Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 4 തെക്കേമുറി)

Published on 01 September, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 4 തെക്കേമുറി)
അദ്ധ്യായം നാല്

 സെന്‍ട്രല്‍ പാര്‍ക്കിന്റെ ഒഴിഞ്ഞ കോണിലെ സിമന്റ് ബഞ്ചില്‍ സുനന്ദയും ശോഭയും ഏകാന്തതയിലെ ഇണക്കിളികളെപ്പോലെ ഇരുന്നു.
“”ജീവിതത്തിലെന്തെന്തു കാഴ്ചകള്‍. ഒരിടത്തു ജനിക്കുന്നു. മറ്റൊരിടത്തു കിടന്നു മരിക്കുന്നു. ജീവിതം ഒരു പ്രയാണം. ശരിയല്ലേ ശോഭ’’ സുനന്ദ ചോദിച്ചു.
  “”അല്ല .ശരിയല്ല. ജനനത്തേയും മരണത്തേയുംപറ്റി ചിന്തിക്കുന്ന മന്ഷ്യന്്  ജീവിതമില്ല. അതാണ് ശരി മാഡം.’’ ശോഭ ഓര്‍മ്മിപ്പിച്ചു.
 “”അസ്തമയ സൂര്യന്റെ ചെഞ്ചായ ശോഭയില്‍ തീരാത്ത അഭിനിവേശത്തിന്റെ അടങ്ങാത്ത മോഹങ്ങളെ നിര്‍വൃതിയൂട്ടുന്ന അനര്‍ഘനിമിഷങ്ങളല്ലേ ഇവിടെ നാലുപാടും. നോക്കൂ! മാഡം “”ദ മാന്‍ ഈസ് എ റ്റൂ ലെഗ് ആനിമല്‍ വിത്ത്ഔട്ട് ഫെദര്‍’’. തൂവലില്ലാത്തതും രണ്ട ുകാലുള്ളതുമായ ഒരു മൃഗമാണ് മന്ഷ്യന്‍. ഷേക്‌സ്പിയര്‍ പറഞ്ഞത് എത്രയോ ശരി. . ഇഴയുന്ന മനുഷ്യന്ം ഇരക്കുന്ന മന്ഷ്യന്ം ഇതെല്ലാം കണ്ട ് ഇടറുന്ന മന്ഷ്യന്ം.’’
 “”ശരിയാണു ശോഭേ. അങ്ങകലെ ശാന്തമായി ഉറങ്ങുന്ന കൊച്ചു ഗ്രാമം. പുല്ലും പൂവും പുല്ലാംകുഴലും, മണ്ണും പെണ്ണും മധുമാസവും . കതിരുകള്‍ കൊത്തിപ്പിടിച്ച് തെങ്ങോലകളില്‍ നൃത്തം വയ്ക്കുന്ന കിളികളും അമ്പലപ്പറമ്പില്‍ മുഴങ്ങുന്ന ശംഖുനാദവും അങ്ങനെയോരോന്നും. ഇവിടെ ഇരമ്പിപ്പായുന്ന വാഹനങ്ങളും മിന്മിനാ മിന്നുന്ന വിളക്കുകളും ചടുചടാ ഓടുന്ന മന്ഷ്യന്ം തമ്മിലെന്തെന്തു അന്തരം? സുനന്ദ ചോദിച്ചു.
“”അന്തരങ്ങളെ തമ്മിലളക്കുന്ന അന്തരംഗത്തിന്റെ അന്തമില്ലാത്ത ചിന്തകള്‍ അവയവങ്ങളെ മരവിപ്പിച്ച് മന്ഷ്യനെ നിര്‍വ്വീര്യനാക്കി മാറ്റുന്നുവെന്നതാണ് സത്യം . മാഡം, ഏതെങ്കിലും ഒരു മഹാന്‍ ആയുസ്സു തികഞ്ഞു മരിച്ചിട്ടുണ്ടേ ാ? സാഹചര്യത്തിനന്സരിച്ച് മനസിനെ രൂപപ്പെടുത്തി  ജീവിക്കുക അതാണ് മന്ഷ്യ ധര്‍മ്മം. സ്വന്തജീവിതത്തെ മറന്ന് ഈ ലോക ജീവിതങ്ങളെ പഠിക്കാന്‍ ശ്രമിച്ചാല്‍ മനസിനും മസ്തിക്ഷത്തിന്ം വിശ്രമമില്ലാത്ത അന്വേഷണ ബുദ്ധിയിലും, ചിന്താധീനതയിലും മുന്നോട്ടു പോകുന്ന മനുഷ്യന്‍ തീരാരോഗത്തിനോ, അശ്രദ്ധയാലുണ്ട ാകുന്ന അപകടങ്ങളാലോ ശത്രുവിന്റെ കൈക്കിരയായി തീരുകയോ ഉള്ളു. ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കടന്ന് ചിന്തിച്ച് ദുഃഖജീവിയാകാതെ മാഡം.’’
“”എന്തോ , എനിക്കൊരുവല്ലാത്ത അസ്വസ്ഥത ശോഭേ. ഒന്നിനോടും ഒരു താല്‍പ്പര്യവും കാട്ടുവാന്‍ കഴിയുന്നില്ല . കഴിഞ്ഞ ദിവസം ഡാഡിയുടെ കത്തുണ്ട ായിരുന്നു. “”കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ഇനിയും നിന്റെ വിവാഹം നടത്തുവാന്‍ ഞാന്‍ ശ്രമിക്കുന്നു. എന്നെഴുതിയിരുന്നു.  ഏതോ ഒരു അമേരിക്കക്കാരന്റെ ആലോചന വന്നിട്ടുണ്ട ് പോലും. എന്താണു ചെയ്യേണ്ട തെന്നറിയാതെ ഞാന്‍ കുഴയുന്നു ശോഭേ’’. സുനന്ദയുടെ സ്മൃതിപഥത്തില്‍ മ്‌ളാനത തളം കെട്ടി നിന്നു.
  കാതുകളെ കൊട്ടിയടപ്പിക്കുന്ന ശബ്ദവുമായി അതിശീഘ്രം പാഞ്ഞുവന്ന ബൈക്ക് പാര്‍ക്കിന്റെ കിഴക്കേ ലോട്ടില്‍ ശാന്തമായി നിലയുറപ്പിക്കുന്നതും നോക്കി ഇരുവരും നിശബ്ദരായി ഇരുന്നു.
  ബ്ലൂ ജീന്‍സും വെളുത്ത ടീഷര്‍ട്ടുമണിഞ്ഞ് പാര്‍ക്കിലെ ഏകാന്തതയെ സ്വാഗതം ചെയ്യാനെത്തിയ ആ ചെറുപ്പക്കാരനെ ഇരുവരും തിരിച്ചറിഞ്ഞു.
“”ഡോക്ടര്‍ ഗോപിനാഥ്’’
“”വരൂ ശോഭേ നമുക്കു പോകാം.’’ ധൃതിയില്‍ സുനന്ദ ചാടിയേണീറ്റു.
“”വെറും സില്ലിയാകാതെ മാഡം. ഇരിക്കൂ അയാള്‍ വരട്ടെ. അയാള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്ള്ള അവകാശവും അതിന് വേണ്ട  പരിജ്ഞാനവും നമുക്കില്ലേ. പിന്നെന്തിന് ഭയപ്പെടുന്നു. ഇരിക്കണം മാഡം’’ ശോഭ സുനന്ദയുടെ കൈയ്ക്ക് പിടിച്ച് വലിച്ചിരുത്തി..
ആള്‍കൂട്ടത്തില്‍ ഒറ്റപ്പെട്ടവനെപ്പോലെ ഡോ ഗോപിനാഥ് ലക്ഷ്യമില്ലാതെ അന്തരീക്ഷത്തിലെ അനന്തതയില്‍ കണ്ണും നട്ട് ആ ഒഴിഞ്ഞ കോണിലെ പുല്‍ത്തകിടിയില്‍ ചമ്രം പടഞ്ഞിരുന്നു.
 വിരസമായ സന്ധ്യയുടെ ഏകാന്തതയില്‍ വിജനമായ സ്ഥലത്ത് വിറങ്ങലിച്ചിരിക്കുമ്പോള്‍ ജീവിതത്തിന്റെ കഴിഞ്ഞ കാലങ്ങളിലേക്ക് മനസ് ഊളിയിടുന്നു.
 തീരാത്ത ദുഃഖത്തിന്റെ ഒടുങ്ങാത്ത കഥകള്‍ ജീവിതത്തെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ പണ്ട ് കുട്ടി ആശാന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ വന്നു.
  “”എന്തിനാണു ഗോപിക്കുഞ്ഞേ ഓടുന്ന കുതിരക്ക് മുതിരക്കകത്ത് കല്ല് വാരിയിട്ട് രാത്രിയില്‍ തിന്നാന്‍ കൊടുക്കുന്നത്? അവന്‍ രാവ് വെളുക്കുവോളവും കല്ലും മുതിരയും തിരിഞ്ഞു പെറുക്കി ചവച്ചു കൊണ്ട ് അങ്ങനെ നില്‍ക്കണം. കിടന്നാല്‍ ശക്തി പോയി.! എത്രയോ ശരി. ശൂന്യമായ നിമിഷങ്ങള്‍ മന്ഷ്യന്റെ ജീവിതത്തിനെ ശൂന്യമാക്കി മാറ്റുന്നു. എന്തെങ്കിലും വിധത്തില്‍ ഏതെങ്കിലും കാര്യത്തില്‍ മസ്തിക്ഷം പ്രവര്‍ത്തിച്ചു കൊണ്ട ിരിക്കാമോ,. ശൂന്യതാ ബോധത്തില്‍ നിന്നും വിമുക്തനാകാം. ചിന്തിക്കാന്‍ സമയവും ഈ ലോകത്തില്‍ നടക്കുന്ന അഥവാ മന്ഷ്യന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളെപ്പറ്റിയും ചിന്തിക്കയും ചെയ്താല്‍ മന്ഷ്യന്് ചെയ്യുവാനായി  നല്ലതായിട്ടൊന്നും ഈ ലോകത്തിലില്ല. മദ്യം മന്ഷ്യശരീരത്തിന് ചെയ്യുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ളവന്് മദ്യം കഴിക്കാനോ കഴിച്ചാല്‍ സാധാരണക്കാരന് ലഭിക്കുന്ന സുഖമോ ലഭിക്കയില്ലല്ലോ. സ്ത്രീ മനുഷ്യന്റെ പ്രമോദമാണെന്നാണ് വയ്പ്. എന്നാല്‍ എന്തെല്ലാം പൊല്ലാപ്പുകളാണതിന്റെ പിന്നില്‍. സൗന്ദര്യവും സുഗന്ധവും പോലെ തന്നെ വിരൂപവും ദുര്‍ഗന്ധവുമുള്ള സ്ത്രീത്വത്തിന്റെ മറുവശം.  ഈ ലോകത്തില്‍ ഒരു ചെറിയ മന്ഷ്യനായി ആര്‍ക്കും ജീവിക്കാം. പക്ഷേ ചെറിയ ലോകത്തില്‍ ഒരു വലിയ മന്ഷ്യനായി മാറിക്കഴിഞ്ഞാല്‍ ജീവിതം വിരസം തന്നെ.
ഡോ. ഗോപിനാഥ് ചാടിയെണീറ്റു. “”താനെന്തിനാണീ പാര്‍ക്കില്‍ വന്നത്? ഏകാന്തതയെ സ്വാഗതം ചെയ്യാനല്ല ഒരു ടൈം പാസ്സു്.
  “”ഡോക്ടര്‍ ആരെയാണ് ഇവിടെ തിരയുന്നത്? ശോഭയുടെ ശബ്ദം കേട്ട് ഡോ. ഗോപിനാഥ് തിരിഞ്ഞു നോക്കി.
  “”അത് നിങ്ങളെയൊക്കെതന്നെ ഭ’. ഡോ.  ഗോപിനാഥ് തിരിച്ചടിച്ചു.
ആരെയെങ്കിലും കണ്ടെ ത്തിയാല്‍ മതിയെന്നുള്ള ഒരന്വേഷണം. അല്ലേ? തരക്കേടില്ല. അന്വേഷിച്ചാട്ട് കണ്ടെ ത്തും.’’ സുനന്ദയുടെ സാരിത്തലപ്പില്‍ പിടിച്ച് ശോഭ യാത്രയായി.
നടന്നകലുന്ന മല്ലീന കുസുമങ്ങളെ ഡോ. ഗോപിനാഥ് ഇമവെട്ടാതെ നോക്കി നിന്നു.
  “”സുനന്ദ   അവളോടൊപ്പം വിലസുന്ന ഈ കാന്താരി ഇവളേത്? പല്ലകന്നവള്‍, ചുണ്ട ് മലര്‍ന്നവള്‍, ചുരുണ്ട  മുടിയുള്ളവള്‍. ലക്ഷണം തെറ്റില്ല. എന്താണൊരു മാര്‍ക്ഷം. കേറിയൊന്നു കൊളുത്താന്‍ ഭഡോ. ഗോപിനാഥ് തലപുകഞ്ഞാലോചിച്ചു.
“”അവര്‍ ഇപ്പോള്‍ ഹോസ്റ്റലിലേക്കുള്ള ഇടവഴിയില്‍ കാണും. അവരെ പിന്തടുരുക. കോഫിബാറിന്റെ മുമ്പില്‍ വച്ച് കണ്ട ുമുട്ടുക. കോഫ്ിബാറിലേക്ക് ക്ഷണിക്കുക. ഒത്താല്‍ പകിടപന്ത്രണ്ട ്! മനസ് ബുദ്ധി പറഞ്ഞു കൊടുത്തു..
ഗോപിനാഥ് ബൈക്കു അതിശീഘ്രംപായിച്ചു.
പ്രതീക്ഷിച്ചതുപോലെതന്നെ ഇതുവരെയും കണ്ട ുമുട്ടി.ഡോ. ഗോപിനാഥ് ചുവരിനോട് ചേര്‍ത്ത് ബൈക്ക് വച്ചു.
“”അല്ല ഇത്രയും നേരമായിട്ടും നിങ്ങള് ഇവിടെ വരെയെത്തിയുള്ളോ?
ശോഭയും സുനന്ദയും തിരിഞ്ഞു നോക്കി. “”വരൂ സുനന്ദ ഒരു കോഫി കഴിച്ചിട്ട് പോകാം.” ഗോപിനാഥ് ക്ഷണിച്ചു.
“”വേണ്ട  ഡോക്ടര്‍ താങ്ക്‌സ്, സുനന്ദ പുഞ്ചിരിച്ചുകൊണ്ട ് ഭവ്യതയോടെ പറഞ്ഞു.
“”വേണ്ടെ ങ്കില്‍ വേണ്ട .’’
“”അരുത് മാഡം. ഐ വാണ്ട ് റ്റു റ്റോക്ക് റ്റു ഹിം, ലെറ്റസ് ഗോ ശോഭ തിരിഞ്ഞു നടന്നു.
സുനന്ദ ആലോചിച്ചു കൂട്ടുകാരിയെ വഴിയില്‍ വിട്ടിട്ട്  ഏകയായി പോകുന്നത് മന്ഷ്യത്വത്തിന് ചേര്‍ന്നതല്ല. അവള് ഒരു എടുത്തു ചാട്ടക്കാരി. പ്രായവും പക്വതയും കുറവ് എന്താണു ചെയ്യുക? സുനന്ദയും ശോഭയെ അന്ധാവനം ചെയ്തു.
 ഡോ. ഗോപിനാഥിന്റെ മുമ്പില്‍ ആദ്യമായിട്ടാണ് സുനന്ദ ഇങ്ങനെയൊരു സമയം ചിലവിടുന്നത്. അയാളുടെ തുറിച്ച നോട്ടം സുനന്ദക്ക് അസഹ്യമായി തോന്നി.
പുരുഷന്റെ വശീകരണ ശക്തി അവന്റെ കണ്ണിന്റെ കൃഷ്ണമണിയുടെ  ദൃഢത ആണെന്ന് ആരോ പറഞ്ഞത് എത്രയോ ശരി. അധികം പുരുഷന്‍മാരും സ്ത്രീകളുടെ ശരീര ഭാഗങ്ങളിലേക്ക്   കണ്ണുകളെയ്തുകൊണ്ട ാണ് സംസാരിക്കുന്നത്. അങ്ങനെയുള്ളവരെപ്പറ്റി സ്ത്രീകള്‍ക്ക് പൊതുവേ അവജ്ഞായാണ് ഉണ്ട ാകുക. ഇയാള്‍ വല്ലാത്തവന്‍ തന്നേ. കണ്ണില്‍ നോക്കി കണ്ണുകളെ പിടിച്ചു നിര്‍ത്തി ബലാല്‍സംഗം ചെയ്യുന്നപോലുള്ള നോട്ടം.
 ചൂടുകാപ്പി ചുണ്ട ുകള്‍ പൊള്ളുമാറ് ധൃതിയില്‍ സുനന്ദ അകത്താക്കി..
“ഭവരൂ ശോഭ നമുക്ക് പോകാം . സുനന്ദ എഴുന്നേറ്റു. “”താങ്ക്‌സ് ഡോക്ടര്‍, സുനന്ദ  ഭവ്യതയോടെ പറഞ്ഞു.
“”ഡബ്ബിള്‍ സീറോ ത്രീവണ്‍ , ഐവില്‍  കോള്‍ യൂ സീ യൂ ബൈ ഭ’ ശോഭ ഡോ. ഗോപിനാഥിനെ ഹസ്തദാനം ചെയ്ത് പിരിഞ്ഞു.
  ഹോസ്റ്റലിനെ ലക്ഷ്യമാക്കി ഇരുവരും നടന്നു. മനസില്‍ പൊങ്ങിയ പ്രതിഷേധം സുനന്ദയുടെ നാവിന്് കടിഞ്ഞാണിട്ടു. അപ്പോഴും ശോഭ വാതോരാതെ ഡോ. ഗോപിനാഥിനെപ്പറ്റി സംസാരിക്കയായിരുന്നു.
“”മാഡത്തിനയാളെ ഇഷ്ടമല്ലേ? എത്ര നല്ല ചെറുപ്പക്കാരന്‍. ഹീ ഈസ് വെരി ഹാന്റ്‌സം. “”മണമുള്ള പൂക്കളെ പലരും ഇറുത്തെടുക്കാന്‍ ശ്രമിക്കും മധുവുള്ള പൂക്കളില്‍ കരിവണ്ട ുകളേറും ശോഭ. ഓര്‍മ്മയിലിരിക്കട്ടെ.’’ സുനന്ദ ഉപദേശിച്ചു. “ഭപൂവാണെങ്കിലും കാട്ടുപൂക്കളെയാരും  ശ്രദ്ധിക്കാറില്ലല്ലോ മാഡം”’
“ഭശരിയാണ് ശോഭ. പൂവിന്് വണ്ട ് സ്വന്തമല്ല. വണ്ട ിന്് പൂക്കളെല്ലാം സ്വന്തമാണ്. വാടി കൊഴിയുന്ന പൂവില്‍ വിരിയുന്ന കായ്കളെപ്പറ്റി ചിന്തിക്കുക .’’
“”ആ കായ്കളും ഒരിക്കല്‍ ചെടിയാകും . അതും പൂത്തുവിലസും മാഡം . എനിക്ക് മറച്ചു വയ്ക്കാനായി ഒന്നുമില്ല. ഞാന്‍ അതേ, അത്തരത്തിലുള്ള ഒരു പൂവാണു് .എന്റെ കഥ മാഡത്തിന് കേള്‍ക്കണോ? ശോഭയുടെ മുഖത്ത് എന്തോ ഒരു ദുരുഹത നൃത്തം വച്ചു.
 അറിഞ്ഞിരിക്കുന്ന അറിവുകള്‍ക്ക് ജീവിതമെന്ന പേര്‍ വിളിച്ചു ദിനങ്ങള്‍ തള്ളിനീക്കുന്ന സുനന്ദ പത്താം ക്ലാസ്സില്‍ ഫസ്റ്റ്ക്ലാസ്സ് വാങ്ങി പാസായാപ്പോഴും ലോകപരിജ്ഞാനം വേളുത്തേടത്തി ജാനകിയുടെ “ആദ്യപ്രസവം ഭ എന്ന പുരാണത്തില്‍ ഒരുങ്ങി നിന്നു. കുളിക്കടവില്‍ കണ്ടെ ത്തുന്ന ജാനകി അന്നു് ദാമോദരനെ വേളി ചെയ്ത കഥയും കുട്ടികള്‍ ജനിച്ച വിധവും ഒക്കെ പറഞ്ഞ് സ്വയം സന്തോഷിച്ചിരുന്നു. ഈ വിശാലമായ ലോകത്തിന്റെ ഒരു തുരുമ്പു പോലും അന്നറിഞ്ഞില്ല. പ്രീഡിഗ്രിക്കു് കോളേജില്‍പ്പോയ ആദ്യദിവസം തന്നെ പെണ്ണായിട്ട് പിറന്നതിന്റെ തിക്തഫലം മനസിലായി. നിക്കറിട്ട എട്ടാം ക്ലാസ്സുകാരന്‍ മുതല്‍ പല്ലു കൊഴിഞ്ഞ അപ്പൂപ്പന് വരെയും പെണ്‍കുട്ടികളുടെ വിയര്‍പ്പിന്റെ രൂഷഗന്ധം ഒരു സുഗന്ധമായി അന്ഭവപ്പെടുന്നുവെന്ന് ആദ്യ ബസ് യാത്രയില്‍ തന്നെ മനസിലായി. മാത്രമല്ല അന്ന് മമ്മി പറഞ്ഞവാക്കുകള്‍ “”മോളേ പട്ടണത്തിലെ പോക്ക് അത്ര സുരക്ഷിതമല്ല, സ്വയം സൂക്ഷിക്കണം.’’
ആവാക്കുകളെപ്പറ്റി അര്‍ദ്ധരാത്രിവരെ ചിന്തിച്ചു. “”ഛേ ഇതെന്തു കഷ്ടം.! പെണ്ണായി പിറന്നതേ ഒരു ശാപമായി തോന്നി. അന്നുമുതല്‍ ഇന്നേയോാളം അത്തരത്തിലുള്ള തന്നോടാണ് തന്നെക്കാള്‍ ഇളയവളായ സുഹൃത്ത് പറയുന്നു. എല്ലാ കായ്കളും ചെടിയായി പുഷ്പ്പിച്ച് വിലസുമെന്ന സത്യം.
 “”ശോഭ എന്താണ് നിനക്കു പറയാന്ള്ളത്? പറയൂ കേള്‍ക്കട്ടെ.’’
  “”പണവും പ്രശസ്തിയുമുള്ള ഒരു വലിയ കുടുഃബത്തിലെ ഇളയ സന്താനമാണ് ഞാന്‍. ഉദ്യോഗസ്ഥയായ എന്റെ മമ്മി. ബിസ്സിനസുകാരനായ എന്റെ പപ്പാ. രാഷ്ട്രീയ പോര്‍ക്കളത്തിലെ ഓരോ പടിയും ചുവടുതെറ്റാതെ ചവുട്ടി പ്രശസ്തി നേടിയ എന്റെ പപ്പാ. ഏതുകക്ഷി ഭരിച്ചാലും ഭരണകക്ഷി പപ്പായുടെ കൈകളിലായിരുന്നു.. അതോടൊപ്പം സാമൂഹ്യ സേവികയായ എന്റെ മമ്മി. വനിതാ വിമോചനത്തിന്റെ അലകളിലെ വലിയ തിരമാലയായി പ്രശസ്തി നേടിയെടുത്ത   ഉദ്യോഗസ്ഥ. പുരുഷനോടൊപ്പം തുല്യത നേടിയെടുക്കുമെന്ന വാഗ്വാദം മുഴക്കിയ വനിതാരത്‌നം. സാധാരണക്കാരന്റെ കുടുഃബങ്ങളില്‍ കുടുഃബഛിദ്രവും കുടിലുകളില്‍ വേശ്യവൃത്തിയും സമ്പന്നന്റെ ഭവനങ്ങളില്‍ സൊസൈറ്റി ലൈഫും കാഴ്ചവെപ്പിച്ച വിപ്ലവകാരി. പക്ഷേ എന്റെ ചെറുപ്രായത്തില്‍ ഞാന്‍ കണ്ട ത് “”അടുക്കളയിലെ വേലക്കാരി അമ്മുവില്‍ സായൂജ്യം  അടയുന്ന എന്റെ പപ്പാ.
  വേലക്കാരി വീറും വൃത്തിയുമൊക്കെ ഉള്ളവളായിരിക്കണമെന്ന് മമ്മിക്ക് നിര്‍ബന്ധമായിരുന്നു. കാണാന്‍ തരക്കേടില്ലാത്തതായിരിക്കണമെന്നായിരുന്നു പപ്പായുടെ ആവശ്യം. കാരണം ഉന്നതഉദ്യോഗസ്ഥന്മാരുടെ മുമ്പില്‍ ആഹാരം വിളമ്പേണ്ട വളല്ലേ? നന്നായിരിക്കണം.
 എന്നാല്‍  വീട് ശാന്തമാകുന്ന ചില ദിവസങ്ങളില്‍ ഉച്ചയൂണിന്് എത്തുന്ന പപ്പാ ചോദിക്കും.
“”മോളേ നിനക്ക്  ചോക്ലേറ്റ് വേണ്ടേ ? ആ ഗോവിന്ദന്റെ കടയില്‍പോയി വാങ്ങിച്ചോളൂ’’ കനത്തസ്വരം. ചോക്ലേറ്റുമായി മടങ്ങിവന്ന് വാതിലുകളില്‍ കൊട്ടിയാല്‍ മിനിറ്റുകളോളം തുറക്കാത്ത വാതില്‍. വാതില്‍ തുറക്കപ്പെടുമ്പോള്‍ നെറ്റിയില്‍ വിയര്‍പ്പുകണങ്ങളുമായി പുഞ്ചിരിക്കുന്ന അമ്മു.
 ഉദ്യോഗസ്ഥയായ മമ്മി പൊതു പ്രവര്‍ത്തനവും കഴിഞ്ഞെത്തുന്നത് വളരെ വൈകി. പുരഷനോട് തുല്യത പങ്കിട്ടെടുക്കുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരിക്കും. ബിസ്സിനസിന്റെ ലഹരിയില്‍ പപ്പാ മറ്റൊരിടത്തും.
വകതിരിവായ കാലത്തൊരിക്കല്‍ അമ്മു പറഞ്ഞു “”കുഞ്ഞേ പെണ്ണുങ്ങള്‍ക്കീ ഉദ്യോഗം ഈശ്വരന്‍ വിധിച്ചിട്ടുള്ളതല്ല.!’’
“”എന്താ അമ്മു’’ ഞാന്‍ ചോദിച്ചു. “”അത് കെട്ടിയോന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് പെരുമാറുകയും മക്കളെ വളര്‍ത്തുകയെന്നതുമാണ് കെട്ടിയോളുമാരുടെ ജോലി. അല്ലെങ്കില്‍  പിന്നെ ആകെ തകരാറാ’’
“”അപ്പോള്‍ വേലക്കാരിയായിരുന്നിട്ടും അമ്മുവില്‍ അല്‍പ്പം വിവേകം ഉണ്ട ായിരുന്നുവെന്നു സാരം.’’ അല്ലേ.’’ സുനന്ദ  ചോദിച്ചു.
 “”എനിക്കറിയില്ല. ഞാന്‍ കണ്ട തും കേട്ടതുമായതൊക്കെ പറയുന്നു. അത്രമാത്രം ഭ’ ശോഭ പുഞ്ചിരിച്ചു.
“”ശോഭ ഒരു ഭാര്യയില്‍ നിന്നും കിട്ടേണ്ട തൊന്നും തന്റെ പപ്പായ്ക്ക് ലഭിച്ചിട്ടുണ്ടെ ന്ന്  ന്യായമായി കരുതാന്‍ ആവില്ല. അമ്മുവിന്ള്ളത്ര കൂറുപോലും തന്റെ മമ്മിക്ക് പപ്പായോട് ഉണ്ട ായിരിക്കാന്‍ ഇടയില്ല. അടുക്കളയില്‍ നില്‍ക്കുന്നവളാരാണോ അവളാണ് കുടുഃബിനി.. അന്നം വിളമ്പിതരുന്ന കൈകളെ ആരായാലും അറിയാതെ സ്‌നേഹിച്ചു പോകും.  പിഞ്ചു കുഞ്ഞു പോലും പാല്‍ കൊടുക്കുന്നവരെ സ്‌നേഹിക്കും റബ്ബറിന്റെ പരുപരുത്ത പ്രതലത്തില്‍ കൂടി മൃഗത്തിന്റെ പാല്‍ ഊറ്റിക്കുടിക്കുമ്പോഴും ആ കുഞ്ഞിന്് ആ കുപ്പിയിന്മേല്‍ പിടിച്ചിരിക്കുന്ന കൈകളോടാണ് ഇഷ്ടം.തോന്നുന്നത്. അതേ സമയം ഇലാസ്റ്റിക്കിന്റെ ബലത്തില്‍ സമൂഹത്തില്‍  തലയുയര്‍ത്തി നില്‍ക്കുന്ന സ്വന്ത മാതാവിന്റെ സ്തനങ്ങളോട് കുഞ്ഞിന്് അറപ്പും വെറുപ്പും ആണ് ഉളവാകുന്നത്.
 ഒരിക്കലും  ഒരു ഉദ്യോഗസ്ഥയാകാന്‍ ഞാന്‍ ആഗ്രഹിച്ചതല്ല ശോഭ. പക്ഷേ ഇന്നത്തെ പുരുഷന്് ഉദ്യോഗസ്ഥയെ മതിയെന്ന പുതിയ സംസ്ക്കാരത്തിലേക്കു് നാം വഴുതിപ്പോയി. അങ്ങനെ ഞാന്‍ ഇവിടെയെത്തി .” സുനന്ദ ഉപസംഹരിച്ചു.
“”ഈ സനാതനതത്വങ്ങള്‍ക്കൊന്നും ഞാന്‍ വലിയ വിലകൊടുക്കാറില്ല മാഡം. എന്തോന്നു സനാതനം? ജീവിതം ആസ്വദിക്കാന്ള്ളതാണ്. ശാരീരിക, മാനസീക, സാമ്പത്തീക  ക്ലേശങ്ങളുള്ളവരാണീ സനാതനത്തിന്റെ സൂക്ഷിപ്പുകാര്‍. അല്ലാതെ പാപമെന്നു കരുതി ഇതൊന്നും വര്‍ജ്ജിച്ചവരല്ല.’’
  “”അതു നിന്റെ അഭിപ്രായം . പക്ഷേ ഒരു ഭര്‍ത്താവും രണ്ട ു കുട്ടികളുമായി ജീവിത നൗകയില്‍ നീ നില്‍ക്കുമ്പോള്‍ പശ്ചാത്തപിക്കേണ്ട ി വരില്ലേ ശോഭ?
“” ഇല്ല പശ്ചാത്തപിച്ചാല്‍ ഒരു ഭാര്യയും രണ്ട ു കുട്ടികളുമായി നില്‍ക്കുന്ന പുരുഷന്ം പശ്ചാത്തപിക്കേണ്ട ി വരും. കുമ്പസാരത്തിന്റെ കാലം പൊയ്‌പ്പോയി മാഡം. മണിയറയില്‍ വിരിച്ച വെള്ളപ്പട്ടിന്മേല്‍ മൂന്നുതുള്ളി രക്തത്തിന്റെയെങ്കിലും ഉണങ്ങിയ പാടുകളില്ലായെങ്കില്‍ പിറ്റേന്നു മഹറോന്‍ ചൊല്ലുന്ന വിവേകമില്ലായ്മ അഥവാ പരിജ്ഞാനക്കുറവ്. പുരുഷ മേധാവിത്വമെന്ന് ഏതോ വിഡഢിയാന്‍ വിശേഷിപ്പിച്ചു. എന്നാല്‍  ലോകാരംഭം മുതല്‍  ഇവിടെ മേധാവിത്വം സ്ത്രീകള്‍ക്കാണ്. സ്ത്രീത്വം എന്ന വലവീശിയാല്‍ അതില്‍ കുടുങ്ങാത്ത പുരുഷത്വമുണ്ടേ ാ മാഡം? എനിക്കെന്റതായ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ വേണ്ട ി മാത്രം ഞാന്‍ ഈ തൊഴിലിനിറങ്ങി.. പണംകൊണ്ട ് ഏത് ഉന്നതന്റെയും ഭാര്യപദം  അലങ്കരിക്കാന്‍  എനിക്ക് കഴിയുമായിരുന്നു.. പക്ഷേ വിശാലമായ ഈ ലോകത്തിന്റെ ചില കോണുകളെങ്കിലും കണ്ട ാസ്വദിക്കുക. വികാരങ്ങളെ കടിച്ചമര്‍ത്തുകയല്ല, വികാര വിചാരങ്ങളെ കഴിവോളം ആസ്വദിക്കുക. ആരും ആര്‍ക്കും ഒരിക്കലും അടിമയല്ല. ധൈര്യത്തോടെ മുങ്ങിയാല്‍ ഏതു പാരാവാരത്തില്‍ നിന്നും  മുത്തുച്ചിപ്പിയുമായി പൊങ്ങിവരാം. അറച്ചു നിന്നാലോ.
 എന്റെ ഏട്ടന്‍ അമേരിക്കയിലാ. സ്റ്റേറ്റില്‍ ഏറ്റവും ജോലിസാദ്ധ്യയുള്ള ഒരു പ്രെഫഷന്‍ ആണ് നഴ്‌സിംഗ് എന്ന് ചന്ദ്രേട്ടന്‍ എഴുതിയിരുന്നതന്സരിച്ച് ആണ് ഞാന്‍ അമ്മാവന്റെ ശുപാര്‍ശയോടുകൂടി ഇവിടെ അഡ്മിഷന്‍ നേടിയത്.
 ഇരുവരും ലക്ഷ്യസ്ഥാനത്തെത്തി.
“”ശോഭ എന്റെ കൂടെ വരൂ. നമുക്ക് റൂമിലേക്ക് പോകാം.’’ സുനന്ദ വിളിച്ചു.
“”മാഡം ഞാന്‍ കുളിച്ചിട്ട് അങ്ങ് വരാം’’ ശോഭ റൂമിലേക്ക് കയറി.
വസ്ത്രങ്ങളോരാന്നായി ഉരിഞ്ഞെറിയുമ്പോള്‍ ഭൂതകാല സ്മരണകള്‍ ഓരോന്നും തല പൊക്കുകയായിരുന്നു.
എന്താണിനിയും മാഡത്തിനോട് പറയേണ്ട ത്.? ആവശ്യമില്ലാത്തതെല്ലാം  പറഞ്ഞു. ഇനിയും ഓരോന്നൊരൊന്ന്  അവര്‍ എടുത്തു ചോദിക്കും. എങ്ങിനെയാ അതു പറയുക. അല്ല പറഞ്ഞാല്‍ എന്തു കുഴപ്പം. ഒരു വര്‍ഷംകൂടി കഴിയുമ്പോള്‍ അവര്‍  അവരുടെ വഴിക്കു പോകും. താന്‍ തന്റെ വഴിക്കും.ജീവിതത്തില്‍ ഇനി യെങ്ങാണ്ട ു് കണ്ട ുമുട്ടുന്നുവോ? മുട്ടിയാല്‍തന്നെ അപ്പോഴും ഇരവരും ശീലാവതികള്‍
 ഏതായാലും ബാല്യത്തിലും കൗമാരത്തിലും ആവശ്യമറിഞ്ഞുതന്നെ  താലോചിച്ച കൈകളെപ്പറ്റി അവരോട് പറയണം. കാരണം ആദ്യ സ്പര്‍ശനം സ്ത്രീയുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നാണ്. ഗോപാലേട്ടന്‍ ഇന്നയാള്‍ എവിടെ? പട്ടച്ചാരായത്തിന്റെ ലഹരിയില്‍ തന്റെ പപ്പായുടെ ആജ്ഞാന്വര്‍ത്തിയായി മമ്മിയുടെ ഇഷ്ടവര്‍ത്തിയായി അയാള്‍. അയാളുടെ  പഴമൊഴി ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു. “”താറാവിന്റെ കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കണമോ?
“” ശേ! ഇതൊന്നും മാഡത്തിനോടു പറയണ്ട .  പറഞ്ഞാല്‍ സൂഷ്മബുദ്ധിയുള്ള അവര്‍ തിരിച്ചടിക്കും.
“”വേലക്കാരിയില്‍ സായൂജ്യം നേടിയ അച്ഛന്റെ മകള്‍ക്ക് എന്തുകൊണ്ട ് വേലക്കാരിയേക്കാള്‍ മാന്യതയുള്ള ഡ്രൈവറില്‍ സംതൃപ്തി കണ്ടെ ത്തിക്കൂടാ?.
  തണുന്ന ഷവര്‍ തുറന്ന് വിട്ടപ്പോള്‍ ദേഹമാകെയൊരു ഇക്കിളി. ഡോ. ഗോപിനാഥിന്റെ കറുത്ത ബൈക്കിന്റെ ഇരമ്പലുകള്‍ അപ്പോഴും കാതില്‍ അലയടിച്ചു.
ഇന്നല്ലെങ്കില്‍ നാളെ 
                                   *     *    *    *      *
 നാളെയെന്നു വിശേഷിപ്പിച്ച ഞായറാഴ്ച  വിടപറയും മുമ്പേ അടുത്ത ടെലിഫോണ്‍ ബൂത്തില്‍ കയറി ശോഭ ഡബിള്‍ സീറോ ത്രീവണ്‍ ഡയല്‍ ചെയ്തു..””ഹലോ ,ഡോ. ഗോപിനാഥ് ഹിയര്‍ ഹു ഈസ് സ്പീക്കിംഗ്.? “”ഡോ ഗോപിനാഥ് ശോഭാ ഹിയര്‍, ഹൗ ആര്‍യൂ?
 ടെലിഫോണിന്റെ കാതുകളില്‍ വേഴാമ്പലിന്റെ ഞരക്കങ്ങളും പുതുമഴയുടെ ഇടിമുഴക്കങ്ങളും മാത്രം. പാഠപുസ്തകത്തിന്റെ താളുകളില്‍ തുടങ്ങിയ തുടിക്കുന്ന പ്രായത്തിന്റെ വിഡഢിത്വം പ്രായപൂര്‍ത്തിയായിട്ടും ടെലിഫോണിന്റെ കാതുകളില്‍ തുടരുന്നു.
 ജീവിയത്തിലെ ആദ്യത്തെ പ്രാണസഖിയെ വിട്ടുപിരിയേണ്ട ി വരുമ്പോള്‍ വിധിയെ ശപിച്ചുകൊണ്ട ് ഓരോരുത്തരും എടുത്ത തീരുമാനങ്ങള്‍ നിറവേറ്റിയിരുന്നുവെങ്കില്‍ ലോക ജനസംഖ്യ ഇന്നത്തേതിന്റെ പകുതി മാത്രമേ കാണുകയുള്ളായിരുന്നു. കാരണം “ഭനമ്മള്‍ക്ക് ഒന്നിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്ം ചാകണം നീയും ചാകണം എന്താ?
ഉം.    വെറും നാലാഴ്ച കാലത്തോളം നീണ്ട ുനില്‍ക്കുന്ന ഓര്‍മ്മകള്‍ മാത്രം. എന്നാല്‍ പലപ്പോഴും പരിമളം പരത്തുന്ന പ്രേമത്തിന്റെ പരിണിതഫലം ഒരു പുതുജീവനുകൂടി  ജന്മം കൊടുക്കുകയും അകാലത്തില്‍ അത് അലസിത്തീരുകയും ആണ് പതിവ്.
ടെലിഫോണില്‍ കൂടി പരാഗണം നടക്കായ്കയാല്‍ ശോഭ ഇവിടെ പുഷ്പ്പിച്ചില്ല.
ടെലിഫോണ്‍ ബൂത്തിന്റെ വാതില്‍ക്കല്‍ ഏറെനേരം ഊഴവും കാത്തുനിന്ന മദ്ധ്യവയസ്ക്കന്‍ രോഷം അടക്കാനാവാതെ പിറുപിറുത്തു.
  “”ഇതിനെന്താ വല്ല അവിസ്മാരവും പിടിപെട്ടതാവും.’’
“”ശരിയാ സാറെ, ഞാന്‍ ഒരു മണിക്കൂറായി കാത്തു നില്‍ക്കുന്നു. ഒരു മരണവാര്‍ത്ത വിളിച്ചു പറയാനാ. അത്യാഹിതം വിളിച്ചു പറയാന്ള്ള സൂത്രത്തില്‍ കൂടി ശ്രുംഗാരം? ഭ’ ഒരാള്‍ ഉറക്കെപ്പറഞ്ഞു.
 “”ഡോക്ടര്‍ , ഞാന്‍ നിര്‍ത്തട്ടെ. സമയം ഏറെയായി. നാളെ സെന്‍ട്രല്‍ പാര്‍ക്കില്‍ വരണേ? സീ യൂ ബൈയി്.
(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക