Image

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ മെഗാ ഓണാഘോഷ ലൈവ് പരിപാടികള്‍

Published on 29 August, 2020
 കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ മെഗാ ഓണാഘോഷ ലൈവ് പരിപാടികള്‍


WE SHALL OVERCOME ഒരുക്കുന്ന മെഗാ ഓണാഘോഷ ലൈവ് പരിപാടികള്‍, ശ്രീ കെ സ്സ് പ്രസാദ് മുഖ്യാതിഥി, തിരുവോണനാളില്‍ ശ്രീ ആന്റണി പെരുമ്പാവൂര്‍ ലൈവില്‍ എത്തുന്നു.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ WE SHALL OVERCOME എന്ന പേരില്‍ ഈ ഓണനാളുകളില്‍ മെഗാ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ഓഗസ്റ്റ് 29 നു (ശനി) പൂരാടം ദിനത്തില്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡും സംഘാടകരുമായ 7 BEATS അവതരിപ്പിക്കുന്ന 'ഓണം പൊന്നോണം' മ്യൂസിക്കല്‍ ലൈവില്‍ ഗായകരായ ജോമോന്‍ മാമ്മൂട്ടില്‍, മനോജ് തോമസ്, ഡോ. കാതറീന്‍ ജെയിംസ്, ഡെന്ന ആന്‍ ജോമോന്‍, ആന്റോ ബാബു എന്നിവരാണ്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ (ഇന്ത്യന്‍ സമയം വൈകുന്നേരം 6.30) WE SHALL OVERCOME പേജില്‍ ലഭ്യമാണ്.

രണ്ടാം ദിനമായ ഓഗസറ്റ് 30 നു (ഞായര്‍) ഉത്രാട നാളില്‍ 'പൂവിളി പൂവിളി പൊന്നോണമായി' എന്ന പേരില്‍ യുകെയിലെ വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള ഗായകരും നര്‍ത്തകരും മറ്റു കലാ പ്രവര്‍ത്തകരും ചേര്‍ന്ന് അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികളില്‍ കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും മിമിക്രി താരവുമായ കെ.എസ് പ്രസാദ് മുഖ്യാഥിതിയായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് പരിപാടി.

യുകെയിലെ പ്രശസ്ത നര്‍ത്തകി മഞ്ജു സുനിലും സംഘവും ലാസ്യ ബീറ്റ്സ് റെഡിംഗിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന തിരുവാതിര, മഹാകവി ഒഎന്‍വി കുറുപ്പിന്റെ കൊച്ചുമകളും നര്‍ത്തകിയുമായ ആമി ജയകൃഷ്ണന്‍ അവതരിപ്പിക്കുന്ന നൃത്തം, പ്രശസ്ത മോഹിനിയാട്ടത്തെ നര്‍ത്തകിയായ ഗോപിക വര്‍മയുടെ ശിഷ്യയും അറിയപ്പെടുന്ന മോഹിനിയാട്ടം നര്‍ത്തകിയുമായ മെറി ജോസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, ശ്യാമ സ്റ്റാലിന്‍, ദീപ്തി രാഹുല്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഡാന്‍സ്,
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളും ഗായകരുമായ സിബി ജോസഫ്, രഞ്ജിത്ത് ബാലകൃഷ്ണ, മനോജ് വേണുഗോപാല്‍, ബിനുമോന്‍ കുര്യാക്കോസ്, അജി ഡേവിഡ്, സതീഷ് ജോയി, ചിത്രാ ബെന്നി, റിനി റോയി, ശരണ്യ ആനന്ദ്, ഫ്‌ലോറന്‍സ് ഫെലിക്‌സ്, ബിന്ദു സോമന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകളും, വഞ്ചിപ്പാട്ടുകളും. മാവേലി വരവ്, യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരത്തിലൂടെ യുകെയുടെ വാനമ്പാടിയായി മാറിയ അനു ചന്ദ്ര, ഗ്ലാസ്‌ഗോയില്‍നിന്നുള്ള പ്രശസ്ത ഗായിക ഡോ. സവിത മേനോന്‍ തുടങ്ങിയവരും ഈ മെഗാ ഓണാഘോഷ പരിപാടികളില്‍ പങ്കുചേരുന്നു.

നര്‍ത്തകിയും അവതാരികയുമായ ദീപാ നായരാണ് 'പൂവിളി പൂവിളി പൊന്നോണമായി' പരിപാടി അവതരിപ്പിക്കുന്നത്.

മൂന്നാം ദിവസമായ ഓഗസ്റ്റ് 31 ന് (തിങ്കള്‍) തിരുവോണനാളില്‍ പുത്തന്‍ സിനിമ വിശേഷങ്ങളുമായി
'തിരുവോണം സ്‌പെഷ്ല്‍ ലൈവില്‍ എത്തുന്നത് മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബില്‍ എത്തിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരാണ്. സിനിമാ രംഗത്തെ പുത്തന്‍ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി അദ്ദേഹം കുറച്ചുനേരം ശ്രോതാക്കളുമായി പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ (ഇന്ത്യന്‍ സമയം വൈകുന്നേരം 6.30) ആണ് പരിപാടി.

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME മെഗാഓണം പരിപാടികളിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക