എന്റെ ആടുകളെ മേയിçì. അപ്പനില്ലാത്തതു കൊണ്ട് ഞങ്ങളെ ആêം പെണ്ണുചോദിച്ചു വന്നില്ല. മêഭൂമിയില്‍ ഞാന്‍ എന്റെ യജമാനന്റെ കണ്ണുകളെ തേടി, ഇന്നല്ലോ കണ്ടു കിട്ടി. സാറാ കഥള്‍ പറഞ്ഞ് അവളുടെ ആടുകളെ കളത്തില്‍ കയറ്റി.

 മോശ അവള്‍ക്കരികിലായി കളത്തില്‍ ഇêì. അവര്‍ç ചുറ്റും ആടുകള്‍ മറ തീര്‍ത്തു. മോശ അവള്‍ കൊടുത്ത തലത്തുണിയും. വെള്ളം നിറക്കാëള്ള തുകല്‍ സഞ്ചിയും അവള്‍ക്ക് കൊടുത്തു. “”ഇത്ര നാളും നീ ഇതു സൂക്ഷിച്ചതു കൊണ്ട് നീ എന്നെ ശരിçം സ്‌നേഹിçì എന്ന് ഞാന്‍ അറിയുì.. മോശ അവളെ പരിഗ്രഹിച്ചു.

 ’’അഹറോന്‍ എന്റെ വലവും, നീ എന്റെ ഇടവും ഉണ്ടെങ്കില്‍ യഹാവ എന്നോട് കന്ിച്ചതൊക്കേയും നിവര്‍ത്തിപ്പാന്‍ നമുç കഴിയും.”” മോശ സാറായുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
‘’ഈ ജനം നിന്നെ വിശ്വസിçമെì നീ കêതുìവോ.”” സാറാ ചോദിച്ചു.
‘’അവരെ വിശ്വസിപ്പിക്കണം.””
‘’എത്ര പേരെ...””
‘’മിസ്രമിലുള്ള എല്ലാ എബ്രായരോടൂം പറയണം. യഹോവ എന്നോടു പറഞ്ഞതങ്ങനെയാണ്.”” മോശ പല്ലുകള്‍ ഞെരിച്ച് വികാരത്തള്ളിച്ചയില്‍ നാക്കു കടിച്ചു.
‘’നമ്മള്‍ അവരെ എങ്ങനെ പട്ടണവാതില്‍ കടത്തും”” സാറാ പിന്നയും ചോദിച്ചു.
‘’നമ്മള്‍ എന്തെങ്കിലും വഴി കണ്ടെത്തണം.”” അവര്‍ നിശബ്ദരായി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി.
‘’എന്റെ രക്ഷ അവങ്കല്‍ നിì വêì.”” മോശ ആരോടെന്നില്ലാതെ പറഞ്ഞു. സാറാ അപ്പോഴും എന്തൊക്കയോ ചിന്തയിലായിരുന്നു
 
’’നാളെ അഹറോന്‍ എല്ലാ ഇസ്രായേല്‍ മൂപ്പന്മാരേയും കൂട്ടി വêം. നമുക്കവരോട് ആലോചിക്കാം. അവര്‍ എന്തു പറയുì എന്നറിയട്ടെ. സാറാ ഞാനൊì പറയാം, ഇനി വിശ്രമത്തിë സമയമില്ല. പുറപ്പാടിന്റെ കാലം ആയി. ഒത്തിരി കഷ്ടതകളെ സഹിക്കാന്‍ നീ തയ്യാറായിക്കോ”” മോശ പിന്നെ ഒìം പറയാതെ അവിടെ നിìം പോയി. പണ്ട് സാറ കൊടുത്ത വടി, എന്തൊക്കയോ തീരുമാനിച്ചവനെപ്പോലെ അവന്‍ മുറുകെ പിടിച്ചിരുന്നു

സാറാ പിന്നേയും അവിടെ കിടì. ഇതെങ്ങെനെ സംഭവിച്ചു. ഒരോ വിനാഴികയിലും അവന്‍ തിരിച്ചുവരുമെന്നും തന്നെ പരിഗ്രഹിçമെന്നും സ്വപ്നം കണ്ടിരുന്നു. ഇപ്പോള്‍ നിനക്കാത്ത സമയത്തിതാ അതു സംഭവിച്ചിരിçì. അവള്‍ ഊറിച്ചിരിച്ചു. അവളുടെ ആടുകള്‍ അവളെ മുട്ടിയുêമ്മി അവളുടെ സന്തോഷത്തില്‍ പèചേര്‍ì. പക്ഷേ ഫറവോന്റെ മുന്നില്‍ നിìമുള്ള ഒളിച്ചോട്ടത്തെçറിച്ചാലോചിച്ചപ്പോള്‍ ഒê വല്ലാത്ത വിമ്മിഷ്ടം. അതു നടçമോ..? നടക്കണം..അവള്‍ ഉറപ്പിച്ചു. ചോരതുപ്പി ചത്ത അമ്മ. ചാട്ടവാറിന്റെ പ്രഹരത്താല്‍ തളര്‍ì വീണ അപ്പന്‍. മൊത്തത്തില്‍ ഈ അടിമത്വം തനിç തന്നതു നഷ്ടം മാത്രം. പ്രതികാരത്തിനായി മനസ്സു പീടയുì. തങ്ങളുടെ അദ്ധ്വാനത്തെ ചൂക്ഷണം ചെയ്തു മറ്റൊêവന്‍ ധനവാനാæì. ഫറവോന്റെ സമ്പത്ത് വര്‍ദ്ധിçì. മോശ പറഞ്ഞതു ശരിയാണ്. പുറപ്പെട്ടു പോക. വിശാലമായ ഭൂമിയില്‍ ആêടേയും അടിമയല്ലാതെ ജിവിക്കണം. അവനോടൊപ്പം പൊêതാന്‍ മനസ്സിനെ ഉറപ്പിച്ച് സാറാ എഴുനേറ്റു.

 മോശ അഹറോനെയും പ്രതീക്ഷിച്ച് ഏറെ നേരമായി കാçì. വയലിലെ പണികഴിഞ്ഞ് മൂപ്പന്മാര്‍ വരാന്‍ കാçന്നതായിരിçമെì സാറാ പറഞ്ഞിട്ടും ഇരിക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും അവന്‍ നടì. സാറാ ആടുകളുമായി ഇì നേരത്തെ പോì. മോശയുടെ ഓരം ചേര്‍ì നില്‍çന്ന സാറായെ നോക്കി സിപ്പോറ എന്തൊക്കയോ ചോദിçì. അമ്രാമിന്റെ ഭവനത്തില്‍ നിìം, സാറായുടേയും അഹറോന്റേയും വീടിനോടു ചേര്‍ന്നൊê æടില്‍ അവര്‍ കണ്ടെത്തിയിêì. വേണ്ടി വന്നാല്‍ ഒളിപാര്‍ക്കാëള്ള ഒരിടമായി അതു മനസ്സില്‍ കêതി. രണ്ടു വലിയ പാറക്കല്ലുകള്‍ മറതീര്‍ത്തിêന്നതിനാല്‍ പെട്ടന്നാêടേയും കണ്ണ് അങ്ങോട്ടെത്തുകയില്ല. ഇതുവരേയും തന്നെ മറ്റാêം തിരിച്ചറിഞ്ഞിട്ടില്ല എന്ന ആശ്വ്യാസത്തില്‍, æടിലിന്റെ മുന്നിലെ വിശാലമായ തളത്തില്‍ അവര്‍ ഇêì. സിപ്പോറായോടവന്‍ സാറായെçറിച്ചും, തന്നെപ്പറ്റി ഇതുവരെ താന്‍ മറച്ചുവെച്ചിêന്നതുമായ എല്ലാം പറഞ്ഞു. ഒപ്പം തന്നെ യഹോവ എന്തിനിവിടേക്കയച്ചെìം അവളെ അറീച്ചു. അവള്‍ സാറായോടസൂയ ഉള്ളവളായി.

 നേരം ഇêട്ടിത്തുടങ്ങിയപ്പോള്‍ ഏതൊ വഴിയാത്രക്കരെപ്പോലെ തമ്മില്‍ പരിചയമില്ലì നടിച്ച് ഒരോêത്തരായി വരാന്‍ തുടങ്ങി. ഫറവോന്റെ കണ്ണുകള്‍ അവരെ പിന്തുടêìണ്ടോ എന്നവര്‍ ഭയപ്പെട്ടു. അഹറോന്‍ എല്ലാവര്‍çം ഒടുവിലായി വന്ന്, ഗോത്ര മൂപ്പന്മാരെ അഭിവാദ്യം ചെയ്യുകയും, സ്‌നേഹചുംബനം കൊടുçകയും ചെയ്തു. മോശയും അഹറോനോപ്പം അവരെ ചുംബിച്ചു. അഹറോന്‍ ഒരോ ഗോത്ര മൂപ്പന്മാരേയും മോശí് പരിചയപ്പെടുത്തി. ഒരോ ഗോത്രങ്ങളുടേയും മൂപ്പന്മാരാമിത്: ഫല്ലു, കര്‍മ്മി, യാമീന്‍, ഓഹദ്, യാഖിന്‍, ഗേര്‍ഗോന്‍, കഹാത്ത്, ഉസിയോന്‍, മൂശി, സിക്രി, അസ്സൂര്‍, അഹറോന്‍ എന്നിവര്‍ തന്നെ. അഹറോന്‍ ഗോത്രത്തലവന്മാര്‍ക്കായി മോശയെ പരിചയപ്പെടുത്തി. “ഇവന്‍ മോശ! വെള്ളത്തില്‍ നിìം വീണ്ടെടുക്കപ്പെട്ടവന്‍. എന്റെ അപ്പന്റെ മകന്‍ തന്നെ. ഫറവോന്റെ പുത്രിയാല്‍ വളര്‍ത്തപ്പെട്ടവന്‍. അബ്രാമ്യêടെ മേല്‍ നടçന്ന അനീതി സഹിക്കവയ്യാത്, ഒê മിസ്രമ്യ കാര്യവിചാരകനെ അടിച്ചു കൊന്ന്, ഫറവോന്റെ കണ്ണില്‍ നിìം ഓടിപ്പോയവന്‍. ഇന്ന് നമ്മുടെ ഗോത്ര ദൈവമായ യഹോവയുടെ കന്നപ്രകാരം, യിസ്രായേല്‍ മക്കളെ ഫറവോന്റെ അടിമത്വത്തില്‍ നിìം മോചിപ്പിച്ച്, കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ പാര്‍çന്ന പാലും, തേëം ഒഴുæന്ന കനാന്‍ ദേശത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്നവന്‍.” അഹറോന്‍ ഒì നിര്‍ത്തി എല്ലാവരേയും നോക്കി.

 വട്ടത്തില്‍ ഇêന്നവര്‍ വിശ്വാസം വരാത്തവരെപ്പോലെ ഒന്നിളകിയിêì. മോശയുടെ വലതുവശത്ത് അഹറോëം, ഇടതുവശത്ത് സാറായും ഉണ്ടായിêì. അഹറോന്‍ മോശയെ നോക്കി ഇനി നീ പറയു എന്ന മട്ടില്‍. മോശ ഇതിë മൂമ്പ് ആടുകളോടേ സംസാരിച്ചിട്ടുള്ളു. ഇത്രയേറെ ആളുകളുടെ മുന്നില്‍ അവന്റെ നാവുടക്കി. സാറാ അവനെ കണ്ണുകള്‍കൊണ്ട് പ്രോത്സാഹിപ്പിച്ചു. അവന്‍ പറഞ്ഞു തുടങ്ങി. എല്ലാവêടെയും കണ്ണും ചെവിയും അവങ്കലേക്കായിêì.

 ””ഹോരേന്‍ പര്‍വ്വതത്തില്‍ വെച്ച് അബ്രഹാമിന്റേയും, യിസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവമായ യഹോവ എന്നോടു പറഞ്ഞതെന്തെന്നാല്‍:’’ മോശ എല്ലാവരേയും ഒì നോക്കി തന്റെ നാവിന്റെ വഴക്കമില്ലാഴ്മ മറന്ന് ആവേശഭരിതനായി തുടര്‍ì. “”മിസ്രയിമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ അറിയുì. അവêടെ നിലവിളി ഞാന്‍ കേള്‍çì. ഞാന്‍ അവêടെ സങ്കടങ്ങളെ കാéì. അതിനാല്‍ അവരെ മിസ്രയിമ്യêടെ കയ്യില്‍ നിìം മോചിപ്പിçന്നതിനായി നിന്നെ ഫറവോന്റെ അടുക്കലേക്കയçì. ഞാന്‍ നിന്നോടു കൂടെ ഉണ്ടായിരിçം. എന്നെ അയച്ചവന്‍ ആരെì ചോദിച്ചാല്‍:”ഞാനാæന്നവന്‍ ഞാനാകുന്നു’ എന്നും പറയേണം എìം പറഞ്ഞു.” മോശ സാറയെ നോക്കി. അവളുടെ കണ്ണുകള്‍ അവനെ ആരാധനയോടു നോçന്നതവന്‍ കണ്ടു. 

 പെട്ടന്ന് മൂപ്പന്മാêടെ ഇടയില്‍ നിìം ചില അവിശ്വാസത്തിന്റെ ശരീരചലനങ്ങളും, ശബ്ദങ്ങളും ഉണ്ടായി. അവര്‍ പരസ്പരം നോക്കി. എന്നിട്ട് ഓഹദ് ചോദിച്ചു: “”നീ പറയുന്നതൊക്കേയും സത്യമെì ഞങ്ങള്‍ എങ്ങനെ വിശ്വസിçം. നീയൊ ഒê കൊലപാതകി. ഓടിപ്പോയവന്‍. ഇപ്പോള്‍ ഞങ്ങളെ കഷ്ടത്തിലാക്കാന്‍ വന്നതല്ലായെì ഞങ്ങള്‍ എങ്ങനെ അറിയും. നീ ദൈവവുമായി സംസാരിച്ചുവെìള്ളതിനെന്താé തെളിവ്.’’
മോശ വളരെ ശാന്തëം എന്നാല്‍ കത്തുന്ന കണ്ണുകളുമായി തന്റെ കയ്യിലിêന്ന വടി അവêടെ നടുവിലേç വലിച്ചെറിഞ്ഞു. മോശയുടെ പ്രവൃത്തിയില്‍ ആകാംഷപൂണ്ട ജനം നോക്കി നില്‍ക്കേ മോശയുടെ വടി ഒê പാമ്പായി വാലില്‍ എഴുനേറ്റു നിì. പെട്ടെന്നെല്ലാവêം ചാടിയെഴുനേറ്റ്, ഇതെന്തേ എന്ന മട്ടില്‍ മോശയെ നോക്കി. സാറ അവനരികിലേക്ക് അന്ം ചേര്‍ന്നു നിന്നു. തെല്ലഭിമാനത്തോടവള്‍ ഓര്‍ത്തു: താനവë കൊടുത്ത വടി ഇന്നവനത് അത്ഭുതങ്ങളുടെ വടിയാല്ലോ എന്ന്. മോശ മുഖത്തെ ശാന്തത ഒട്ടും കളയാതെ പാമ്പിനെ വാലില്‍ പിടിച്ച് വീണ്ടും തന്റെ കൈയ്യിലെ വടിയാക്കി എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു.

 അവനെ ദൈവം അയച്ചവനോ എì വിശ്വസിക്കണോ വേണ്ടയോ എì നിശ്ചയമില്ലാതെ യാമീന്‍ ചോദിച്ചു: “”ഫറവോന്‍ നമ്മളെ വിട്ടíുമോ?”

‘’നിങ്ങള്‍ വിശ്വസിçവിന്‍..യഹോവയാല്‍ അസാദ്ധ്യമായതെന്ത്...”” മോശ ഒì നിര്‍ത്തി തുടര്‍ì: ‘’ ഞാëം അഹറോനും ഫറവോന്റെ അടുക്കല്‍ പോയി പറയാന്‍ പോæന്നതെന്തെന്നാല്‍; ‘എബ്രായêടെ ദൈവമായ യഹോവ ഞങ്ങള്‍ക്ക് വെളിപ്പെട്ടിരിçì. അതിനാല്‍ ഇപ്പോള്‍ ഞങ്ങളുടെ ദൈവമായ യഹോവí് യാഗം അര്‍പ്പിക്കേണ്ടാതിന് മêഭൂമിയില്‍ മൂì ദിവസത്തെ യാത്ര ചെയ്യുന്നതിë ഞങ്ങളെ അëവദിക്കേണം” എന്ന്.””
‘’ഫറവോന്‍ അëവദിച്ചില്ലെങ്കില്‍...?”” ഫല്ലു ചോദിച്ചു.

മോശയുടെ ചുണ്ടുകളില്‍ ഒê ചിരി വിരിഞ്ഞു. അതു മായതവന്‍ പറഞ്ഞു: ‘’എല്ലാം എന്നെ അയച്ചവന്‍ നോക്കിക്കൊള്ളും നിങ്ങള്‍ നിങ്ങളുടെ ഗോത്രത്തിലുള്ള ഒരോêത്തരോടും തയ്യാറായിരിക്കാന്‍ പറയണം വിടുതലിന്റെ ദിവസം എന്നാണന്നറിയില്ല. നമ്മള്‍ ഒêക്കമുള്ളവരായിരിക്കണം. സാറാ നീ ഒê കച്ചവടക്കാരിയായി എല്ലാ എബ്രായ ഭവനങ്ങളിലും ചെന്ന്, സ്ത്രികളേയും æട്ടികളേയും ഒêക്കണം. എല്ലാം രഹസ്യത്തിലായിരിക്കണം. പിന്നെ നമ്മള്‍ ഇവിടെനിന്ന് വെറും കയ്യോടെ പോകêത്. സ്ത്രീകള്‍ തങ്ങളുടെ അയല്‍ക്കാരോടു മêഭൂമിയില്‍ യാഗത്തിë അണിഞ്ഞൊêങ്ങിപ്പോകാന്‍ ആഭരണങ്ങള്‍ കടം കൊള്ളണം. ഇനി ഒêക്കത്തിന്റെ കാലമാണ്. പുറപ്പാടിന്റെ സമയം ഇനിയും വൈæം. എന്നാലും നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കേണം. ഇനിയുള്ള കാര്യങ്ങള്‍ അഹറോന്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിçം.”” മോശ നിര്‍ത്തിയപ്പോള്‍, വീണ്ടും പിറുപിറുപ്പുകള്‍. ഇതൊക്കെ നടçമോ. കൊച്ചു æട്ടി പരാധിനങ്ങള്‍ ഉള്ളവരാണ്. ഫറവോനിതങ്ങാനം അറിഞ്ഞാല്‍ നമ്മുടെ ജീവിതം കൂടുതല്‍ കഷ്ടത്തിലാകില്ലേ...

 മോശ ഇതൊìം കേട്ടതായി നടിച്ചില്ല. അവന്‍ ഇറങ്ങി നടì, അവന്റെ ഉള്ളില്‍ ഒê വിജയിയുടെ ആരവും മുഴങ്ങുìണ്ടായിêì. ഒപ്പം ആശങ്കയുടേയും. മോശക്കൊപ്പം അഹറോëം സാറയും നടന്നെത്തി.
‘’അവര്‍ പറഞ്ഞത് ശരിയാണ്. ഫറവോന്‍ ഇതൊക്കെ അറിയുമ്പോള്‍ നമ്മളെ വിട്ടíുമോ? അഹറോന്‍ ചോദിച്ചു.

“”æട്ടികളൂം ഗര്‍ഭിണികളും, വൃദ്ധêം, രോഗികളും അടങ്ങുന്ന ഒê ജനതയെ എങ്ങനെ കടത്തിക്കൊണ്ടു പോæം.?”” സാറാ ഉത്തരവാദിത്വമുള്ള ഒê പടനായികയെപ്പോലെ ചോദിച്ചു.

 മോശ രണ്ടു പേരെയും മാറി മാറി നോക്കി. അവêടെ കണ്ണുകളിലെ ഭീതി തിരിച്ചറിഞ്ഞിട്ടെന്നപോലെ പറഞ്ഞു.: ”ഉത്തരം എനിക്കറിയില്ല. ഒì മാത്രം എനിക്കറിയാം; നമ്മുടെ ജനത ഒത്തിരി അë‘വിച്ചു. ഇനി നാം ആര്‍çം അടിമയാകാന്‍ പാടില്ല. എല്ലാ വിമോചനങ്ങളും എവിടെ നിന്നെങ്കിലും ആരം‘ിക്കണം. പുറപ്പെടാത്തവര്‍ ആരെങ്കിലും ലക്ഷ്യത്തില്‍ എത്തിയിട്ടുണ്ടോ? നാം നമ്മുടെ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. എപ്പോഴും ഒêക്കമുള്ളവരാക്കി നിര്‍ത്തണം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നവരോട് പറയാതിരിക്കêത്. നിങ്ങള്‍ ഒന്നറിയണം: നമ്മള്‍ ചെì പറഞ്ഞാല്‍ ഉടനൊìം ഫറവോന്‍ നമ്മുടെ ജനത്തെ വിട്ടയക്കില്ല. ഒരോ സമയത്തും നമ്മുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടേ ഇരിക്കണം. ഒടുവില്‍ ഫറവോë നമ്മെ വിട്ടíാതിരിക്കാന്‍ കഴിയില്ല.”” മോശയുടെ ശബ്ദത്തില്‍ മൂര്‍ച്ചയും. കണ്ണുകളില്‍ ലഹരിയുമുണ്ടായിêì. അഹറോëം, സാറയും മോശയുടെ വാçകളില്‍ ഒളിച്ചിരിçന്ന നിഗൂഡതകളുടെ പൊêള്‍ തേടി. അന്ം കഴിഞ്ഞ് എന്തൊ തീêമാനിച്ചുറച്ചവനെപ്പോലെ മോശ പറഞ്ഞു:

“”അഹറോനെ നാളെ നമ്മള്‍ രണ്ടാളും ഫറവോനെ കാണൂം. സാറാ..! നീ നിന്റെ വേലകള്‍ക്കായി ഇറങ്ങേണം. സിപ്പോറ നിന്റെ ആടുകളെ മേíട്ടെ.’’ ഇêട്ടില്‍ പിന്നെ ഒìം പറയാതെ അവര്‍ മൂì വഴിക്ക് പിരിഞ്ഞു.

പതിനാറ്

പിറ്റെദിവസം മോശയും അഹറോനും യഹോവക്ക് യാഗം അര്‍പ്പിച്ച് അവന്റെ നാമത്തെ വാഴ്ത്തി, ഫറവോന്റെ സന്നിധിയില്‍ എത്തി. ഫറവോന്‍ മോശയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, എവിടെയോ കണ്ടു മറന്ന ഒê മുഖം ഓര്‍മ്മകളില്‍ തപ്പി. പക്ഷേ ഒക്കേയും ആകാശത്തിലെ കാര്‍മേഘം പോലെ വ്യക്തതയില്ലാത്തതായിêì. എന്നാല്‍ മോശക്ക് ഫറവോനെ നന്നായി ഓര്‍മ്മിക്കാന്‍ കഴിയുì. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍, കളിക്കിടയില്‍ താന്‍ തള്ളിയിട്ട ആ തടിമാടന്‍ ഇന്നിപ്പോള്‍ ആകെ മാറി, ഒê യോദ്ധാവിന്റെ വിരിമാറോട് നില്‍çì. നെറ്റിയിലെ മുറിവിന്റെ പാട് ഇപ്പോഴും മറഞ്ഞിട്ടില്ല. ഫറവോന്റെ മുന്നില്‍ അഹറോന്‍ വണങ്ങിയെങ്കിലും, മോശ വണങ്ങുന്നതായി അഭിനയിച്ചു. മോശയുടെ ബഹുമാനമില്ലാഴ്മയില്‍ ഫറവോന്റെ മനസ്സ് അസ്വസ്ഥമായങ്കിലും, അതു പുറത്തു കാട്ടാതെ ചോദിച്ചു: ””എന്താé നിങ്ങളുടെ പരാതി.”

 “”തിêവുള്ളക്കേടുണ്ടാകêത്. നങ്ങള്‍ തലമുറകളായി ആരാധിച്ചു വêന്ന ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് വിരോധമായി പ്രവൃത്തിçì. അതിനാല്‍ ഞങ്ങളുടെ ജീവിതത്തില്‍ അനേകം അനര്‍ത്ഥങ്ങള്‍ വì ഭവിçì. ഞങ്ങളുടെ æട്ടികളും കìകാലികളും ദീനത്താല്‍ മരിçì. ഇപ്പോല്‍ ഞങ്ങളുടെ യഹോവ ഞങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ടിരിçì. അവന്‍ യാഗം ആവശ്യപ്പെടുì. മരൂഭൂമിയില്‍ മൂന്നു ദിവസത്തെ വഴിക്കപ്പുറം പോയി ആ യാഗോത്സവം നടത്താന്‍ തിêവുള്ളമുണ്ടായി അëവദിക്കേണം.”” മോശçവേണ്ടി അഹറോന്‍ പറഞ്ഞു.
 
ഫറവോന്‍ അന്ം പുശ്ചത്തോടും തെല്ലു പരിഹാസവുമായി പറഞ്ഞത്: ‘’അവന്റെ വാçകേട്ട് ഞാന്‍ യിസ്രായേല്‍ ജനത്തെ വിട്ടയക്കാന്‍ തക്കവണ്ണം ഈ യഹോവ ആര്? ഞാന്‍ യഹോവയെ അറിയുന്നില്ല. അതിനാല്‍ ഞാന്‍ യിസ്രായേലിനെ വിട്ടíയില്ല.”” ഇപ്പോള്‍ തന്നെ ജനം പെêകിയിരിçì. æറെ രോഗത്താല്‍ മരിക്കട്ടെ. ഫറവോന്‍ ഉള്ളില്‍ നിനച്ചു.
 അവര്‍ വേറൊìം പറയാനില്ലാത്തവരായി തിരിഞ്ഞു നടക്കവേ ഫറവോന്‍ മോശയോടായി ചോദിച്ച്: :നിന്റെ പേരെന്ത്.’’

മോശയും അഹറോëം പിടിക്കപ്പെട്ടവരെപ്പോലെ ഒì അന്ധാളിച്ചെങ്കിലു, മോശ തലയുയത്തി ഫറവോന്റെ കണ്ണുകളിലേç നോക്കി പറഞ്ഞു: “”എന്നെ ഒì സൂക്ഷിച്ചു നോç. അങ്ങേക്കെന്നെ അറിയാം. ഞാന്‍ മോശ.’’

ഫറവോന്‍ മോശയെ നോക്കി ചിരിച്ചു. “”നിന്നെ കണ്ടപ്പോഴേ ഞാനതുഹിച്ചു. നിന്നെ കൊല്ലില്ലന്ന് ഞാന്‍ എന്റെ അപ്പന്‍ പെങ്ങള്‍ക്ക് വാç കൊടുത്തിട്ടുണ്ട്. അതിനാല്‍ നീ സുരക്ഷിതന്‍.’’
 
മോശ ഫറവോനോട് ഒരവസാന ശ്രമമെന്നപോലെ പറഞ്ഞു: “അബ്രായêടെ ദൈവമായ യഹോവ ആവശ്യപ്പെട്ട പ്രകാരം യാഗം അര്‍പ്പിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാതികളാലോ, വാളാലൊ അവന്‍ ഞങ്ങളെ നശിപ്പിçം.””
 ’’മോശെ..., അഹറോനെ... നിങ്ങള്‍ എന്തിë നിങ്ങളുടെ ജനത്തിന്റെ വേലയെ മുടçì. ഇപ്പോഴേ ജനത്തിനാവശ്യമായ ഭക്ഷണം ഇല്ല, അവര്‍ വേലയെടുക്കട്ടെ.”” ഫറവോന്‍ വളരെ ശാന്തനായി പറഞ്ഞു. എന്നിട്ട് അരമനയിലേç നടì.

മോശയും അഹറോëം പുറത്തേçം. അഹറോന്‍ ആകെ അങ്കലാപ്പിലായിêì. ഇനി എന്തേ..? അവന്‍ വ്യാæലപ്പെട്ടു. മോശയാകട്ടെ ഉറച്ച കാല്‍വെപ്പുകളോടെ അഹറോë മുന്നില്‍ നടì. ഫറവോന്റെ മുന്നില്‍ എന്തു നടçം എന്ന് മോശക്ക് മുന്‍ കൂട്ടി അറിയാമായിêì. ഫറവോന്റെ ഹൃദയം കടുപ്പിçമെന്ന് യഹോവ പറഞ്ഞിêന്നതവന്‍ മറന്നില്ല. കൊട്ടാരത്തിന്റെ പടികടന്നപ്പോള്‍ മോശ അഹറോനോടു പറഞ്ഞു:

‘’അഹറോനെ നീ എന്തിë സങ്കടപ്പെടുì. ഇതൊക്കേയും യഹോവ മുന്നമേ എന്നെ അറീയിച്ചിരിçì. നീ യഹോവയില്‍ വിശ്വസിച്ച് നിന്റെ ജനത്തെ ഒപ്പം കൂട്ടുക. യഹോവ ഫറവോനോടു ചെയ്യാന്‍ പോæന്നതൊക്കേയും നീ കാണൂം.””

അഹറോë മോശയുടെ വാçകളുടെ പൊêള്‍ അത്രകണ്ടു മനസ്സിലാകാതെ ചോദിച്ചു: ‘’ഇനി നമ്മള്‍ എന്തു ചെയ്യും ഗോത്ര മൂപ്പന്മാരോട് എന്തു പറയും.””

‘’ഇനിയും നമ്മള്‍ ഫറവോന്റെ മുന്നില്‍ പോæം.”” മോശ അത്രമാത്രമേ പറഞ്ഞുള്ളു. അവന്റെ ഉള്ളിലും എന്തക്കയോ സന്ദേഹങ്ങള്‍ ഉറഞ്ഞുകൂടുìണ്ടായിêì. ഒê സമരനേതാവ് പ്രതിസന്ധികളില്‍ ഉത്തരം മുട്ടുന്നവനാകാന്‍ പറ്റില്ല. സമരവീര്യം അണികളിലേക്ക് സദാ എത്തിച്ചു കൊണ്ടിരിക്കണം. സാറാ എവിടെ. അവള്‍ എബ്രായ ഭവനങ്ങള്‍ കയറിയിറങ്ങട്ടെ... നിലം ഒêങ്ങട്ടെ... ഇത് തുടക്കം മാത്രമല്ലേ ആയുള്ളു. എങ്കിലും ഫറവോന്റെ ഔദാര്യമാé തന്റെ ജീവിതം. അതുവേണ്ടിêന്നില്ല. അയാള്‍ അതു പറയുമ്പോള്‍, ഇത്രനാളും കൊണ്ടുനടന്ന പൗരുഷ്യം നഷ്ടപ്പെട്ടപോലെ. യഹോവ തന്ന അത്ഭുതങ്ങള്‍ അവന്റെ മുന്നില്‍ കാണിക്കാëള്ള മനോബലം നഷ്ടമായിêì. അഹറോന്‍ മോശയുടെ നിഴലില്‍ നിì മാറി മറ്റൊê വഴി തിരിയുന്നതിë മുമ്പ് പറഞ്ഞു: ”” ഗോത്ര തലവന്മാരെ വിളിക്കണം അവരെ വിവരങ്ങള്‍ ധരിപ്പിക്കേണം.’’ മോശ മൗനിയായിêì. അവര്‍ രാത്രിയിലേക്കായി പിരിഞ്ഞു.

 മോശയും അഹറോëം കൊട്ടാരത്തില്‍ നിìം ഇറങ്ങിയപ്പോള്‍, ഫറവോന്റെ ഹൃദയം കോപത്താല്‍ ജ്വലിച്ചു. മോശ തന്റെ ആജന്മശത്രു. æട്ടിക്കാലത്തവന്‍ എìം തന്നേക്കാള്‍ മുന്നില്‍. കളികളില്‍ അവന്‍ എന്നെ എìം തോല്‍പ്പിച്ചിêì. എവിടേയും ക്ഷണിക്കപ്പെടാത്ത അതിഥി. ഇപ്പോള്‍ അവന്‍ അവന്റെ ജനത്തിന്റെ നേതാവോ..? അവനെ ആê നേതാവാക്കി. അവനെ നേതാവാക്കിയ ജനത്തെ ഞാനൊê പാഠം പഠിപ്പിçം. ഫറവോന്‍ തന്റെ മന്ത്രിയെ വിളിച്ചു പറഞ്ഞത്:

“” അബ്രായരായ അടിമകള്‍ അലസêം മടിയന്മാêമായിരിçì. അതുകൊണ്ടാണവര്‍ അവêടെ യഹോവí് യാഗം കഴിക്കണമെì പറയുന്നത്. അതിനാല്‍ നിങ്ങള്‍ അവêടെ വേലയെ ഇരട്ടിപ്പിക്കേണം. വയലില്‍ പണിയുന്നവര്‍ കൂടുതല്‍ ചോളം വിളയിപ്പിക്കട്ടെ. ഇഷ്ടികക്കളത്തിലുള്ളവര്‍ കൂടുതല്‍ ഇഷ്ടിക ഉണ്ടാക്കട്ടെ. ഇഷ്ടിക ഉണ്ടാക്കാന്‍ ഇനി അവര്‍ക്ക് വൈക്കോല്‍ കൊടുക്കണ്ട. അവര്‍ തനിയെ കണ്ടെത്തട്ടെ. എന്നാല്‍ ഇഷ്ടികയുടെ എണ്ണത്തില്‍ æറവുണ്ടാകêത്. വെറുതെ ഇരിíാന്‍ അവരെ അëവദിക്കêത്. ജോലിഭാരത്താല്‍ അവêടെ നടുവൊടിയട്ടെ. അപ്പോള്‍ അവര്‍ നേതാവിനെതിരെ തിരിഞ്ഞോളും.””
 
മന്ത്രി കാര്യവിചാര്‍കരേയും, മൂപ്പന്മാരേയും, ഫറവോന്റെ കന്ന അറീച്ചു. എവിടേയും ചാട്ടവാറിന്റെ ശബ്ദവും നിലവിളിയും മുഴങ്ങി. ജനം കരഞ്ഞു. അവര്‍ പരസ്പരം പറഞ്ഞു: ‘’കണ്ടോ മോശ നമ്മളോടു ചെയ്തത്. ഈ അടിമത്വവുമായി നമ്മള്‍ എത്രനാളായി ചെങ്ങാത്തത്തിലായിêì. അതു നമ്മുടെ മുതുകിലെ ഭാരവും കഴുത്തിലെ ëകവും ആയിêì. ഇപ്പോള്‍ മോചനത്തിന്റെ പ്രവാചകന്‍ വന്ന് നമുç തന്നതെന്താണ്..? കൂടുതല്‍ ചാട്ടാവാറുകള്‍. നമുക്ക് മോചനം വേണ്ട”” . അവര്‍ ഫറവോന്റെ അടുക്കല്‍ ആവലാതിയുമായി എത്തി.
‘’അടിയങ്ങളോട് ഇങ്ങനെ പെêമാറുന്നതെന്തിന്. വൈക്കോല്‍ തേടി പæതിദിവസം ഞങ്ങള്‍ വയലുകളില്‍ അലയേണം. പിന്നെ ഇഷ്ടികയുടെ എണ്ണത്തില്‍ æറവുവരാതെ എങ്ങനെ...? അവര്‍ നിലവിളിച്ചു.

“”നിങ്ങള്‍ മടിയന്മാരെì ഞാനറിയിì. അതല്ലെ, മൂìദിവസത്തെ വഴിനടന്ന് മêഭൂമിയില്‍ പോയി യഹോവí് യാഗം നടത്തന്‍ പോകണമെì നിങ്ങല്‍ പറയുന്നത്. അതിനാല്‍ നിങ്ങള്‍ ഇഷ്ടികക്കളത്തിലും അധികം ജോലി ചെയ്‌വിന്‍,’’ ഫറവോന്‍ പറഞ്ഞു.

മോശയോടും അഹറോനോടും അവêടെ ഹൃദയത്തില്‍ വെറുപ്പ് പുകഞ്ഞു. അവരാണിതിë കാരണക്കാര്‍. അവര്‍ പരസ്പരം പറഞ്ഞു. അവര്‍ മോശയേയും അഹറോനേയും കാണാന്‍ പുറപ്പെട്ടു. വഴിനീളെ അവêടെ കഷ്ടതകളെ എണ്ണിപ്പറഞ്ഞവര്‍ വിലപിച്ചു.

“”നിങ്ങള്‍ ഫറവോന്റേയും അവന്റെ ദാസന്മാêടേയും മുന്നില്‍ ഞങ്ങളെ പരിഹാസപാത്രമാçകയും, ഞങ്ങളെ കൊല്ലാന്‍ ഒê പുതിയ വാള്‍ അവരെ ഏന്ിക്കയും ചെയ്തതെന്തിന്. ഞങ്ങള്‍ നിങ്ങളോട് എന്തെങ്കിലും അന്യായമായി ചെയ്യ്തിട്ടുണ്ടോ..? ഇനിയെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ നിìം അകì പോക. രോഗികളായ ഞങ്ങളുടെ æട്ടികളെ ഞങ്ങളില്‍ നിìം പറിച്ചു മാറ്റിയില്ലെ. അധിക ജോലിയാല്‍ ഞങ്ങളിനി അവരെ എപ്പോള്‍ കാéം. പ്രായമായവര്‍ എന്തു ചെയ്യും. ചൂണ്ടയിടാëം, വെള്ളം കൊണ്ടുവരാëം, കìകാലികളെ æടിപ്പിക്കാëം ഇനി എന്തു ചെയ്യും. അടിമത്വത്തിന്റെ ëകത്തിന്‍ കീഴിലായിêìവെങ്കിലും, ഞങ്ങള്‍ക്കൊê ജീവിത ക്രമമുണ്ടായിêì. നിങ്ങള്‍ രണ്ടാളും കൂടി അതു തകര്‍ത്തു. ഇനിയെങ്കിലും ഞങ്ങളെ ഞങ്ങളുടെ വേലç വിടു. അഹറോനെ... നിന്റെ അëജന്‍ മോശ ഒê കൊലയാളിയെì ഞങ്ങള്‍ അറിയുì. അവë ഫറവോനോടു പ്രതികാരം കാéം. അതിë ഞങ്ങളുടെ ജീവന്‍ മറുവിലയായി വേണമോ. നീ ഇവിടം വിട്ടോടിപ്പോക.’’

 എന്തോ പറയാന്‍ മുതിര്‍ന്ന അഹറോനെ തടഞ്ഞ് മോശ ഉച്ചത്തില്‍ പറഞ്ഞു: ശരിയാണ് ഞനൊê കൊല ചെയ്തു. ആതാര്‍çവേണ്ടിയാണ്. എന്റെ അമ്മയുടെ മകനല്ലെങ്കിലും, എനിç സഹോദരനായ ഒê അബ്രാമ്യനെ അകാരണമായി ഒê മിസ്ര്യമ്യന്‍ തല്ലുന്നതു കണ്ടു നില്‍ക്കാന്‍ എനിç കഴിഞ്ഞില്ല. ഞാന്‍ അവനെ അടിച്ചു കൊì. നിങ്ങള്‍ç വേണ്ടി ഞാനതു ചെയ്തു. ഒളിച്ചോടി. എന്റെ ജനത്തിന്റെ കഷ്ടം കണ്ട് അവരെ മോചിപ്പിക്കാന്‍ ഞാന്‍ തിരികെ വì. ഫല്ലു, കര്‍മ്മി, യാമിന്‍ എല്ലാ യിസ്രായേല്‍ ഗോത്ര തലവന്മാരെ! ഭയപ്പെടാതിരിപ്പിന്‍. യഹോവ നമ്മുടെ കൂടെയുണ്ട്. അന്ം കഷ്ടത്താല്‍ നിങ്ങള്‍ കരയêതെ. യഹോവ ഫറവോë കൊടുക്കാനിരിçന്ന ന്യായവിധികള്‍ നിങ്ങള്‍ കാéം. തവളകളാലും, പേëകളാലും,ഈച്ചകാളാലും, വെട്ടിക്കിളികളാലും, പുണ്ണിനാലും, കല്‍മഴയാലും, കൂരിരിട്ടിനാലും, പൊടിപടലങ്ങളാലും ഈ ജനത പീഡിപ്പിക്കപ്പെടുന്നതു നിങ്ങള്‍ കാéം. ഇതൊക്കയും സം‘വിക്കുവോളം ഫറവോന്‍ നിങ്ങളെ വിട്ടയക്കില്ല. അവന്‍ നിങ്ങളെ കഷ്ടപ്പെടുത്തും. നിങ്ങള്‍ കൂടുതല്‍ കരയും. എന്നെ വെറുçം. പക്ഷേ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാæം. എന്നില്‍ വിശ്വാസമില്ലാത്തവര്‍ ഇതാ നോക്കു;””  അതുവരേയും മാറിടത്തില്‍ വസ്ത്രത്തിëള്ളില്‍ തിêകി വെച്ചിêന്ന അവന്റെ വലതു കൈപ്പടം വലിച്ചെടുത്ത്, സന്ധ്യക്ക് ചുവന്ന ആകാശത്തില്‍ നിì വêന്ന പ്രകാശത്തിë നേരെ പിടിച്ചു. അവന്റെ കൈയ്യുടെ നിറം മാറിയിêì. അവര്‍ അവനെ അതിശയത്തോട് നോക്കി. ഗോര്‍ശോന്‍ പറഞ്ഞു അവന്‍ തീര്‍ച്ചയായും ദൈവത്തിന്റെ അടുക്കല്‍ നിì വന്നിരിçì... അപ്പോള്‍ ഫല്ലു പറഞ്ഞു: എന്തോ.. എനിക്കറിയില്ല. അവന്‍ അന്വിശ്വാസി ആയിêì. ഒê തീêമാനത്തിലാകാത്തവരായി, വിവിധ ആലോചനകളില്‍ അവര്‍ പിരിഞ്ഞു. മോശയെ മൊത്തത്തില്‍ തള്ളിക്കളയാന്‍ അവര്‍ തയ്യാറായില്ല,

 മോശ തന്റെ ഏാകാന്തതയില്‍ നടì. അഹറോന്‍ എന്തു ചെയ്യണമെന്നറിയാതെ മോശയെ പിന്‍പറ്റി. “”നമുക്ക് ഇനിയും ഫറവോന്റെ സന്നിധിയില്‍ പോകേണം. അതിë മുമ്പ് മുന്നൊêക്കങ്ങള്‍ വേണം.’’ മോശ പറഞ്ഞു.
“”നീയെന്റെ പ്രീയ സഹോദരന്‍. എന്നാല്‍ ഇത്രകാലവും നിന്നെ അറിയാന്‍ എനിç കഴിഞ്ഞില്ല. ഇപ്പോള്‍ നീ എന്റെ അടുക്കലേക്ക് വì. എന്നാല്‍ നിന്റെ കയ്യില്‍ വാളും, തീയുമാണì ഞാന്‍ അറിയുì. ഈ ജനതയെ മോചിപ്പിക്കാന്‍ നമുç കഴിയുമോ. ഇവര്‍ നമ്മെ വിശ്വസിçമോ..?’’ അഹറോന്‍ ചോദിച്ചു.
“”അഹറോനെ നീ എനിç പ്രീയപ്പെട്ടവന്‍. നീ നിലം ഒêക്കേണം. നിന്നെ അവêടെ പ്രവാചനാçന്ന ഒê കാലംവêം. വരാനിരിçന്ന കഷ്ടങ്ങളെ നീ കാéം മനസ്സ് പതറêത്. അവêടെ ഇടയില്‍ ഉറപ്പിëം ബലത്തിëമായി പാറപൊലെ നില്‍ക്കണം.’’ മോശ പറഞ്ഞു. ആ സ്വരത്തിലെ ഉറപ്പ് അഹറോന്റെ സന്ദേഹങ്ങളെ ദുരീകരിച്ചു. അവര്‍ പരസ്പരം ചുംബിച്ചു. അഹറോന്‍ നടന്നു.

 മോശ നദിക്കരയിലേç നടì. സാറാ അവêടെ സംഗമസ്ഥലത്തവനേയും കാത്തു നില്‍പ്പുണ്ടായിêì. സാറാ അക്ഷമയോട് അവന്റെ അരികിലേക്കോടി വന്നു.

“”ഫറവോന്‍ നിന്നെ ആട്ടിയോടിച്ചെìം, യിസ്രായേല്‍ മൂപ്പന്മാര്‍ നിന്നോട് കലഹിച്ചെìം ഞാന്‍ അറിഞ്ഞു. ഒക്കേയും നോരോ”” സാറാ ചോദിച്ചു.

മോശ ഒê മന്ദഹസത്തോട് പറഞ്ഞു: ‘’സംഭവിക്കേണ്ടതൊക്കേയും സംഭവിçം.”” മോശ പറഞ്ഞതിന്റെ പൊêള്‍ അറിയാതെ സാറാ അവനെ അത്ഭുതത്തോട് നോക്കി. മോശ അവളെ കരവലയങ്ങളില്‍ ഒതുക്കി പാറമേലിêì.
‘’നാഥാ! നീ എന്റെ അപ്പëവേണ്ടി കൊലയാളിയായി. നീ അതിനാല്‍ അപമാനിക്കപ്പെടുì. നീ സിപ്പോറേയും æട്ടികളേയും കൂട്ടി എങ്ങോട്ടെങ്കിലും ഓടിപ്പോæ. നിനç സമ്മതമെങ്കില്‍ ഞാëം നിന്നോടൊപ്പം വരാം.”” സാറ അവന്റെ വിരിമാറില്‍ തലചേര്‍ത്തു പറഞ്ഞു.

അവളുടെ പുറം തലോടി മോശ പറഞ്ഞു: ‘’സാറാ ഇനി ഒരൊളിച്ചോട്ടത്തിë ഞാനില്ല. ഞാന്‍ യുദ്ധങ്ങളെ ഭയപ്പെടുന്നില്ല. നിന്നെçറിച്ചുള്ള ഓര്‍മ്മകളും, എന്റെ ജനതയുടെ കഷ്ടങ്ങളെçറിച്ചുള്ള എരിവും എന്നെ നിരന്തരം വേദനിപ്പിച്ചു. ഞാന്‍ നിലവിളിച്ചു. എന്റെ നിലവിളി ദൈവം കേട്ടു. അതിനാല്‍ യഹോവ എന്നെ തൊട്ടു. അവന്‍ എന്നെ അയച്ചു. ഞാന്‍ ഒê ഇടയന്‍. എനിക്ക് ആടുകളെ നടത്തേണ്ട വഴി അറിയാം. അഹറോന്‍ എന്റെ പ്രവാചകëം, നീ... എനിക്ക് ശക്തിയും ബലവും ആæം. നീ എന്നില്‍ വിശ്വസിçìവോ..?”” മോശ അവളുടെ കണ്ണുകളിലേç നോക്കി.

‘’ഇത്ര നാളും ഞാന്‍ നിന്റെ വരവിനായി കാത്തു. നിന്നെയല്ലാതെ മറ്റാരെ ഞാന്‍ വിശ്വസിçം.”” സാറാ പറഞ്ഞു. മോശ ഉന്നതങ്ങളിലേç നോക്കി കണ്ണുകളെ അടച്ചു.

വരും ദിവസങ്ങളില്‍ മോശ നയിക്കാന്‍ പോæന്ന യുദ്ധത്തിന്റെ രൂപരേഖ സാറായുമായി അവന്‍ പങ്കിട്ടു.
ഈ യുദ്ധത്തില്‍ യഹോവ നിന്റെ ആടുകളെ ആയുധമാçം. നിന്റെ കറുത്ത ചെമ്മരിയാടിന്റെ രോമങ്ങളില്‍ നിìം ഈച്ചകള്‍ ഫറവോന്റെ കൊട്ടാരത്തെ അശുദ്ധമാçം. വെളുത്ത ആടുകളുടെ കരച്ചില്‍ തവളകളെ കൊണ്ടുവêം. നിന്റെ ആടുകളുടെ തലയില്‍ നിìം പേëകള്‍ പൊടിയില്‍ വളêം. ചത്തൊടുങ്ങുന്ന ആടുകളില്‍ നിìം ചൊറിയും ചിരങ്ങും ഉണ്ടാæം. ആകാശം കല്‍മഴ പെയ്യിçം. നീ പര്‍വ്വതങ്ങളില്‍ നിന്ന് കിന്നരം വായിçം. അപ്പോള്‍ വെട്ടിക്കിളികള്‍ വന്ന് മിസ്രേമിനെ മുടിçം. നിന്റെ ആടുകള്‍ മരുഭൂമിയില്‍ പ്രാണëവേണ്ടി ഓടും. അപ്പോള്‍ മരുഭൂമിയില്‍ പൊങ്ങുന്ന പൊടിയാല്‍ മൂì ദിവസം സൂര്യനെ കാണില്ല. ഇതു കൊണ്ടും ഫറവോന്‍ നിന്നെ വിട്ടíില്ല. എന്നാല്‍ യഹോവയുടെ ദൂതന്‍, മിസ്രമിലെ ആദ്യജാതന്മാരേയും, മൃഗങ്ങളുടെ കടിഞ്ഞൂലുകളേയും സംഹരിച്ചുകളയും. ഇതൊക്കേയും സംഭവിçന്നതുവരേയും നിരാശപ്പെടാതെ, നീ ജനങ്ങളെ ഉല്‍ബോദിപ്പിച്ചുകൊണ്ടേയിരിക്കണം. നീ തന്ന ഈ വടി æഞ്ഞാടിന്റെ രക്തത്തില്‍ മുക്കി ഉണക്കേണം. ഫറവോന്റെ æളിക്കടവില്‍ കാഞ്ഞിരത്തിന്റെ ഇല അരച്ചു കലക്കേണം. സകല മീëകളും ചത്തു വെള്ളം മലിനമാകട്ടെ. ജനം ഫറവോനെതിരെ തിരിയട്ടെ.

മോശയുടെ അന്തരംഗത്തെ അറിഞ്ഞ സാറാ അവനോടൊപ്പം ചേര്‍ന്ന് ആകാശത്തിലെ നിലാവിനെ നോക്കികിടì. അവêടെ അധരങ്ങളിലെ ചിരി മാഞ്ഞിêന്നില്ല. അപ്പോള്‍ യഹോവ മേഘപടലങ്ങള്‍ക്കിടയില്‍   മോശയെ നോക്കി ചിരിച്ചു.

(തുടരും)


മോശയുടെ വഴികള്‍  (നോവല്‍-8: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക