Image

കുവൈറ്റില്‍ ഇ എന്‍വലപ് സേവനങ്ങള്‍ ആരംഭിച്ചു

Published on 29 August, 2020
 കുവൈറ്റില്‍ ഇ എന്‍വലപ് സേവനങ്ങള്‍ ആരംഭിച്ചു

വനങ്ങള്‍ ആരംഭിച്ചതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു. പൂര്‍ണമായും ഓട്ടോമാറ്റഡ് ആയാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. നവജാത ശിശുക്കളുടെ ജനന റജിസ്‌ട്രേഷന്‍, സിവില്‍ കാര്‍ഡ് പുതുക്കല്‍, സിവില്‍ ഐഡിയിലെ തെറ്റുതിരുത്തല്‍, ഗാര്‍ഹിക ജോലിക്കാരുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങളാണ് ഇ എന്‍വലപ് സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് , ഏപ്രില്‍ മാസത്തിലെ 2 ലക്ഷം അപേക്ഷകരുടെ കാര്‍ഡുകള്‍ കയോസ്‌ക് മെഷീനുകള്‍ വഴി വിതരണം ചെയ്തതായും മേയ് മാസത്തിലെ കാര്‍ഡുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ സിവില്‍ ഐഡി ഓഫീസില്‍ നിന്നും ഉപയോക്താക്കള്‍ക്ക് കാര്‍ഡുകള്‍ സ്വീകരിക്കാം. കോവിഡ് പാശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രീ ബൂക്കിംഗ് ആവശ്യമില്ലെന്നും പാസി അറിയിച്ചു. മുബാറക് അല്‍ കബീര്‍, അഹ്മദി ഗവര്‍ണറേറ്റുകളിലെ താമസക്കാര്‍ക്ക് സൗത്ത് സബഹിയയില്‍ സജ്ജീകരിച്ച ബ്രാഞ്ചില്‍ നിന്നും സിവില്‍ ഐഡികള്‍ കൈപറ്റാം.

ഇ എന്‍വലപ്പ് വഴി സിവില്‍ ഐഡി ലഭിക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സിവില്‍ ഐഡി പകര്‍പ്പ്, പാസ്പോര്‍ട്ട് പകര്‍പ്പ്, രക്തഗ്രൂപ്പ് നിര്‍ണയസാക്ഷ്യപത്രം, സ്പോണ്‍സറുടെ രേഖകള്‍ എന്നിവ വെബ്സൈറ്റ് വഴി സമര്‍പ്പിക്കണമെന്നും സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക