Image

കുവൈറ്റില്‍ അനധികൃത മദ്യ നിര്‍മാണം; വിദേശികള്‍ അറസ്റ്റില്‍

Published on 03 September, 2020
  കുവൈറ്റില്‍ അനധികൃത മദ്യ നിര്‍മാണം; വിദേശികള്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: അനധികൃത മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ രണ്ട് നേപ്പാളി സ്വദേശികളെ അറസ്റ്റ് ചെയ്തു. മഹബുള്ളയില്‍ പ്രത്യേകമായി തയാറാക്കിയ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അനധികൃത മദ്യ നിര്‍മാണം.

മദ്യം ഉണ്ടാക്കുവാന്‍ ആവശ്യമായ ഡസന്‍ കണക്കിന് ബാരല്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപകരണങ്ങള്‍, വില്‍പ്പനയ്ക്ക് തയറായ മദ്യക്കുപ്പികള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

മഹബുള്ള പ്രദേശത്ത് ഫ്‌ലാറ്റില്‍ അനധികൃതമായി മദ്യ വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ സുരക്ഷാ വകുപ്പിന്റെ പിടിയിലായത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒരു സ്വദേശിയുടെ സഹകരണത്തോടെയാണ് മദ്യം നിര്‍മിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. സ്വദേശിക്കേതിരായ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക