Image

കേരളത്തില്‍ ഓണ വിരുന്നും കിറ്റുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ്

Published on 29 August, 2020
കേരളത്തില്‍ ഓണ വിരുന്നും കിറ്റുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ്


സൂറിച്ച് : എല്ലാവര്‍ഷവും വളരെ നന്നായി ഓണാഘോഷം നടത്തി വരുന്ന സ്വറ്റ്‌സര്‍ലന്‍ഡിലെ ബി ഫ്രണ്ട്‌സ് എന്ന സംഘടന, ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, കേരളത്തിലെ അശരണരായ സഹോദരങ്ങള്‍ക്ക് ഓണവിരുന്നും കിറ്റും നല്‍കി മാതൃക ആകുന്നു.

സ്വിസ് മലയാളികളായ ബി ഫ്രണ്ട്‌സ് സുഹൃത്തുക്കളും പ്രവാസി സമൂഹവും കൂടെ ജോലി ചെയ്യുന്നവരും അതിലുപരി സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള കുഞ്ഞുമക്കളും ഈ ഉദ്യമത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുന്നത് അഭിനന്ദനീയമാണ്.

കണ്ണൂര്‍ മുതല്‍ കോട്ടയം വരെ 14 വിവിധ സ്ഥലങ്ങളിലായി അശരണരായ രണ്ടുവയസു മുതല്‍ 50 വയസുവരെയുള്ള 600 ല്‍ പരം പേര്‍ക്ക് 500 രൂപയില്‍ കുറയാത്ത ഓണസമ്മാനവും ഇവരെ ശൂശൂഷ്രിക്കുന്നവരെയും ഉള്‍പ്പെടുത്തി 675 ഓളം പേര്‍ക്ക് ഓണസദ്യയും തിരുവോണനാളില്‍ നല്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. സര്‍ക്കാരിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍ നടത്തുകയെന്ന് ബി ഫ്രണ്ട്‌സ് ഭാരവാഹികള്‍ പറഞ്ഞു.

എല്ലാവര്‍ഷവും ബി ഫ്രണ്ട്‌സ് ഓണാഘോഷത്തിന് 650 ല്‍ കുറയാത്ത അത്രയും പേര്‍ക്കാണ് ഓണസദ്യ ഉണ്ടാക്കി വിളമ്പി നല്‍കിയിരുന്നത് . ഈ വര്‍ഷം അര്‍ഹതപെട്ടവര്‍ക്ക് ഓണസദ്യ ഒരുക്കി നല്‍കുന്നതിലൂടെ സംഘടനക്ക് അഭിമാനിക്കാം.

വിവരങ്ങള്‍ക്ക്: പ്രിന്‍സ് കട്രുകുടിയില്‍ (പ്രസിഡന്റ്) 076 5670887, ബോബ് തടത്തില്‍ (സെക്രട്ടറി) 079 5085467, അഗസ്റ്റിന്‍ മാളിയേക്കല്‍ (ട്രഷറര്‍) 076 5259578.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക