Image

പ്രവാചകന്റെ വിവാദ കാര്‍ട്ടൂണുകള്‍ ഷാര്‍ലി എബ്ദോ പുനഃപ്രസിദ്ധീകരിച്ചു

Published on 03 September, 2020
പ്രവാചകന്റെ വിവാദ കാര്‍ട്ടൂണുകള്‍ ഷാര്‍ലി എബ്ദോ പുനഃപ്രസിദ്ധീകരിച്ചു


പാരീസ്: മത തീവ്രവാദികളുടെ ആക്രമണത്തിനു പ്രേരകമായ വിവാദ കാര്‍ട്ടൂണുകള്‍ ഫ്രഞ്ച് സറ്റയര്‍ മാഗസിന്‍ ഷാര്‍ലി എബ്ദോ പുനഃപ്രസിദ്ധീകരിച്ചു.

മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് രണ്ടു ഭീകരര്‍ ഷാര്‍ലി എബ്ദോ ഓഫീസില്‍ കയറി 12 പേരെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. 2015 ജനുവരി ഏഴിനായിരുന്നു ലോകത്തെ നടുക്കിയ സംഭവം.

കേസില്‍ പ്രതികളായി 14 പേരുടെ വിചാരണ ആരംഭിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഷാര്‍ലി എബ്ദോ, വിവാദ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഷാര്‍ലി എബ്ദോ ഓഫീസിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കുശേഷം പാരീസിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. ഫ്രാന്‍സില്‍ ഇസ് ലാമിസ്റ്റ് ആക്രമണങ്ങളുടെ പരമ്പരയ്ക്കു തന്നെയാണ് ഇതോടെ തുടക്കം കുറിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക